ഗാമ വന്നില്ലായിരുന്നെങ്കില്‍

ഒരു വര്‍ഷം മുമ്പത്തെ ഒരു പോസ്റ്റ് വീണ്ടും പോസ്റ്റ്ചെയ്യുന്നു.


പാറൂട്ടിയിന്നലെയൊരു
വേലയൊപ്പിച്ചു.

ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റി-
യെട്ടില് ഗാമ കപ്പലിറങ്ങിയെന്ന
ചരിത്രപുസ്തകത്തിലെ വരികള്
കരിതേച്ച് മായ്ച്ചുകളഞ്ഞു.

പാര്‍ലമെന്റിലെ
പ്രതിപക്ഷത്തെപ്പോലെ
ചരിത്രപുസ്തകത്തില്‍ നിന്നും
ഇറങ്ങിപ്പോക്കിന്റെ ആരവം.

ആദ്യമിറങ്ങിയത്
സാക്ഷാല്‍ ഗാന്ധി,
പിന്നിലായ് നെഹ്രുവും
പരിവാര ഗാന്ധിമാരും.

ബോസും ഭഗത്‌സിങ്ങുമിറങ്ങിയില്ല,
അവരുടെ പിറകില്‍
ഹൃദയത്തില്‍ വിപ്ലവമുള്ള
ചിലരുറച്ചുനിന്നു.

ഭരണം തിരിച്ചുകിട്ടിയ
രാജകൊട്ടാരങ്ങളില്‍ നിന്നും
പടപ്പുറപ്പാടിന്റെ ഹുങ്കാരം,
പണത്തിളപ്പിന്റെ കൊലവിളി.

പാഴായ ഭരണഘടന
വെയ്സ്റ്റുകൊട്ടയിലിട്ട്,
ദളിത ശബ്ദമുയര്‍ത്തിയ അംബേദ്കറെ
രാജാധികാരികള്‍ ശിരച്ഛേദം ചെയ്തു.

കീഴാളചരിതം തേടിയെത്തിയ
ചരിത്ര വിദ്ദ്യാര്‍ത്ഥി
യുദ്ധചരിതം വായിച്ച്
എന്നോടേറ്റുമുട്ടാനൊരുങ്ങി.

ഞാനിന്നൊരു പുതിയ-
ചരിത്രപുസ്തകം വാങ്ങിച്ചു.
പാറൂട്ടിക്ക് കിട്ടാതെ
അലമാരയില്‍ സൂക്ഷിച്ചു.


എഴുതിയത് കിനാവ് സമയം 4:59 PM
വിഭാഗം

4 അഭിപ്രായങ്ങള്‍:
കിനാവ്‌ said...
ഞാനിന്നൊരു പുതിയ-ചരിത്രപുസ്തകം വാങ്ങിച്ചു.പാറൂട്ടിക്ക് കിട്ടാതെഅലമാരയില്‍ സൂക്ഷിച്ചു.....പാറുകുട്ടിയിന്നലെയൊപ്പിച്ച വേലകാരണം എനിക്കുണ്ടായ പുകിലുകള് പറഞ്ഞതാണ്. എഴുതിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു. എഡിറ്റു ചെയ്തപ്പോള്‍ ഇത്രയായി. എഡിറ്റു ചെയ്തവപൂരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ഈ കവിത വിജയിച്ചു. ഒരു പുതിയ പോസ്റ്റ്....
June 1, 2007 5:25 PM
Dinkan-ഡിങ്കന്‍ said...
:) Good
June 1, 2007 11:51 PM
ബിജുരാജ്‌ said...
അപ്പൊള്‍ ഇതാണൊ കാലം .. ? കൊള്ളാം നന്നായിട്ടുണ്ട്..
June 2, 2007 4:34 PM
കിനാവ്‌ said...
ഡിങ്കന്‍, ബിജുരാജ് നന്ദി.
June 8, 2007 7:42 PM

9 അഭിപ്രായങ്ങള്‍:

Sanal Kumar Sasidharan said...

പഴയ കവിതയോ ഇതോ!

Anonymous said...

ഇതു പഴയതാ എന്നാരു പറഞ്ഞു.. ചുമ്മാ മനുഷ്യനെ പറ്റിക്കല്ലേ

പാമരന്‍ said...

കൊള്ളാമല്ലോ കിനാവേ.. എന്തൊരു കിനാവ്‌!

siva // ശിവ said...

പാറൂട്ടി ആളു കൊള്ളാമല്ലോ...

Unknown said...

ആ ചരിത്ര പുസ്തകവും നാളെ ഒരു തിരുത്തലിന്
വിധേയമായി കൂടായ്കയില്ല

സജീവ് കടവനാട് said...

@സനല്‍> ഇയാക്ക് കണ്ണും കണ്ടൂടേ...? :)
കാന്താരിക്കുട്ടീ> എന്നെപറ്റിക്കുവാണല്ലേ?
പാമരന്‍> അതല്ലേ കിനാവ് :)
ശിവ> ഉം കരിവാരി തേക്കാന്‍ മിടുക്കിയാണ് പാറൂട്ടി.
അനൂപ്> തിരുത്തി തിരുത്തി ചരിത്രം ചരിത്രം കുറിക്കട്ടെ.

നിലാവര്‍ നിസ said...

കിനാവേ..
പൊള്ളുന്ന വായന.

കുഞ്ഞന്‍ said...

ഹേയ്..

നിങ്ങളൊരു ദിവ്യനാണല്ലൊ..!

ദിവ്യത്വം ഉണ്ടെങ്കിലെ വരാന്‍പോകുന കാര്യങ്ങളെഴുതുവാനും പറയുവാനും പറ്റൂ.

ന്നാലും എന്റെ പാറൂട്ടി ഇതു വേണ്ടായിരുന്നു.

സജീവ് കടവനാട് said...

നിലാവേ :)
കുഞ്ഞന്‍> മ്മളെ ദിവ്യനാക്ക്യേ അടങ്ങൂ ല്ലേ...
വെള്ളിയാഴ്ച വന്നാല്‍ ഭാവിപറയാം, ലക്ഷിണ്യായിട്ട്...

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP