നിഴല്‍മരം

കോന്തലതെരപ്പില്‍ നിന്ന് മുറിബീഡിയെടുത്ത് കത്തിച്ചു രാഘവേട്ടന്‍. വലിച്ചെടുത്ത പുക വിഴുങ്ങി. ഇല്ലാത്ത പുക പുറത്തേക്കൂതി വളയങ്ങള്‍ തീര്‍ത്തു. വളയങ്ങള്‍ പുഴയിലെ ഓളങ്ങള്‍ക്കൊപ്പം വന്ന ഇളങ്കാറ്റില്‍ ചാഞ്ഞും ചരിഞ്ഞും മുകളിലേക്കുയരുന്നതും നോക്കി, ചുവന്നചേലയുടുത്ത് അവള്‍വരുന്നതുംകാത്ത്, കാല്‍‌വിരലുകൊണ്ട് കുഞ്ഞോളങ്ങളെ താലോലിച്ച് ബീഡിക്കറപുരണ്ട മഞ്ഞച്ചിരിയുമായ് കല്പടവിലിരുന്നു.

പുലര്‍ച്ചെ, അക്കരെകടവില്‍ നിന്ന് ബീരാനാപ്ല ആദ്യത്തെ കടത്ത് തുടങ്ങുന്നതിനുമുന്‍പൊരു കൂക്കിവിളിയുണ്ട്. ഒരു അറിയിപ്പ്.അപ്പൊഴായിരിക്കണം രാഘവേട്ടന്റെ ആദ്യത്തെ ബീഡി കത്തുന്നത്. കടത്തവസാനിക്കുമ്പോഴും രാഘവേട്ടന്‍ മുറിബീഡിയില്‍നിന്നുംവളയങ്ങളുണ്ടാക്കിയിരിക്കയാകും. പിന്നെ അധികമാരും ആ വഴി പോകാറില്ല. രാത്രിയില്‍ മണലുകടത്തുന്ന തോണിക്കാര്‍ ബീഡിയെരിയുന്നത് കണ്ടിട്ടുണ്ടത്രേ!

ദുരന്തപര്യവസായിയായ ഒരു പ്രണയകഥ! മുറിബീഡിയിലെ വെളുത്ത പുകപോലെ ആളുകളുടെ ഓര്‍മ്മയും നേര്‍ത്തിരിക്കുന്നു. കടവിലെത്തുന്നവരുടെ ഔദാര്യമായ പലഹാരപ്പൊതികളിലെ ഉച്ഛിഷ്ടം അവിടവിടെ ചിതറിക്കിടക്കുന്നു. ചുറ്റിലും മൂളിപ്പറക്കുന്ന ഈച്ചകള്‍...അവിടെ, കല്പടവിലേക്ക് വേരുകള്‍ പടര്‍ത്തി, ചുവന്നപൂക്കളും പച്ചച്ച ഇലകളും പൊഴിഞ്ഞുപോയ ഒരു പുളുന്തന്‍ അരളിമരം.

“അ, ഇജ്ജ്യാരുന്നോ*സൊന്ദരാ, കൊറേ ആയിര്ക്ക്ണ് ഈ ബയിക്കൊക്കെ*” ബീരാനാപ്ലയാണ്. അകലന്നേ നോക്കിനില്‍ക്കയായിരിക്കണം. സുന്ദരനും മോളൂട്ടിയും നിന്നിടത്തേക്ക് ബീരാനാപ്ല തോണിയടുപ്പിച്ചു.
“അന്റെ*പേട്യൊക്കെ മാറ്യാ...?” മോളൂട്ടിയോടാണ്.

തുടക്കത്തിലെ ഉലച്ചിലൊക്കെ കഴിഞ്ഞ്, ഓളങ്ങളില്‍ പതുക്കെ ചാഞ്ചാടി തോണിയൊഴുകി. കുറുകെവച്ച പലകക്കുമുകളില്‍ അച്ഛന്റെ ചുമലില്‍ കൈവച്ച് മോളൂട്ടി ചുവടുകള്‍ വെച്ചു.

പതിവുള്ളതാണ് ഈ പുഴചുറ്റല്‍. ഇടക്ക് ഇങ്ങിനെ ആരെങ്കിലുമൊക്കെ വരുന്നത് ബീരാനാപ്ലക്കും സന്തോഷം. തരക്കേടില്ലാതെന്തെങ്കിലും തടയും.

അക്കങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് മാളൂട്ടി കലണ്ടറിലെ ചുവന്ന അക്കങ്ങളെ കുറിച്ച് ചോദിച്ചത്. പിന്നെ ചുവന്നദിനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങി. പുഴയും കടലും റോഡും മരങ്ങളും വാഹനങ്ങളുമൊക്കെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരിക്കണം. നിറയെ തുമ്പികളുള്ള കടല്‍ക്കരയിലെ പഞ്ചാരമണലില്‍ നനഞ്ഞമണ്ണെടുത്ത് വീടൊരുക്കുമ്പോള്‍ കൊച്ചുമനസ്സ് സഞ്ചരിക്കുന്നതെവിടേക്കാണെന്നറിഞ്ഞൂടാ...

നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയിലാണ് ബീരാനാപ്ല അവളെ കുറിച്ച് ചോദിച്ചത്.
“അന്റെ*ബീടരിപ്പളും*ഓളോടെ*തന്ന്യാ...?”
“ങും...”
ശബ്ദം തൊണ്ടയില്‍ തടഞ്ഞു.

നീറുന്ന ഓര്‍മ്മകളിലേക്ക് തള്ളിയിട്ടുകൊണ്ട് ബീരാനിക്ക തുടര്‍ന്നു.
“കശ്ടം...”
ചെറിയ ഇടവേളക്കുശേഷം പിന്നെയും തുടര്‍ന്നു.
“ഞമ്മക്ക്* ബിശ്ശസിക്കാനേ കജ്ജ്ണില്ല*, ഓളെ കാത്ത്‌ള്ള അന്റെ നിപ്പും, അന്റെ നെഴല് ഇക്കരേല് കാണാഞ്ഞാല് ഓള്ക്ക്‍ള്ള പരവേശോം...”

ബീരാ‍നിക്കയുടെ വാക്കുകളൊക്കെ കേട്ടത് ഏതോ ലോകത്തിരുന്നാണ് അല്ലെങ്കില്‍ കാലങ്ങള്‍ക്കപ്പുറമിരുന്ന്.

വായനശാലയിലേക്ക് കയറുന്ന കോണിപ്പടവുകളില്‍ വെച്ചാണ് ആദ്യം കണ്ടത്. ടൈപ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ വിദ്യാര്‍ത്ഥിനി.

തിങ്ങിനിറഞ്ഞ ഇടതുകള്ളിയിലെ പുസ്തകങ്ങളില്‍ ചിലത് ശുഷ്കിച്ച വലതുകള്ളിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റ്റീച്ചറോടൊപ്പം വായനശാലയിലേക്ക് ആദ്യമായി കയറിവന്നത്.

പിന്നീട്, ‘ആ പൂ നീ ചവിട്ടി അരച്ചുകളഞ്ഞു അല്ലേ, അതെന്റെ ഹൃദയമായിരുന്നു’ എന്ന ബഷീറിയന്‍ സാഹിത്യം ലൈബ്രറിക്കരികില്‍, ഈരടികളും തെറികളും മുദ്രാവാക്യങ്ങളും നഗ്നചിത്രങ്ങളും കോറിവെക്കാറുള്ള ചുവരില്‍ എഴുതിവച്ചതിന് കൂട്ടുകാരാല്‍ എത്ര പരിഹസിക്കപ്പെട്ടിരിക്കുന്നു.

അതിന്ശേഷം, ‘വസന്തത്തിലെ ഓരോപൂക്കളും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്ന് കടവുകടക്കുമ്പോള്‍ അവള്‍ പറഞ്ഞത് ഇന്നലെയെന്നപോലെതോന്നുന്നു.

ഒച്ചപ്പാടുകള്‍ക്കൊടുവില്‍ നേടിയെടുത്തപ്പോള്‍ വസന്തം കൈപ്പിടിയിലാക്കിയ കുരുവിയെപ്പോലെയായിരുന്നു. എന്നിട്ടും...

‘പപ്പാ...’ മോളൂട്ടിയുടെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
‘ഉം, തിരിക്കാം...’ എന്ന് ബീരാനിക്കയോട് പറഞ്ഞ് മോളൂട്ടിയെ ഇറുകെ പിടിച്ചു.

‘പപ്പാ...’
മോളൂട്ടി ഇപ്പോഴും അങ്ങിനെയാണ് വിളിക്കുന്നത്. എത്ര തര്‍ക്കിച്ചതാണ് അതിനെക്കുറിച്ച്. ‘അച്ഛനുമമ്മ’യുമാണ് നല്ലെതെന്ന് താനും ‘പപ്പാമമ്മി’യാണ് ഫാഷന്‍ എന്ന് അവളും. തര്‍ക്കങ്ങളുടേയും കുസൃതികളുടേയും കണക്കെടുത്താല്‍ തീരില്ല. തോല്‍‌വി എല്ലായ്പ്പോഴും തനിക്കായിരുന്നു. ജീവിതത്തിലും....

മീനത്തില് ഒരു കൊല്ലമാകുമെന്നാണ് ഇന്നലെ അമ്മ പറഞ്ഞത്. ഒരുവര്‍ഷം! അവള്‍ പോയതിന്റെ വാര്‍ഷികം!! കരയില്‍, പടര്‍ന്നുകിടന്ന വേരുപോലെ ചില്ലകളുള്ള, ഇലയും പൂവുമില്ലാത്ത അരളിമരത്തിന്റെ നിഴല്‍.

‘പപ്പാക്കിന്നെന്താ പറ്റിയേ...?’
വിരലുപിടിച്ച് കടവിന്റെ ഈറന്‍ പിന്നിടുമ്പോള്‍ മോളൂട്ടി പിന്നെയും തിരക്കി.

ഇന്‍സ്റ്റിറ്റ്യൂട്ടും വായനശാലയും പിന്നിടുമ്പോള്‍ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന ഇടത്തേ അറയില്‍നിന്നും തിങ്ങിനിറഞ്ഞ വലത്തേ അറയിലേക്ക് പുസ്തകങ്ങളടുക്കിക്കൊണ്ട് സുന്ദരന്‍ അവിടെതന്നെയുണ്ടായിരുന്നു. ആരോ വലിച്ചെറിഞ്ഞുകൊടുത്ത മുറിബീഡിക്കുപകരം മഞ്ഞച്ചിരി തിരിച്ചുകൊടുത്ത് കടവിനരികില്‍ രാഘവേട്ടനും.
********
ഇജ്ജ്യാരുന്നോ - നീയായിരുന്നോ
ബയിക്കൊക്കെ – വഴിക്കൊക്കെ
അന്റെ - നിന്റെ
ബീടരിപ്പളും - വീടര് ഇപ്പോഴും, വീടര് - ഭാര്യ
ഓളോടെ – അവളുടെ വീട്ടില്, ഓള് – അവള്
ഞമ്മക്ക് - എനിക്ക്
കജ്ജ്ണില്ല – കഴിയുന്നില്ല

ട്രൈ എഗയ്ന്‍

‘ചെലവുകഴിഞ്ഞാല്‍
നാട്ടിലേക്കയക്കാനൊന്നുമില്ല’
പണമയക്കുന്നവരുടെ ‘ക്യൂ’വില്‍
പരിഭവം നിറയുന്നൂ.
കുത്തനെ കയറുന്നൂ
ഇന്ത്യ തന്‍ മൂല്യം
കുത്തനെയിറങ്ങുന്നൂ
'ക്യൂ’വിലെ നിശ്വാസങ്ങള്‍.

അയച്ചവരയച്ചവര്‍
ആശയാല്‍ ചുരണ്ടുന്നൂ
വാണിജ്യ പരസ്യത്താല്‍
നിറംചേര്‍ത്ത കൂപ്പണുകള്‍

‘എന്തുണ്ട് വിശേഷങ്ങള്‍,
എല്ലാം പറയുക
ഒന്നിലുമൊന്നിലു-
മെന്നഭാവമറിയിക്കല്ലേ’-
യെന്നങ്ങേ തലക്കലെ
കാതില്‍ ചൊല്ലുമ്പോഴും
കയ്യിലെ കാളിങ്‌കാര്‍ഡില്‍
ചുരണ്ടുന്നൂ, ‘ട്രൈ എഗയ്‌ന്‍!’.

കുബ്ബൂസു മുക്കിത്തിന്നാന്‍
തൈരു വാങ്ങുമ്പോഴും
ചായ്പൊടി പാക്കറ്റിലും
കൊളസ്റ്റ്രോളു ഫ്രീയുള്ള
ഓയിലിന്‍ കുപ്പിയിലും
ചുരണ്ടി തിമര്‍ക്കുവാന്‍
നിറയെ കൂപ്പണുകള്‍.

തിരിയും ചക്രത്തിന്മേല്‍
ബാലന്‍സുതെറ്റാതെ
ചുരണ്ടി തീര്‍ത്തീടേണം
വീണ്ടും ശ്രമിച്ചീടാന-
വസരമില്ലാത്തൊരീ
മങ്ങിയ കടലാസിലെ
ജീവിതകൂപ്പണുകള്‍!

ലാ യംക്ന്‍ അല്ല്‌ത്‌സാല്‍ ഹാലിയന്‍ ബിറക്കമല്ലതി തലബ്ത!!

മേഘസന്ദേശവും
ഹംസദൂതും
എത്ര പഴകിയെന്നോ
ദൂതുപേറിയിരുന്ന
മണിപ്രവാളങ്ങളും
അഞ്ചലും പുരാതനം.

പ്രണയത്തിന്റെ
പരാഗങ്ങളും പേറി
വിരഹത്തിന്റെ
വിഷാദവും നിറച്ച്
എത്ര സന്ദേശങ്ങള്‍
നമുക്കു ചുറ്റും
വൈദ്യുത കാന്തിക-
തരംഗങ്ങളായ്...

ഒറ്റ മിസ്കോളെങ്കില്‍
അത് കിസ്കോള്‍
രണ്ടെങ്കില്‍
തിരിച്ചും വേണം
മൂന്നെങ്കില്‍
സംസാരിക്കണം
പിണക്കത്തിനും
കോഡുണ്ട്!

ദാ പോകുന്നു
ഒന്ന്, രണ്ട്...
നൂറ്,ആയിരം...
എന്തൊരുവേഗം
തലങ്ങും വിലങ്ങും
ചുറ്റിലും നോക്ക്
ഉച്ഛ്വാസം പോലും
പേറുന്നു ദൂതിനെ.

*തലക്കെട്ടിലെ (അക്ഷര)പിശകുകള്‍ എന്റെ പിഴ ...ആമേന്‍!

വാര്‍ഷികം

........’
'എന്നിട്ട്...’
‘ഞാന്‍ നിന്റെ മടിയില്‍ തല ചായ്ച് കിടക്കും...’
‘എന്നിട്ട്...’
‘മണിയറയില്‍ തൂക്കിയിട്ട നാണംകുണുങ്ങിപൂക്കളിലൊന്നിനെ പതുക്കെ ചുംബിച്ച്...’
‘ഉം, പറ...’
‘എന്നിട്ട് നിന്നോടു പറയും...’
‘ഉം, പറയ്...’
‘പാട്ടുപാടിയുറക്കാം ഞാന്‍... ആ പാട്ടൊന്ന് പാടിത്താ, ന്ന് ...’
‘ഹൌ, ഇമ്മാതിരിയൊരു കാട്ടുജാതീനെ കേറി പ്രേമിച്ചൂലോ...!’
‘ബൂത്തില് കേറി കൂട്ടുകാരിയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ക്വാളിറ്റിചെക്കുചെയ്തപ്പൊ അതുംകൂടി ചെക്ക് ചെയ്യാര്‍ന്നു’
‘അത് പിന്നെ... ചീറ്റ്ചെയ്യ്‌വോന്ന് അറിയണ്ടേ...’
‘ഉം..ഉം...’
‘ഒരു വര്‍ഷം ആവാറായി...!’
‘ആഘോഷിക്കണ്ടേ...’
‘ഉം...’
‘എങ്ങിനെ...?’
‘എങ്ങിനെ?’
‘പടക്കം പൊട്ടിച്ചായാലോ...?’
‘ഓ, തൊടങ്ങി... ഉം!!?’
‘പിന്നെങ്ങിനെ...?’
‘ഞാന്‍ കാലത്ത് എണീറ്റ ഉടനെ ഒരു മിസ്ഡ്‌കാള്‍...‍’
‘നീ എത്ര മണിക്ക് എഴുന്നേല്‍ക്കും...’
‘നാലര...’
‘അപ്പൊ ഇവിടെ രണ്ടുമണി, മോള് ബുദ്ധിമുട്ടണംന്നില്ല...’
‘ഓ...’
‘എന്നിട്ട്...’
‘കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തില്‍...’
‘നിര്‍ത്ത്, നിര്‍ത്ത്... നമ്മളാഘോഷിക്കാന്‍ പോണത് പ്രേമവാര്‍ഷ്യാ, വിവാഹവാര്‍ഷ്യാ ...?’
‘അത്...’

ലൂക്ക കൊല്ലപ്പെട്ടത്...!

കൃത്യം നാലേകാലിനാണ്
ലൂക്ക കൊല്ലപ്പെട്ടത്...
കിഴക്കുനിന്നും
പുലരിവണ്ടിയെത്താന്‍
സമയമേറെയില്ല
നഗരത്തിന്റെ
തെക്കേ അതിരിലെ
റെയിലിനപ്പുറം
നത്തും കുറുനരിയും
ഭയപ്പാട് വിളമ്പുന്നു

വെളുത്തതൊക്കെയും
മറച്ചുവയ്ക്കുവാന്‍
കറുത്തകോട്ടെന്തു പാടുപെട്ടിട്ടും
ആമാശയത്തിലെ
കറകളൊക്കെയും
വിയര്‍പ്പിനൊപ്പം
കിനിഞ്ഞിറങ്ങി
അറപ്പ് തീര്‍ത്ത് ഒലിച്ചൊഴുകി

കുറ്റവാളികളുടെ
എണ്ണം‌പറഞ്ഞായി കശപിശ
പതിനാലെന്ന് വാദിഭാഗം
പതിനഞ്ചെന്ന് പ്രതിഭാഗം...

നക്ഷത്രഹോട്ടലിലെ
സല്‍ക്കാരഹാളില്‍,
മിന്നാമിനുങ്ങുപൊതിഞ്ഞ പെണ്ണെന്ന്
വിരുന്ന് നുണയാനെത്തിയവര്‍
അതിശയപ്പെട്ടത്
പതിനാലുപേരോടൊപ്പം
ലഹരിമൂത്ത് ആടിപ്പാടുമ്പോള്‍
അടിയുടുപ്പില്‍ തിളങ്ങിയ മുത്തുകള്‍ കണ്ടാണ്

ശരീരംകൊണ്ട് വിരുന്നൊരുക്കിയപ്പോള്‍
തുടക്കക്കാരനുകിട്ടിയ സല്‍ക്കാരമൊന്നും
പതിനാലാമനുകിട്ടിയില്ലായിരിക്കാം
എങ്കിലും അവന്റെ വീതവും പകുത്തെടുത്തു കൃത്യം

തളംകെട്ടിനിന്ന
ആര്‍ത്തവത്തിന്റെ നനവിലാണ്
അവരുണര്‍ന്നത്
അവസാനഞരക്കം വരെ
ആശയക്കുഴപ്പവും ആശങ്കയും മാത്രം.

പതിനഞ്ചാം‌പ്രതിക്ക് പങ്കില്ലായിരുന്ന
കുറ്റം ചെയ്തത് പിന്നീടാണ്.
ചത്തത്
ആണായാലെന്ത്, പെണ്ണായാലെന്ത്
ആടായാലെന്ത്, പശുവായാലെന്ത്
വെറും ജഢം!
ഏതുവണ്ടിയും കയറിയിറങ്ങും വിധം
പാളത്തിലുപേക്ഷിച്ചത്
ചെറിയപിഴകിട്ടാവുന്ന കുറ്റം മാത്രം.

പിഴയൊടുക്കി പുറത്തിറങ്ങുമ്പോഴും
പുതിയ സല്‍ക്കാരങ്ങളിലേക്കുള്ള
ഇരകളുമൊരുക്കങ്ങളുമായിരുന്നു
ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത്.

ഫിലിപ്പീനി

അവളില്ലായിരുന്നെങ്കില്‍
ഇന്നലെ രാത്രി ഞാന്‍
പട്ടിണിയായേനെ.

അഴകാര്‍ന്ന്
വടിവൊത്തോരുടല്‍
ഒറ്റ നോട്ടത്തിലേ
മോഹമുണര്‍ത്തും നിറം.

നഗ്നമാക്കപ്പെട്ടതിന്‍
ശേഷിപ്പായ്
അവളുടെയുടയാട
ചവറ്റുകൊട്ടക്കരികില്‍

ഡാന്‍സ് ബാറിനരികിലെ
കോള്‍ഡ് സ്റ്റോറില്‍
അവളുടെ വില നല്‍കുമ്പോഴേ
അതിശയപ്പെട്ടിരുന്നു
ഫിലിപ്പീനിലെ പെണ്ണിനേക്കാള്‍
സുന്ദരിയാണല്ലോ
അവിടത്തെ വാഴപ്പഴമെന്ന്.

മലകയറ്റം

കല്ലും മുള്ളും ചവിട്ടിയാണ്‌
ഇരുണ്ട മല കയറിയത്‌

തടിച്ചുരുണ്ട പരുത്ത പാറതന്‍
വഴുക്കടിഞ്ഞ വീര്‍ത്ത വയറിന്മേല്‍
ശാപമോക്ഷത്തിന്നു കാലുയര്‍ത്തെ കേട്ടു
'ഉണ്ണീ, ചുവടുകളോരോന്നും സൂക്ഷിച്ച്‌, സൂക്ഷിച്ച്‌...'

കഴച്ചകാലുമായ്‌ വേച്ചുനില്‍ക്കേ
തൊഴിച്ച കാലുകള്‍:(
താങ്ങായ കൈകള്‍!:)
ഹാ! ഇരുളും വെളിച്ചവും കലര്‍ന്ന കാലം പോല്‍.

എത്ര ഉയരം കയറുവാന്‍ ബാക്കി?
എത്ര ഉയരം കയറിക്കഴിഞ്ഞു?
എവിടെയാണിപ്പോള്‍-
ഉയരെയോ താഴെയോ പാതിവഴിയിലോ?

'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ്‌ കരുതാതെ വീണ്ടും കയറുക.
ഉണ്ണീ, തളര്‍ന്നുവീഴല്ലേ,
ചുവടുകളോരോന്നും സൂക്ഷിച്ച്‌, സൂക്ഷിച്ച്‌...'

ഒന്ന് കിതപ്പാറ്റി പിന്നെയും കയറുന്നു
കീഴെയൊഴുകുന്ന കാട്ടാറിന്‍ ചിരികേട്ട്‌.

വാരഫലം 31/10/07

വായനാലിസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്.
:)
:)
യെന്തര് അണ്ണാ സുഖങ്ങളൊക്കെ തന്നിയോ? ദേ, സഹയാത്രികനേയും(നാടും നാട്ടാരും) അനോണി ആന്റണി(ബോംബെണ്ണ)യേയുമൊക്കെ വായിച്ച് എന്റെ മലപ്പുറം കത്തി എവിടെയോ മറന്നുവച്ച പോലെയായി. വല്ലപ്പോഴും ഒരു പോസ്റ്റായിട്ട് വാരഫലം ഇനിയും വരും. സഹിക്കുക.

അച്ചടിലോകത്തുനിന്നും ബ്ലോഗിലേക്ക് ചുവടെടുത്തുവച്ച ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലിന് ഒരു ചൂടുള്ള സലാം പറഞ്ഞുകൊണ്ട് തുടങ്ങാം. മറ്റൊരു എഴുത്തുകാരനായ ശ്രീ എം.കെ.ഹരികുമാറിനോടൊന്ന് കണ്ണുരുട്ടാതെ പോകുന്നതെങ്ങിനെ? മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അദ്ദേഹത്തിന്റെ ബ്ലോഗായ അക്ഷര ജാലകത്തിന്റെ പരസ്യം കമന്റാക്കിയിട്ടത് ബ്ലോഗര്‍മാര്‍ പാലിച്ചുപോന്ന ചില മര്യാദകളുടെ ലംഘനമായെന്ന് അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ലല്ലോ.

വായിക്കുന്ന ബ്ലോഗുകളിലെ മികച്ച സൃഷ്ടികളെ മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണ് വായനാലിസ്റ്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബൂലോകം മുഴുവന്‍ ഓടിനടന്ന് വായിക്കുന്നതിനേക്കാള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വായനാലിസ്റ്റുകളില്‍ നിന്നുകൊണ്ട് വാരഫലം നടത്തിയാലോ എന്നുള്ള ചിന്തയാണ് സിബുവിന്റെ വായനാലിസ്റ്റുകളുടെ പട്ടിക ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ആ ലിസ്റ്റില്‍ നിന്നും, അപ്ഡേറ്റു ചെയ്യപ്പെടുന്ന ചില വായനാലിസ്റ്റുകള്‍ വാരഫലത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി. മനു, PR, മാരാര്‍, വക്കാരി, വിഷ്ണു, ശനിയന്‍, TP, സാല്‍ജോ, കണ്ണൂസ്, ഏവൂരാന്‍, പരാജിതന്‍, വേണു, സന്തോഷ്, ഉമേഷ്‌, ഇടങ്ങള്‍, ഹരീ, സിബു, മയൂര, പെരിങ്ങോടന്‍, ഡാലി, ഇഞ്ചിപ്പെണ്ണ്, ആഷ തുടങ്ങിയവരുടെ വായനാലിസ്റ്റുകളാണ് അവ.

വാരഫലത്തില്‍ വാരഫലക്കാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരുന്നതുപോലെ വായനാലിസ്റ്റുകളിലും മികച്ചതായാലും അല്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരുടെ പേര് തൂക്കിയിടുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ബൂലോകത്തിലെ മികച്ചസൃഷ്ടികളില്‍ പലതും അവിടെ കാണാന്‍ കഴിയുകയുണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഒരുപാട് നല്ല സൃഷ്ടികളെ പരിചയപ്പെടാന്‍ ഇത്തരം വായനാലിസ്റ്റുകള്‍ സഹായകമാകും എന്നത് നിസംശയമായ വസ്തുതയാണ്. വായനാലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട വെള്ളെഴുത്തും രാം മോഹന്‍പാലിയത്തും അനോണിആന്റണിയും കവിത, കഥ എന്നതിലുപരിയായി മറ്റെന്തൊക്കെയോ തിരയുന്ന വായനക്കാരന്റെ മന:ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ദേവസേനയുടെ ദാമ്പത്യത്തിന്റെ menopause എന്ന കവിതയുടെ തലക്കെട്ടുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും അംഗുലീവ്യാ‍യാമം (അധരവ്യാമത്തിന് പകരം) മാത്രമായിരുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.

ദേവസേനയടെ പോസ്റ്റില്‍ അജിത് പോളക്കുളത്തിന്റെ അഭിപ്രായം മാത്രം മതി ബ്ലോഗിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍. അജിത് പറയുന്നു, ‘…വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെശൈലികള്‍ ആണ് എഴുത്തുകാരന്‍ താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെസ്വാതന്ത്ര്യമാണ്….’ ‘ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന്‍ പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്തകവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാസമൂഹം പിറകിലുണ്ടെന്ന്….’ ‘…കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും….’ അതേ പോസ്റ്റില്‍ തന്നെ ബ്ലോഗ് സമൂഹം അണ്ടരെസ്റ്റിമേറ്റ് ചെയ്ത ചിത്രകാരന്റെ നിഷ്കളങ്കമായ അഭിപ്രായം കൂടി വാരഫലക്കാരന് കാണാതിരിക്കാന്‍ കഴിയുന്നില്ല.

വാരവിശകലനത്തില്‍ റെക്കോഡ് സൃഷ്ടിച്ച അഞ്ചല്‍ക്കാരന് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ‘3. വിശേഷാല്പ്രതി.മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാ‍ശ പ്രതീക്ഷ നല്‍കുന്നു…’ തുടങ്ങിയ രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുമ്പോള്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വരിയാണെന്നും “കണ്ണാടികാണ്മോളവും തന്നുടെമുഖമേറ്റം നന്നെന്നുനിരൂപിക്കുമെത്രയും വിരൂപന്മാര്‍…” എന്നാണെന്നുമൊക്കെ ഒന്നു വിശദീകരിച്ചു കൊടുത്തിരുന്നെങ്കില്‍ തുടക്കക്കാരുടെ വഴിപിഴക്കല്‍ ഒഴിവാക്കാമായിരുന്നു.

ബൂലോകം ആര്‍മാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാസ് ജാസൂട്ടി വിവാഹം വരുന്ന ആഴ്ച്ചയാണ്‍. ബ്ലോഗര്‍മാരോടൊപ്പം കൌമുദി പത്രവും ആഘോഷത്തിനെത്തിയിട്ടുണ്ട്. ബൂലോകം വളര്‍ന്ന് ഭൂലോകമാകുമ്പോള്‍ ഇത്തിരി മുമ്പേ നമുക്ക് കുരവയിടാം. മാറ്റത്തിന്റെ കുരവ.

വാരഫലത്തോടൊപ്പം ഈയാഴ്ച ചേര്‍ക്കുന്നത് വായനാലിസ്റ്റുകളില്‍ നിന്നുള്ള ലിസ്റ്റാണ്. പോയവാരത്തിലെ സൃഷ്ടികള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. എങ്കിലും ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിസ്റ്റ് ചുവടെ:

ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍, അഹോ ഉദഗ്രരമണീയാ പൃഥ്വീ..., ബുള്‍ഡോസറുകളുടെ കാലം വെള്ളെഴുത്ത്
(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി, ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?, കുമാരനാശാന്റെ ഓട്ടുകമ്പനിയും *...*,പെരിയാര്‍ എഴുതിയ ‘ട്ട’, ഇനി ഒരു ഇടവേള, പരുത്തി, ചെമ്പരത്തി", ഏറ്റവും ലഹരിയുള്ള മദ്യം രാം മോഹന്‍ പാലിയത്ത്
പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍, കല്ലി വല്ലി, ചേര്‍ച്ച, എലിജിബിലിറ്റി, ക്യാച്ച് 22, ചെരപ്പിലെ ആര്ഭാടം അനോണി ആന്റണി
വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു അമ്പി
ആങ്ങ് സാന് സ്യൂചിയുമായി ഞാന് *...*,അതിരുകളില്ലാത്ത ബ്ലോഗ്ഗര്മാര് രാജീവ് ചേലനാട്ട്
ഓപ്പോള്‍, ഹൃദയത്തിലെ ദ്വാരം, ഓപ്പോള്‍, പലവക: കമന്റ് ട്രാക്കിങ് ഇനി എളുപ്പം പെരിങ്ങോടന്‍
വേട്ടനായ ദൃശ്യന്‍
സ്മൈല്‍ പ്ലീസ് കോലായ
രണ്ട് കൊറിയന്‍ കവിതകള്‍, എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു, മറവിക്കുറിപ്പ്, മൃഗശാല ലാപുട
നീലക്കുറിഞ്ഞികള്‍, *അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത), ആന (ഒരു ജപ്പാനീസ് കവിത) കെ എം പ്രമോദ്
മഹാത്മാവ്, സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി, ഏറുമാടം: മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം,Mookkilla Rajyath ഡാ‍ലി
ഒരേ കടല്‍-ഒരു വായന, കരയാനാകുന്നില്ല സനാതനന്‍
സാരിയും കഥയും അല്പം രാഷ്ട്രീയവും മനു
പ്രണയ കവിത, തുന്നിയതിന്‍റെ ബാക്കി, ഉമ്പാചി
ആകാശം സംസാരിക്കുന്നു , ഛായ ശ്രീകുമാര്‍ കുരിയാട്
കൃഷിക്കാരന്‍ കുഴൂര്‍ വിത്സണ്‍
തൊടിയില് നിന്നും വീട്ടിലേക്ക് സുനീഷ് കെ.എസ്
കാവുത്ത് വിശാലമനസ്കന്‍
ദാമ്പത്യത്തിന്റെ menopause ദേവസേന
"ക്രോസ് കണ്‍ട്രി: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും",മീന്‍ വെട്ടുമ്പോള്‍ വിഷ്ണുപ്രസാദ്
ടൂറിസ്റ്റുകളേ ഇതിലേ!, ഐശിബിയും മഷിക്കറുപ്പും: എന്റെ മഹാകാവ്യം.., അമ്മയ്ക്കറിയാത്തത് ഇഞ്ചിപ്പെണ്ണ്
ആന നൃത്തം ചെയ്യുമ്പോള്‍, ഒരു സിനിമയും സേഫ്റ്റിപിന്നും നമതുവാഴ്വും കാലം
അനുകൂലന സിദ്ധാന്തം സുജനിക
ആട്ടിങ്കുട്ടി സിമി
പൂജ്യം, അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു) വേണു
അമ്മയും അമ്മുവും, ഹൃദയം, ഉപേക്ഷിച്ചുപോകുന്നവ, അമ്മയും അമ്മുവും: സു
ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍ വാളൂരാന്‍
മനീഷ എന്ന അപരിചിത -1 സാല്‍ജോ
ആദ്യമായി സ്പര്ശ്ശിച്ച ആ കൈകള്......... ഇന്നത്തെ ചിന്ത
പഞ്ഞുവാശാരിയും മാന്ത്രികചതുരവും, ജ്വാല: അഭിവാദ്യവും സ്വാഗതവും സാബിറ
ഇറേസര്‍ ദേവതീര്‍ത്ഥ
ഒരു ആത്മഹത്യ..!!, അവനും,അവളും പിന്നെ പമ്മന്റെനോവലുകളും എന്റെ കിറുക്കുകള്‍
സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍... അനൂപ് തിരുവല്ല
ചെളിയില്‍ വിരിയും വിസ്മയം..! ചില ഗള്‍ഫ് ചിത്രങ്ങള്‍ നിതിന്‍
പ്രസവിയ്ക്കുന്നെങ്കില്‍... നിഷ്കളങ്കന്‍
അനിയത്തി തുളസി
ഉലക്കപ്രയോഗം, ആണവ അക്ഷരമാല, "വര@തല=തലവര: ഹര്ത്താലുകള്‍ ഉണ്ടാകുന്നത്......" ,പള്ളിവാളും കാല്‍ച്ചിലമ്പും, പാദുക പട്ടാഭിഷേകം , 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍! ടി.കെ സുജിത്
ഡബിള്‍ വേള്‍ഡ് കപ്പ്സ്! അരവിന്ദ്
ദൈവത്തിന്റെ കുഞ്ഞ് മൃദുല്‍
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ!! ചിന്തകള്‍
കേരള വികസനവും കാര്ഷികമേഖലയും വര്‍ക്കേഴ്സ് ഫോറം
ഭൂമിക്ക് ഒരു ചരമഗീതം: അല് ഗോര് എട്ടും പൊട്ടും
മോബ് ജസ്റ്റിസിന്റെ കാലം വരവായി ദേവപഥം
സ്നേഹപൂര്‍വ്വം കോഴിക്കോടിന്...... അഞ്ജിത
അച്ചുവിന് മൂന്നു വയസ്സ് സന്തോഷ്
മരണം കായ്ക്കുന്ന ശിഖരങ്ങള്‍! യാത്രാമൊഴി
മനുഷ്യന്‍,മതം,ദൈവം രാധേയന്‍
ബ്ലോഗ് പൂട്ടുന്നു, തിരഞ്ഞെടുപ്പു ഫലം, വിശതീകരണം, ദ്രൌപതിയും മാദ്രിയും എന്തു@#$@%? - പച്ചമലയാള പ്രസ്ഥാനം ചര്‍ച്ച. ശശി
അധിഭൌതികം- സച്ചിദാനന്ദന്‍ ശിവന്‍
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1,
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2 തുഷാരം
പരദേശിയും സ്ത്രീ കഥാപാത്രങ്ങളും, ദഹിക്കാത്ത ഒരു പ്രേമലേഖനം, ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌ മൈന
SPiCE: Oru Sadharanakkarante Aathmakatha by Balendu, Bangalore ഇന്ദുലേഖ
ആള്ക്കൂട്ടത്തിന്റെ പൊരുള് ചിത്രങ്ങള്‍
ചോക്ലേറ്റ് [Chocolate] akag
നിറങ്ങള്‍ തന്‍ നൃത്തം! സപ്തവര്‍ണ്ണങ്ങള്‍

