വില്‍പനയ്ക്ക്

വില്‍പനയ്ക്കുണ്ട്‌
എന്റെ സ്വപ്നങ്ങള്‍
എന്റെ മോഹങ്ങള്‍
എന്റെ രാവുകള്‍
എന്റെ പകലുകള്‍
എന്റെ ആത്മാവ്‌
എന്നെ തന്നെയും
പകരമായെനിക്ക്‌
പണം തരരുത്‌
കണ്ണുനീരും.
ആത്മാര്‍ത്ഥമായാണെങ്കില്‍
ഒരുപുഞ്ചിരി
അല്ലെങ്കില്‍
ഒരുകൊച്ചു പൂവ്‌
എനിക്കതു മതി
അതുമാത്രം.

3 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

വില്‍പനയ്ക്ക്
ഒരു കൊച്ചുകവിത
a new post

Areekkodan | അരീക്കോടന്‍ said...

വില്‍പനയ്ക്ക്
ഒരു കൊച്ചുകവിത ??

or

ഒരു കൊച്ചുകവിത - വില്‍പനയ്ക്ക്

chithrakaran ചിത്രകാരന്‍ said...

നിലാവിന്റെ
ഖല്‍ബില്‍
പണം മൂല്യമില്ലാത്ത ഒരു വിനിമയ വാഹനം മാത്രം !!!!
നന്നായിരിക്കുന്നു.
കീശയിലെ പണം നല്‍കുന്ന ലഹരിയില്‍.... അന്യന്റെ ഹൃദയംകൊണ്ട്‌ പന്തുകളിക്കുന്ന കുട്ടികള്‍ക്കിടയില്‍നിന്നും മാറി ... ആ ബോധിവൃക്ഷ ചുവട്ടിലേക്ക്‌ നമുക്ക്‌ മാറിനില്‍ക്കാം !

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP