ആദ്യന്തം
നിഗൂഢത നിറഞ്ഞ
സിനിമയുടെ
രണ്ടാം പകുതിയുടെ തുടക്കത്തില്‍
നായകന്‍
പ്രേക്ഷകരോട് ഒറ്റചോദ്യം
രണ്ടു ഖണ്ഡങ്ങളുള്ള
സിനിമയുടെ
ഇടവേള(ക്കിട)യില്‍
നിങ്ങളെന്തു ചെയ്തു?
ചിലരൊക്കെ
ഐസ്ക്രീം നുണഞ്ഞ്
കടല കൊറിച്ച്
കൂടെ വന്നവരോട്
വരാനിരിക്കുന്ന ഭാഗത്തെക്കുറിച്ച്
തര്‍ക്കിച്ച്
മുന്നിലും പിന്നിലും
വശങ്ങളിലുമിരിക്കുന്ന
പഞ്ചാരക്കുഞ്ചികളോട്
കുശലം പറഞ്ഞ്
വരാനിരിക്കുന്ന
ഇരുളിന്റെ
സുഖലോലുപത
സ്വപ്നം കണ്ട്...
ചിലരൊക്കെ
മൂത്രപ്പുരയിലെ ചുവരില്‍
സജ്ന + നാസര്‍
എന്നെഴുതിയതിനരികില്‍
നഗ്നത കോറിയിട്ട്
തെറിയെഴുതിപ്പെടുത്ത്
ഒരു സിഗരെറ്റെടുത്ത് പുകച്ച്
അരയില്‍ തിരുകിയ മൂന്നെക്സ്
വെള്ളം തൊടാതെ വിഴുങ്ങി
പല ഈണങ്ങളില്‍ കൂകി
ആവിഷ്കാരത്തിലെ
സ്വത്വത്തിനലഞ്ഞ്...
ചിലരൊക്കെ
ഒറ്റക്കിരുന്ന്
നായകനെക്കുറിച്ച്
സംവിധായകനെക്കുറിച്ച്
ക്യാമറാമാനെക്കുറിച്ച്
നായികയുടെ
വടിവൊത്തമേനിയെക്കുറിച്ച്
തലപുകഞ്ഞ് ചിന്തിച്ച്
കൂട്ടംകൂടി ചര്‍ച്ചിച്ച്...
ഒരൊറ്റ പ്രസ്താവനയില്‍
നായകന്‍
സിനിമയവസാനിപ്പിച്ചു.
‘നിങ്ങളുടെ ജീവിതം ഇവിടെ പൂര്‍ണ്ണം!‘
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
10 അഭിപ്രായങ്ങള്‍:
ചിലരൊക്കെ
മൂത്രപ്പുരയിലെ ചുവരില്‍
സജ്ന + നാസര്‍
എന്നെഴുതിയതിനരികില്‍
നഗ്നത കോറിയിട്ട്
തെറിയെഴുതിപ്പെടുത്ത്...
ഇടവേളയിലെ ചോദ്യം -അതും അപ്രതീക്ഷിതമായത്..ഏത് സംവിധായകനാണ് പ്ലാൻ ചെയ്തത് ആവോ..ഗംഭീരൻ ചോദ്യം
വല്ലാത്ത ചോദ്യം തന്നെ,
ആ ഇടവേളകളിൽ ജീവിതം പൂർണ്ണാമാവുന്നു....
:) കലക്കി!
കൊള്ളാം, ഇടവേള കഴിഞ്ഞ ഉടനെ പൂര്‍ണ്ണമായ ജീവിതം. നല്ല ആശയം.
കൊള്ളാം മാഷെ നല്ല എഴുത്ത്
ഇടവേളയില്‍ ഞാന്‍ അവിടെ ഇരിക്കാറെയുള്ളൂ
നന്നായി...ഈ വരികള്‍...
സസ്നേഹം,
ശിവ
സനല്‍> കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, അഭിനയം, പരസ്യകല, പോസ്റ്ററൊട്ടിക്കല്‍ എല്ലാം ഒറ്റയാളാണെന്നാണ് പറഞ്ഞു കേട്ടത്, അയാളെ തന്നെയാണ് ഞാനും അന്വേഷിക്കുന്നത്.
ശെഫി> അദ്ദന്നെ...
കണ്ണൂസേട്ടന്‍>നന്ദി>> കല്‍ക്കിയാണോ ഇഷ്ടദേവന്‍ :) :)
വാല്‍മീകി>ഇടവേളയിലായിരുന്നോ?
അനൂപേ മടിയാ...:)
ശിവ> സ്നേഹം തിരിച്ചും. :)
ബാലചന്ത്ര മേനോന്റെ ഓരേ വികൃതികളെ.... ഷേക്സ്‌പിയറും പറഞ്ഞതീ സംവിധാനത്തെ കുറിച്ചായിരുന്നു.
ആസ്വദിച്ചു...
ഹഹ! നജൂസേ നര്‍മ്മം ബോധിച്ചു.
Post a Comment