ഫ്രെയിമിലൂടെ: ഊട്ടുപുരയുടെ നാലുകെട്ടില്‍. കുമാര്‍
പോട്ടം: ദേവനും പിള്ളയും കൈപ്പള്ളി
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍ , "അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌" പ്രവീണ്‍ പൊയില്‍ക്കാവ്
ആള്ക്കൂട്ടത്തിന്റെ പൊരുള്
കത്തെഴുത്തുകാലത്തെ സൗഹൃദം പടിപ്പുര

വായനാലിസ്റ്റുകളില്‍ പെടാത്ത പോസ്റ്റുകള്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. പക്ഷവും കക്ഷവുമൊക്കെയുള്ള ഒരു പക്ഷി, ഛേ കക്ഷിയാണ് ഇത് തയ്യാറാക്കിയതെന്നതിനാല്‍ പക്ഷം ചേരലും പൊടിക്കൈകളുമൊക്കെയുണ്ടാകുമെന്ന പിന്നറിയിപ്പോടെ ഒരിക്കല്‍കൂടി ഇക്കാസിനും ജാസൂട്ടിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്:
കിനാവ്.

ശില്പം

വാക്കുകളൊക്കെ കടപ്പെട്ടിരിക്കുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

ഉലയിലുരുക്കി പഴുപ്പിച്ചെടുക്കുന്ന,
തച്ചുകൂര്‍പ്പിക്കുന്ന മുനയുള്ള വാക്കുകള്‍
‍തേച്ചുമിനുക്കുമ്പോള്‍ നോവായറിയുന്നു
അറ്റ വിരലറ്റം ചെന്നിറം ചാര്‍ത്തുന്നു.

കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍
ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന്‍ നിണമാദ്യം...

വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!

വാരഫലം

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

വാരഫലം 4-10 ഒക്ടോബര്‍2007

ശ്രീ സി.വി ശ്രീരാമന് ആദരാഞ്ജലികള്‍....

