‘ചെലവുകഴിഞ്ഞാല്
നാട്ടിലേക്കയക്കാനൊന്നുമില്ല’
പണമയക്കുന്നവരുടെ ‘ക്യൂ’വില്
പരിഭവം നിറയുന്നൂ.
കുത്തനെ കയറുന്നൂ
ഇന്ത്യ തന് മൂല്യം
കുത്തനെയിറങ്ങുന്നൂ
'ക്യൂ’വിലെ നിശ്വാസങ്ങള്.
അയച്ചവരയച്ചവര്
ആശയാല് ചുരണ്ടുന്നൂ
വാണിജ്യ പരസ്യത്താല്
നിറംചേര്ത്ത കൂപ്പണുകള്
‘എന്തുണ്ട് വിശേഷങ്ങള്,
എല്ലാം പറയുക
ഒന്നിലുമൊന്നിലു-
മെന്നഭാവമറിയിക്കല്ലേ’-
യെന്നങ്ങേ തലക്കലെ
കാതില് ചൊല്ലുമ്പോഴും
കയ്യിലെ കാളിങ്കാര്ഡില്
ചുരണ്ടുന്നൂ, ‘ട്രൈ എഗയ്ന്!’.
കുബ്ബൂസു മുക്കിത്തിന്നാന്
തൈരു വാങ്ങുമ്പോഴും
ചായ്പൊടി പാക്കറ്റിലും
കൊളസ്റ്റ്രോളു ഫ്രീയുള്ള
ഓയിലിന് കുപ്പിയിലും
ചുരണ്ടി തിമര്ക്കുവാന്
നിറയെ കൂപ്പണുകള്.
തിരിയും ചക്രത്തിന്മേല്
ബാലന്സുതെറ്റാതെ
ചുരണ്ടി തീര്ത്തീടേണം
വീണ്ടും ശ്രമിച്ചീടാന-
വസരമില്ലാത്തൊരീ
മങ്ങിയ കടലാസിലെ
ജീവിതകൂപ്പണുകള്!
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനിരൂപക : ആരംഭകാല ചലച്ചിത്രരചനകളും എഴുത്തുകാരും
-
വ്യവസായമെന്നനിലയിലും വിനോദോപാധിയെന്ന നിലയിലും മലയാളചലച്ചിത്ര സംരംഭങ്ങൾക്ക്
അസ്തിവാരവും ആത്മവിശ്വാസവും നൽകിയ ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയ 1951-ലാണ...
19 അഭിപ്രായങ്ങള്:
നന്നായിരിക്കുന്നു. ജീവിതത്തില് മാത്രം ‘ട്രൈ എഗൈന്’ നടക്കില്ലല്ലോ.
:)
[ഓ.ടോ.
ഫോണ്ട് കളര് മാറ്റാമോ? ഒന്നും കാണാത്തതിനാല് മുഴുവനും സെലക്റ്റ് ചെയ്തിട്ടാണ് വായിച്ചത്.]
കുബ്ബൂസു മുക്കിത്തിന്നാന്
തൈരു വാങ്ങുമ്പോഴും
ചായ്പൊടി പാക്കറ്റിലും
കൊളസ്റ്റ്രോളു ഫ്രീയുള്ള
ഓയിലിന് കുപ്പിയിലും
ചുരണ്ടി തിമര്ക്കുവാന്
നിറയെ കൂപ്പണുകള്.
ചുരണ്ടൂ വായിക്കൂ എന്നാണ് പോളിസി ശ്രീ.
കിനാവേ...
നന്നായിട്ടുണ്ട്..പക്ഷെ ചുരണ്ടാനായി ഒന്നും വച്ചിട്ടില്ലല്ലൊ..
ennekkondu vayya ithra budhimutti vaayikkan
കിനാവെ,
ചുരണ്ടി വായിച്ചു
കൊള്ളാം നല്ല ആശയം
ട്രൈ എഗൈന്
ട്രൈ എഗൈന്
നന്മകള് നേരുന്നു
കൊള്ളാം കിനാവേ കൊള്ളാം …
കവിത “ബുദ്ധിമുട്ടി” വായിച്ചു.
നന്നായി
ആ കളറോഴിച്ച്
:)
ഉപാസന
നല്ല വരികള് കിനാവേ.
വന്നവര്ക്കും വായിച്ചവര്ക്കും നന്ദി. ഫോണ്ടുമാറ്റിയിട്ടുണ്ട്. ഇനി ചുരണ്ടേണ്ടതില്ല.
നന്നായിട്ടുണ്ട്. ചുരണ്ടാതെന്തു ചെയ്യാനാ :(
കൊള്ളാം നന്നായിരിക്കുന്നു...
ചുരണ്ടി തീര്ക്കുക തന്നെ സിമീ. നജീം നന്ദി.
:)
ഏറനാടാ :)
ജീവിതകൂപ്പണുകളില് മിക്കതും ട്രൈ എഗൈന് പറ്റാത്തതാണ്...
എന്നാല് ചുരുക്കം ചിലത് പറ്റിയേക്കും.....
നല്ല കവിത.
ഗീതേച്ചീ, ഒരേപുഴയില് രണ്ടുതവണ ഇറങ്ങാന് കഴിയില്ലെന്നോ മറ്റോ ഇല്ലേ...
അയച്ചവരയച്ചവര്
ആശയാല് ചുരണ്ടുന്നൂ
വാണിജ്യ പരസ്യത്താല്
നിറംചേര്ത്ത കൂപ്പണുകള്
നന്നായിട്ടുണ്ട്........
നന്ദി സഗീര്.
Post a Comment