ആതുരാലയത്തിലെ കണ്ണാടിക്കൂട്ടില് നിന്ന്
ഞാനൊരസ്ഥികൂടം മോഷ്ടിച്ചു.
വെളുത്ത ഉടുപ്പിട്ട്,
എന്നെ തുറിച്ചു നോക്കിയ
ഫ്ലോറന്സ് നൈറ്റിങ്ഗേലിനെ
കണ്ണിറുക്കി കാട്ടിയപ്പോള്
അവളുടെ ഹൃദയമെനിക്ക് കടം തന്നു.
തൂപ്പുകാരന് കൈക്കൂലി കൊടുത്തപ്പോള്
വെയ്സ്റ്റ് കൊട്ടയിലിടേണ്ടിയിരുന്ന
കണ്ണും മൂക്കും നാക്കുമെനിക്ക് നല്കി.
മോഷണക്കുറ്റത്തിന്
കോടതി കയറേണ്ടി വന്നപ്പോള്
നീതിപീഠത്തിലിരുന്ന ശിബിമഹാരാജാവ്
തന്റെ മാംസമറുത്തു തന്നു.
പിന്നെയും കടം കൊണ്ട അവയവങ്ങളാല്
ഞാനവളെ തീര്ത്തു, അവളെന്റെ ഹവ്വ.
അമ്മ തന്ന സ്നേഹത്തില് പാതി
ഞാനവള്ക്കു പകുത്തു നല്കി.
ഇന്നലെ,ഇന്നലെ ഞാനുറക്കമുണര്ന്നപ്പോള്
അവളില്ല, മേശപ്പുറത്തെ തുണ്ടുകടലാസില്
ചിതറിക്കിടന്ന അക്ഷരങ്ങള് കലപില കൂട്ടുന്നു.
“എന്നെ സ്നേഹിക്കാനറിയുന്നവനൊപ്പം.....”
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
12 അഭിപ്രായങ്ങള്:
ഞാനവളെ ഭോഗിച്ചില്ല,
ഞാനവളോട് സ്നേഹം പ്രകടിപ്പിച്ചില്ല.
ഞാനവള്ക്ക് നല്കിയതൊക്കെ
കടം കൊണ്ടവ.......
ഒരു കൊച്ചു കവിത പോസ്റ്റുചെയ്യുന്നു.
വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയോടെ...
അമ്മ തന്ന സ്നേഹം അളക്കാന് കഴിഞ്ഞ താങ്കള്ക്ക് അവളെ എങ്ങനെ സ്നേഹിക്കാന് കഴിയും?
പോട്ടെ, അസ്ഥികൂടങ്ങള് ഇനിയും ബാക്കിയുണ്ട്.
:)
സുന്ദരന് കവിത.
കുടുംബം കലക്കീ ചില പിതൃത്വങ്ങളെ കണ്ടിട്ടില്ലേ
സ്വന്തം സൃഷ്ടികളോട് ഒരുതരം ജാഢഗൌരവം കാണിച്ച് സ്നേഹം ഒളിപ്പിച്ചു വക്കുന്നവര്. അതുപോലെ ഞാനും കുറച്ച് ഗൌരവം കാണിച്ചതാണ്. പോട്ടെ അല്ലേ, അടുത്ത അസ്ഥികൂടത്തെ തിരയാം....നന്ദിയുണ്ട് കേട്ടോ കമന്റ് ഒറ്റവാക്കിലൊതുക്കാഞ്ഞതിന്.
ഹവ്വ ഒരു ഏച്ചുകൂട്ടലാണ്.
ലിലിത്ത് ആകുകയല്ലേ കൂടുതല് നല്ലത്?
പറയാന് വിട്ടു
കവിത നന്നായി
qw_er_ty
എനിക്കു മനസ്സിലായില്ല ഡിങ്കാ പറഞ്ഞതെന്തെന്ന്.
ഒന്നു വിശദീകരിച്ചെങ്കില് നന്നായിരുന്നു.
കവിത വായിച്ചതിന് നന്ദി.
