ബ്ലമ്മൂഞ്ഞ്

ഒന്നും പറയാനില്ല
എനിക്കൊന്നും പറയാനില്ലെ-
ന്നിടക്കിടെ പറയുന്നതെന്തിന്
നിനക്കൊന്നും പറയാനില്ലേല്‍
നിനക്കെന്താ മിണ്ടാതിരുന്നാല്‍?

ബ്ലമ്മൂഞ്ഞ്.
വടക്കേലെ ലക്ഷ്മികുട്ടി
പേറ്റുനോവറിയാതെ പെറ്റത്
ബ്ലോഗുവായിച്ചാണെന്ന്
ലേബര്‍ റൂമില്‍
അടക്കിപ്പിടിപ്പിടിച്ച സംസാരം
എനിക്ക് ഉറക്കെ വിളിച്ചുപറയാന്‍ തോന്നി
‘അതിന്റെ ഉത്തരവാദി ഞാനാ...’

ഏകലവ്യന്‍
ദക്ഷിണയായ്
വിരലു ചോദിക്കുന്ന
ഗുരുവിന്റെ
കണ്ണ് ചൂഴ്ന്നെടുത്താലേ
ശിക്ഷണം പൂര്‍ണ്ണമാകൂ.

19 അഭിപ്രായങ്ങള്‍:

Anonymous said...

തനിക്ക് കഴപ്പാ.

ബാജി ഓടംവേലി said...

നല്ല ചിന്തകള്‍

വേണു venu said...

എനിക്കൊന്നും പറയാനില്ലെ-
ന്നിടക്കിടെ പറയുന്നതെന്തിന്.:)

ദിലീപ് വിശ്വനാഥ് said...

എനിക്കൊന്നും പറയാനില്ലെന്ന് ഇനി ഇടയ്ക്കിടെ പറയില്ല. എന്നാലും എനിക്കൊന്നും പറയാനില്ല.

ഗുപ്തന്‍ said...

നന്നായി സജി. :)

കാവലാന്‍ said...

ഉം..........................ശ്ശ്യൊ!

Sanal Kumar Sasidharan said...

സ്റ്റൈല്‍

സുല്‍ |Sul said...

കൊള്ളാം.
ബ്ലമ്മൂഞ്ഞ് കിടിലന്‍ :)

-സുല്‍

സജീവ് കടവനാട് said...
This comment has been removed by the author.
സജീവ് കടവനാട് said...

അനോണിച്ചായാ എന്റെ കഴപ്പൊന്ന് തീര്‍ത്ത താ...

ഉപാസന || Upasana said...

Kollaam Bhai
:)
upaasana

ജ്യോനവന്‍ said...

നല്ല ആശയപാകത കിനാവേ....

സജീവ് കടവനാട് said...

ബാജിയേട്ടന്‍, മനു,കാവലാന്‍,സുനില്‍,ജ്യോനവന്‍ :)
വേണുമാഷേ, വാല്‍മീകീ> അങ്ങിനെയാണ് തുടങ്ങുക, എനിക്കൊന്നും പറയാനില്ല, ഞാനൊന്നും പറയുന്നില്ല... പിന്നെ...?
(ബ്ലോഗുണ്ടായതുകൊണ്ട് പോസ്റ്റിടുന്നു എന്നോ മറ്റോ ഒരു ചൊല്ലില്ലേ)...:)
സനല്‍> സ്റ്റൈല്‍...? കര്‍മ്മം, നര്‍മ്മം, മര്‍മ്മം/ ശൈലീകരിക്കപ്പെടല്‍?
സുല്ലേട്ടാ അതിന്റെ ഉത്തരവാദി ഞാനല്ല.

ഏ.ആര്‍. നജീം said...

ചുമ്മാതല്ല ഇപ്പോഴുള്ള ഗുരുക്കള്‍ ദക്ഷിണ പോയിട്ട് ഫീസ് പോലും ചോദിക്കാന്‍ മടിക്കുന്നത്...

കൊള്ളാട്ടോ..

സജീവ് കടവനാട് said...

നജീമേ ഇപ്പോള്‍ ഗുരുക്കളല്ല ദക്ഷിണ വാങ്ങിക്കുന്നത് എന്നത് നേരാണ്. ദക്ഷിണ, ഫീസ് എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും.

ഗിരീഷ്‌ എ എസ്‌ said...

നല്ല സങ്കല്‍പങ്ങള്‍
ആശംസകള്‍ നേരുന്നു

സജീവ് കടവനാട് said...

വായനക്കും അഭിപ്രായത്തിനും നന്ദി ദ്രൌപതീ

ഹരിശ്രീ said...

ചിന്തകള്‍ കൊള്ളാം

സജീവ് കടവനാട് said...

ഹരിശ്രീ നന്ദി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP