കല്ലും മുള്ളും ചവിട്ടിയാണ്
ഇരുണ്ട മല കയറിയത്
തടിച്ചുരുണ്ട പരുത്ത പാറതന്
വഴുക്കടിഞ്ഞ വീര്ത്ത വയറിന്മേല്
ശാപമോക്ഷത്തിന്നു കാലുയര്ത്തെ കേട്ടു
'ഉണ്ണീ, ചുവടുകളോരോന്നും സൂക്ഷിച്ച്, സൂക്ഷിച്ച്...'
കഴച്ചകാലുമായ് വേച്ചുനില്ക്കേ
തൊഴിച്ച കാലുകള്:(
താങ്ങായ കൈകള്!:)
ഹാ! ഇരുളും വെളിച്ചവും കലര്ന്ന കാലം പോല്.
എത്ര ഉയരം കയറുവാന് ബാക്കി?
എത്ര ഉയരം കയറിക്കഴിഞ്ഞു?
എവിടെയാണിപ്പോള്-
ഉയരെയോ താഴെയോ പാതിവഴിയിലോ?
'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ് കരുതാതെ വീണ്ടും കയറുക.
ഉണ്ണീ, തളര്ന്നുവീഴല്ലേ,
ചുവടുകളോരോന്നും സൂക്ഷിച്ച്, സൂക്ഷിച്ച്...'
ഒന്ന് കിതപ്പാറ്റി പിന്നെയും കയറുന്നു
കീഴെയൊഴുകുന്ന കാട്ടാറിന് ചിരികേട്ട്.
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
12 അഭിപ്രായങ്ങള്:
'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ് കരുതാതെ വീണ്ടും കയറുക.
ഉണ്ണീ, തളര്ന്നുവീഴല്ലേ,
ചുവടുകളോരോന്നും സൂക്ഷിച്ച്, സൂക്ഷിച്ച്...'
സൂക്ഷിക്കുക, വഴുവഴുക്കലുണ്ടാകാം,അടര്ന്നുപോകാം, ജാഗ്രതയോടെ കരുത്തോടെ കയറുക തീര്ച്ചയായും എത്തിപ്പിടിക്കാന് പറ്റും എന്നിട്ട് വിജയക്കൊടിപ്പറിക്കുക...!
നല്ല വരികള്.
:)
നല്ല വരികള്
പാതി വഴിയിലാണ്
മുന്നോട്ട് പോകുക
മുകളിലോട്ട് കയറുക.
ആശംസകള്
അറ്റമില്ലാത്ത ഉയരങ്ങളിലേക്ക് കയറിക്കൊണ്ടേ ഇരിക്കാതെ കിനാവേ,, ചിലപ്പോള് ഉയരങ്ങളില് നമുക്ക് സന്തോഷിപ്പതായ് ഒന്നുമില്ലെങ്കിലോ അതുകൊണ്ട് ഇടയില് സൌകര്യം തോന്നുന്നൊരിടം കണ്ടെത്തി താവളമുറപ്പിച്ചാലും. അപ്പോള് താഴെയുള്ള കാട്ടാറിന് ചിരിയും മുകളിലെ മോഹിക്കുന്ന ശൃംഗ ഭംഗിയും ആസ്വദിക്കാനാവും
നന്നായിരുന്നു.
കുഞ്ഞന്,വാല്മീകി,മയൂര,അന്യന്,ബാജിയേട്ടന് നന്ദി. മുരളിമാഷേ ചുവടിലെ കാട്ടാറിന്റെ ചിരി നിലക്കാതിരിക്കാനാണീ കാടുകയറ്റം. വീണ്,വീണ്,വീണ്....
'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ് കരുതാതെ വീണ്ടും കയറുക‘
എന്താ കരിമലകയറ്റമാണോ കിനാവേ ഉദ്ദേശിച്ചത്
:)
ഉപാസന
മുകളില് ചെന്നാല് പിന്നെ ഒരു ഇറക്കമുണ്ടെന്ന ചിന്ത ഉണ്ടായാല് മതി..
പിന്നെ കയറുന്നതിന്റെ കാഠിന്യം നാമറിയുകയില്ല..
മലകയറ്റമായാലും ജീവിതകയറ്റമായാലും
aa smily prayOgam vEnTaayirunnu
ഉയരങ്ങള് ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. കീഴടക്കാനുള്ള മോഹങ്ങളും.
നന്നായി.
സ്മൈലികള് സുഖമില്ലായ്ക ഉണ്ടാക്കുന്നു.
സുനില്,നജീം,സനല്, നിഷ്കു നന്ദി. നെറ്റിലെ എഴുത്തല്ലേ, നെറ്റിലെ ശീലങ്ങളും കിടക്കട്ടേന്ന് കരുതി. സ്മൈലി കുഴപ്പക്കാരനായല്ലേ?
Post a Comment