ഹഹ മനസീലായാല് പിന്നെ തീര്ന്നില്ലേ
മനസിലാകരുത്. അപ്പോല് ഇവിടെ ആളുകള് കയറി മേയും. സംവാദം നടക്കും. ഓഫ് പെരുന്നാള് കൊടികയറു,. കമ്പക്കെട്ടും കമ്പവലി മത്സരവും നടക്കും. ആര്ക്കും ഒന്നും മനസിലാകരുത്, മനസിലായോ?
പുരുഷന്റെ എല്ല് നല്കി സൃഷ്ടിച്ചതല്ലേ ഹവ്വയെ, അതിനും മുന്നേ ആദത്തിരു കാമുകി/ഭാര്യ ഉണ്ടായിരുന്നു എന്നൊരു മിത്ത്. പേര് ലിലിത്ത്. ദൈവത്തിനെ ബഹുമാനിക്കാതെ പേരുചൊല്ലി വിളിച്ചതിനാല് നിഷ്കാസിതയായവള് . അറിവിന്റെ കനി ഭക്ഷിക്കാതെ തന്നെ വിജ്ഞാനം നേടിയവള്. സര്വ്വോപരി സ്വതന്ത്ര.(കൂടുതല് വര്ണ്ണിച്ചാല് ബൂലോഗ ഫെമിനിസ്റ്റുകള് ഇപ്പോല് അവള്ക്ക് ആരാധനാലയം പണിയും)
ഡിങ്കന്
താങ്കള് പറഞ്ഞ ‘ലിലിത്ത്’ എന്ന മിത്ത് ബൈബിളില് എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് പറഞ്ഞു തന്നാല് കൂടുതല് മനസ്സിലാക്കാമായിരുന്നു.
ഹായ് കൊള്ളാട്ടോ കവിത. എന്നലും അവളെന്നാ പണ്യാ കാട്ടിയേ അല്ലേ..
ഡാ ഡിങ്കാ കളിച്ച് കളിച്ച് ബൈബിളില് പിടിച്ചായോ നിന്റെ കളി. :)
പറഞ്ഞു കൊടടാ ബൈബിളിലെ പേജ് നമ്പ്ര്. ഞാനും ഈ ലിലിത്തിനെക്കുറിച്ച് ആദ്യമായാ കേള്ക്കുന്നേ
വളരെ ഇഷ്ടമായി ഈ കവിത!
പ്രിയപ്പെട്ട കിനാവേ,
ഇത് കൈവിട്ടു പൊയല്ലോ. അറിയാതെ ഒന്ന് ലിലിത് എന്നു പറഞ്ഞ് പൊയതാ. എല്ലാരും അതുമ്മേ തൂങ്ങിയോ?
പിന്നെ ഇതൊരി മിത്താണ്. ബൈബിളില് മത്തായി 12:34 എന്ന പോലെ ഒന്നും കാണിച്ച് തരാന് കഴിയില്ല.
ചോദിച്ച സ്ഥിതിയ്ക്ക് ലിങ്ക്സ് ഇതാ.
1) http://en.wikipedia.org/wiki/Lilith
2)http://www.gotquestions.org/Lillith.html
3)http://www.lilithgallery.com/library/lilith/The-Bible-of-ben-Sira.html
ഇനി ഇതില് ജാതി-മത-വര്ഗീയം പറഞ്ഞ് ഡിങ്കന്റെ ഇടിക്കാന് വന്നാല് ഞാന് ഡാന് ബ്രൊണിന്റെ അടുത്ത് പറഞ്ഞ് കൊടുത്ത് കിടിലനൊരു നോവെല് എഴുതിക്കും കേട്ടോ
കവിത വായിച്ച് കമന്റിയതിന് ഇരിങ്ങലിനും ഉണ്ണിക്കുട്ടനും നന്ദി.
ഡിങ്കാ......
ലിലിത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി. ജാതി-മത-വര്ഗ്ഗീയം എന്നൊക്കെപ്പറഞ്ഞ് ഒളിച്ചോടിയതെന്തിനാണെന്ന് മനസ്സിലായില്ല. ജാതി ചോദിക്കരുത് പറയെരുതെന്ന് ഗുരുപറഞ്ഞപ്പോള് ജാതിയേ ചോദിക്കൂ പറയൂ എന്ന് പറയുന്ന ശിഷ്യഗണങ്ങളുടെ നാട്ടില് തന്നെയല്ലേ ജീവിക്കുന്നത്.
Post a Comment