ഇല
കൊഴിയും മുമ്പേ എന്നിലെ പച്ച നിന്റെ സൗന്ദര്യം
കൊഴിഞ്ഞുചീഞ്ഞാല്‍ ഞാന്‍ നിനക്കുവളമാകും
എനിക്കുമുമ്പേ കടന്നു പോയവരെപ്പോലെ
വ്രണം
വ്രണിതഹൃദയമേ,
സ്മൃതിയുടെ മൃതിയില്ലായിരുന്നെങ്കില്‍
നീയെന്നില്‍ ചീഞ്ഞളിഞ്ഞേനെ.
ഓര്‍മ്മ
ഒരുമിച്ചിരുന്നൊരാ കല്‍പ്പടവില്‍
നീയൊരോര്‍മ്മതന്‍ ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്‍കാതെ
നീയൊരോര്‍മ്മയായെന്നിലലിഞ്ഞു.
ഇല
എഴുതിയത് സജീവ് കടവനാട് സമയം November 07, 2006
വിഭാഗം കവിത
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍:
Post a Comment