ഞാനൊരിക്കലും നുണയെ
നേരില്‍ കണ്ടിട്ടില്ല
വെളുത്ത ഉടുപ്പിനകത്ത്
കല്ലുവെച്ച സത്യങ്ങള്‍
മരിക്കാന്‍ കിടക്കുന്നത്
എന്റെ ഉറക്കറയിലെ
ഇരുപത്തിരണ്ടിഞ്ചിന്റെ
ചൂടാറാപ്പെട്ടിയില്‍
തണുത്തുവിറങ്ങലിക്കുന്ന
കാഴ്ചയായി
വീതിച്ചു നല്‍കിയിട്ടുണ്ട്
വിരുന്നുകാര്‍ക്ക്
കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍
മൂന്നാമത്തെ പെഗ്ഗില്
ആരോ വരാനുണ്ടെന്ന്
കാത്തിരുന്നത്
നാലാമത്തെ പെഗ്ഗിനുള്ള
തയ്യാറെടുപ്പാണെന്ന്
ആര്‍ക്കാണറിയാത്തത്
ഇരുട്ടുപെയ്ത മഴയില്‍
ആകാശം
കുത്തിയൊലിച്ചുപോയത്
വിവരിച്ചും വിശകലനം ചെയ്തും
ഞങ്ങളാഘോഷിച്ചത്
മരണത്തെപെറ്റതിന്
തൂങ്ങിചത്ത
തെരുവുപെണ്ണിന്റെ
ഗര്‍ഭത്തിലിരുന്നായിരുന്നു;
…ചിയേഴ്സ്!
കൂടാരങ്ങളിൽ തൂങ്ങിയാടിയ ചിരികൾ : സർക്കസും സിനിമയും തമാശക്കാരും
-
ചലച്ചിത്രകലയുടെ പ്രദർശന-പ്രകടന രീതികളിൽ സർക്കസിന്റെ പാരമ്പര്യം ഗണ്യമായ
സ്വാധീനം ചെലുത്തിയിട്ടുണ്ട്. സർക്കസിനെ പ്രമേയമോ പശ്ചാത്തലമോ ആയി സ്വീകരിച്ച ...