അവളില്ലായിരുന്നെങ്കില്‍
ഇന്നലെ രാത്രി ഞാന്‍
പട്ടിണിയായേനെ.
അഴകാര്‍ന്ന്
വടിവൊത്തോരുടല്‍
ഒറ്റ നോട്ടത്തിലേ
മോഹമുണര്‍ത്തും നിറം.
നഗ്നമാക്കപ്പെട്ടതിന്‍
ശേഷിപ്പായ്
അവളുടെയുടയാട
ചവറ്റുകൊട്ടക്കരികില്‍
ഡാന്‍സ് ബാറിനരികിലെ
കോള്‍ഡ് സ്റ്റോറില്‍
അവളുടെ വില നല്‍കുമ്പോഴേ
അതിശയപ്പെട്ടിരുന്നു
ഫിലിപ്പീനിലെ പെണ്ണിനേക്കാള്‍
സുന്ദരിയാണല്ലോ
അവിടത്തെ വാഴപ്പഴമെന്ന്.
ഫിലിപ്പീനി
എഴുതിയത് സജീവ് കടവനാട് സമയം November 12, 2007
വിഭാഗം അവള്, കവിത, പെണ്ണ്, ഫിലിപ്പീന് റോബസ്റ്റ്
Subscribe to:
Post Comments (Atom)
16 അഭിപ്രായങ്ങള്‍:
നഗ്നമാക്കപ്പെട്ടതിന്‍
ശേഷിപ്പായ്
അവളുടെയുടയാട
ചവറ്റുകൊട്ടക്കരികില്‍
:(
ശരിക്കും ഇഷ്ടപെട്ടു.
ആദ്യം ഇതു പറയൂ.. എന്തിനാ ഡന്‍സ് ബാറിന്റടുത്ത് പോയത്, പച്ചവെള്ളം കുടിക്കാനാണൊ..?
ഫിലിപ്പീനി കൊള്ളാം...:)
കിനാവ്,
ഇതു കിടിലന്‍
കലക്കീട്ടുണ്ട്.
അഭിനന്ദനങ്ങള്‍
ഇനിയും ആ വഴിക്കെങ്ങും പോകേണ്ട.
കിനാവ്,
ഇതു കിടിലന്‍
കലക്കീട്ടുണ്ട്.
അഭിനന്ദനങ്ങള്‍
ഇനിയും ആ വഴിക്കെങ്ങും പോകേണ്ട.
കിനാവേ ,
പഴത്തൊലികള്‍ റോഡില്‍ ഇടരുത്. തെന്നി വീഴും.
എന്നാലും, ഇതൊക്കെ കൊണ്ട് വിശപ്പ് മാറുമോ /
നല്ല വരികള്‍
"ഫിലിപ്പീനിലെ പെണ്ണിനേക്കാള്‍
സുന്ദരിയാണല്ലോ
അവിടത്തെ വാഴപ്പഴമെന്ന്."
:)
അത് ..കലക്കി...
രസിച്ചു...:)
വൈകി വന്ന വിവേകം. :)
ഫിലിപ്പൈനിലെ പഴം കൊള്ളാം.
അവളില്ലായിരുന്നെങ്കില്‍
ഇന്നലെ രാത്രി ഞാന്‍
പട്ടിണിയായേനെ....
കൊള്ളാം കൊള്ളാം ...
:)
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
സിമി, വാല്‍മീകി :)
ബാജിയേട്ടന്‍,കുഞ്ഞന്‍ ഇനിയാവഴി പോകില്ല.
അനീഷേ പഴത്തൊലി,മാങ്ങാത്തൊലി, തേങ്ങാമൂട്... കിടക്കട്ടെ വഴിയില്‍, ചെറിയ ആമാശയങ്ങള്‍ക്കും ജീവിക്കണ്ടേ?
ശ്രീയേ ആ വരിയിലെന്തോ ഇത് അല്ലേ, അതങ്ങില്നെയൊന്നുമല്ല കെട്ടോ...
സഹയാത്രികന്‍, KuttanMenon
മുരളി മേനോന്‍ (Murali Menon) :)ഏ.ആര്‍. നജീം : അവളെക്കൊണ്ടുള്ള ചില ഉപകാരങ്ങളേയ്.
ഒരു വാഴപ്പഴം
വാങ്ങി തിന്നതിന്റെ കോലാഹലം ഇതാണെങ്കില്‍
ഒരു കോയിബിര്യാണി തിന്നാല്‍ എന്താവും കഥ?
ഫിലിപ്പീനി വാഴപ്പഴത്തിന്റെ ഫോട്ടൊ പോസ്റ്റ് എവിടെയോ കണ്ടല്ലൊ
രണ്ടുവര്‍ഷം മുന്നത്തെ പഴാണു. ഇപ്പഴാ പാകായത്.
മാണിക്യം, അനാഗതശ്മശ്രു ഈ വരവിനൊരു നന്ദി.
Post a Comment