ശില്പം

വാക്കുകളൊക്കെ കടപ്പെട്ടിരിക്കുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

ഉലയിലുരുക്കി പഴുപ്പിച്ചെടുക്കുന്ന,
തച്ചുകൂര്‍പ്പിക്കുന്ന മുനയുള്ള വാക്കുകള്‍
‍തേച്ചുമിനുക്കുമ്പോള്‍ നോവായറിയുന്നു
അറ്റ വിരലറ്റം ചെന്നിറം ചാര്‍ത്തുന്നു.

കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍
ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന്‍ നിണമാദ്യം...

വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

11 അഭിപ്രായങ്ങള്‍:

simy nazareth said...

കിനാവേ, നന്നായിട്ടുണ്ട്.

ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന്‍ നിണമാദ്യം

ഈ വരികള്‍ കുറച്ചൂടെ നന്നാക്കാമോ എന്നു നോക്കൂ. നിണം ആവര്‍ത്തന(വിരസം).

മന്‍സുര്‍ said...

കിനാവ്‌...

ലളിതമാം വരികളില്‍
കവിത..അഴകുളവളായി തീരുന്നു..
പിന്നെ സിമി പറഞപോലെ...ഒന്നു ശ്രദ്ധിച്ചാല്‍
മനോഹരമാവും....


നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്.

മയൂര said...

"വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!"

നല്ല വരികള്‍...

സഹയാത്രികന്‍ said...

കിനാവേ നല്ല വരികള്‍...
:)

ഏ.ആര്‍. നജീം said...

കൊള്ളാം
:)

കാട്ടുപൂച്ച said...

• വരമ്പു ചാരി നട്ടാല് ചുവരു ചാരിയുണ്ണാം

Sanal Kumar Sasidharan said...

കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍

ഒരു ദുരന്തം തന്നെയാണിത്.
നല്ല കവിത

സജീവ് കടവനാട് said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. വൈല്‍ഡ് ക്യാറ്റേ കുത്തിട്ട് വാക്ക് ചേര്‍ത്താല്‍ കുത്തുവാക്കാകുമോ?:)

ഗിരീഷ്‌ എ എസ്‌ said...

ശില്‍പം
നന്നായി...
അഭിനന്ദനങ്ങള്‍

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP