കൃത്യം നാലേകാലിനാണ്
ലൂക്ക കൊല്ലപ്പെട്ടത്...
കിഴക്കുനിന്നും
പുലരിവണ്ടിയെത്താന്‍
സമയമേറെയില്ല
നഗരത്തിന്റെ
തെക്കേ അതിരിലെ
റെയിലിനപ്പുറം
നത്തും കുറുനരിയും
ഭയപ്പാട് വിളമ്പുന്നു
വെളുത്തതൊക്കെയും
മറച്ചുവയ്ക്കുവാന്‍
കറുത്തകോട്ടെന്തു പാടുപെട്ടിട്ടും
ആമാശയത്തിലെ
കറകളൊക്കെയും
വിയര്‍പ്പിനൊപ്പം
കിനിഞ്ഞിറങ്ങി
അറപ്പ് തീര്‍ത്ത് ഒലിച്ചൊഴുകി
കുറ്റവാളികളുടെ
എണ്ണംപറഞ്ഞായി കശപിശ
പതിനാലെന്ന് വാദിഭാഗം
പതിനഞ്ചെന്ന് പ്രതിഭാഗം...
നക്ഷത്രഹോട്ടലിലെ
സല്‍ക്കാരഹാളില്‍,
മിന്നാമിനുങ്ങുപൊതിഞ്ഞ പെണ്ണെന്ന്
വിരുന്ന് നുണയാനെത്തിയവര്‍
അതിശയപ്പെട്ടത്
പതിനാലുപേരോടൊപ്പം
ലഹരിമൂത്ത് ആടിപ്പാടുമ്പോള്‍
അടിയുടുപ്പില്‍ തിളങ്ങിയ മുത്തുകള്‍ കണ്ടാണ്
ശരീരംകൊണ്ട് വിരുന്നൊരുക്കിയപ്പോള്‍
തുടക്കക്കാരനുകിട്ടിയ സല്‍ക്കാരമൊന്നും
പതിനാലാമനുകിട്ടിയില്ലായിരിക്കാം
എങ്കിലും അവന്റെ വീതവും പകുത്തെടുത്തു കൃത്യം
തളംകെട്ടിനിന്ന
ആര്‍ത്തവത്തിന്റെ നനവിലാണ്
അവരുണര്‍ന്നത്
അവസാനഞരക്കം വരെ
ആശയക്കുഴപ്പവും ആശങ്കയും മാത്രം.
പതിനഞ്ചാംപ്രതിക്ക് പങ്കില്ലായിരുന്ന
കുറ്റം ചെയ്തത് പിന്നീടാണ്.
ചത്തത്
ആണായാലെന്ത്, പെണ്ണായാലെന്ത്
ആടായാലെന്ത്, പശുവായാലെന്ത്
വെറും ജഢം!
ഏതുവണ്ടിയും കയറിയിറങ്ങും വിധം
പാളത്തിലുപേക്ഷിച്ചത്
ചെറിയപിഴകിട്ടാവുന്ന കുറ്റം മാത്രം.
പിഴയൊടുക്കി പുറത്തിറങ്ങുമ്പോഴും
പുതിയ സല്‍ക്കാരങ്ങളിലേക്കുള്ള
ഇരകളുമൊരുക്കങ്ങളുമായിരുന്നു
ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത്.
ലൂക്ക കൊല്ലപ്പെട്ടത്...!
എഴുതിയത് സജീവ് കടവനാട് സമയം November 21, 2007
Subscribe to:
Post Comments (Atom)
5 അഭിപ്രായങ്ങള്‍:
വെളുത്തതൊക്കെയും
മറച്ചുവയ്ക്കുവാന്‍
കറുത്തകോട്ടെന്തു പാടുപെട്ടിട്ടും
ആമാശയത്തിലെ
കറകളൊക്കെയും
വിയര്‍പ്പിനൊപ്പം
കിനിഞ്ഞിറങ്ങി
അറപ്പ് തീര്‍ത്ത് ഒലിച്ചൊഴുകി
പിഴയൊടുക്കി പുറത്തിറങ്ങുമ്പോഴും
പുതിയ സല്‍ക്കാരങ്ങളിലേക്കുള്ള
ഇരകളുമൊരുക്കങ്ങളുമായിരുന്നു
ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത്.
നല്ല വരികള്‍.
nannaayi kinavE
അതിഗംഭീരം, അഭിനന്ദനങ്ങള്‍
ഓരോ വരിയും സുന്ദരം
ചങ്കരാ,ഒരു അതിഗംഭീര നന്ദി.
Post a Comment