ചില സൃഷ്ടികളങ്ങിനെയാണ്. ഓരോ തവണയും പുതിയ ഭാവങ്ങള് പ്രകടിപ്പിക്കും. പുതിയതെന്തെങ്കിലും നമുക്ക് നല്‍കും. എത്ര വായിച്ചാലും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയം പ്രദാനം ചെയ്യാന്‍ കഴിയുന്ന കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, എത്ര കണ്ടാലും ഒരോകാഴ്ചയിലും പുതുമ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ നമ്മുടെയൊക്കെ ഫേവറിസ്റ്റ് ലിസ്റ്റുകളിലുണ്ടായിരിക്കും.
കഥയും കവിതയും ചിത്രങ്ങളും മാത്രമല്ല ജീവനുള്ളതും ജീവനില്ലാത്തതുമായ ഓരോ വസ്തുവും അങ്ങിനെതന്നെയാണെന്നാണ് സു വിന്റെ ജൂലി എന്ന കഥയിലെ ജൂലിയിലൂടെ കഥാകാരി നമ്മോട് പറയുന്നത്. ഒന്നും വാങ്ങിക്കുവാനില്ലെങ്കിലും എന്നും കടയിലെത്തി അലമാരയിലെ വസ്തുക്കളെ കൌതുകത്തോടെ നോക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അവള്‍പറയും: "എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്." വസ്തുവിന്റെ ഭാവമാറ്റം തിരിച്ചറിയാതെ വായനക്കാരന്‍ കുഴങ്ങിയിരിക്കുമ്പോള്‍ കഥാകാരി കഥയുടെ തന്നെ ഭാവം മാറ്റുന്നു. ജൂലിയെന്ന പെണ്‍കുട്ടിയുടെ മരണം കഥയോടൊപ്പം വായനക്കാരന്റേയും ഭാവത്തെ മാറ്റുന്നു. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കഥാകാരി കഥയവസാനിപ്പിക്കുന്നു.
ആശയം കൊണ്ട് മികച്ചുനിന്നുവെങ്കിലും രചനാരീതിയിലെ ചില പോരായ്മകള്‍ വായനയുടെ ഒഴുക്കിന് ചെറിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടില്‍ക്കുന്നുണ്ട്. ‘ആ കടയില്‍ നിന്ന്’ എന്ന് കഥതുടങ്ങുമ്പോള്‍ ഏതോ കടയെന്ന തോന്നല്‍ വായനക്കാരനുണ്ടാകുന്നു. ‘ആ’ അടുപ്പമില്ലായ്മയെ സൂചിപ്പിക്കുന്നു. ആ മഴയേയുംകൊണ്ട്‌, ആ നേരം ,ആ മുഖം, നല്ല മലയാളപദങ്ങളുണ്ടായിട്ടും ഇംഗ്ലീഷിനെ ആശ്രയിക്കല്‍ ഇതൊക്കെ വായനയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഈ കഥ മികച്ച വായനക്കുള്ള വക നല്‍കുന്നുണ്ട്. അറിവ് രേഖയെ തേടി തുടങ്ങിയ കഥകളുമുണ്ട് പോയ വാരം സു വിന്റേതായിട്ട്.

മറ്റു കഥകള്‍
അഞ്ചലോട്ടക്കാരന്റെ മകള് , ചെരുപ്പുകുത്തി ഇട്ടിമാളു*
സൂപ്പ് സിമി
കുറ്റവാളികള് തറവാടി
ആത്മഹത്യ മോഹന്‍‌പുത്തന്‍‌ചിറ
കഥാക്യാമ്പ് മുരളിമേനോന്‍
ചതി മയൂര
സത്യഭാമയുടെ ലോകം ഏ.ആര്‍ നജീം
മിയ...എന്റെമോളു സുന്ദരന്
പ്രവാസലോകം ബാജി ഓടംവേലി
പിഴച്ചവള് (കഥ) സാബു പ്രയാര്
അക്കായുടെ അനിയത്തികുട്ടി ജാസൂട്ടി
സ്റ്റഡിലീവ് സ്മരണകള് കൊച്ചുത്രേസ്യ
വൃദ്ധന് , അസാധാരണം റാല്മിനോവ്
സമാഗമം മെലോഡിയസ്
ഭയങ്കരരസം...ല്ലേ, മാഷ് പുരാണം എസ്.വി രാമനുണ്ണി
പാരമ്പര്യം,ചേര്ച്ച, അകിടും ഉപ്പൂടിയും അനോണി ആന്റണി (ഹാസ്യം)
മാത്തപ്പന്റെ തിരോധാനം, കുങ്കുമകോമളം ബ്യൂട്ടിപാര്ലര് സുനീഷ് തോമസ് (ഹാസ്യം)
ദൈവം ഷാപ്പില്... സതീശ് മാക്കോത്ത് (ഹാസ്യം)
അളിയാ.. ഗോള്ഗപ്പ.. ജി.മാനു (ഹാസ്യം)

കവിത
നീലക്കുറിഞ്ഞികള്‍ കെ എം പ്രമോദ്
അങ്ങനെ ടി.പി.വിനോദ്
തൃശ്ശിവപേരൂര്‍ അനിലന്‍
ക്രിമിനല്‍ വിഷ്ണുപ്രസാദ്
ഭക്തന്‍ സനാതനന്‍
ശൌചാലയം സുനീഷ് കെ. എസ്.
ഗോത്രയാനം ലതീഷ് മോഹനന്‍
ചിലന്തികള്‍ ബിനീഷ് കുമാര്‍. പി
എനിക്കു സാക്ഷി ഞാന്‍ നസീര്‍കടിക്കാട്
മുലകള്‍ വെള്ളെഴുത്ത് (വിവര്‍ത്തനം)
തേറ്റ ശിവകുമാറ് അമ്പലപ്പുഴ
സരസു എന്ന “പ്രാന്തത്തി" അജിത് പോളക്കുളത്ത്
വെളുത്ത കാ‍ക്കകള്‍, അര്‍ത്ഥം ചോപ്പ്
അപരിചിതരുടെ രാത്രി , കരള്‍ പകുത്തതിന്റെ പങ്ക് ആരോ ഒരാള്‍
തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്) സുല്‍
മരണവീട്ടില്‍ സന്തോഷ്
വാക്കുകള്‍ ഷാജി കെട്ടുങ്ങല്‍
ദാനം ദ്രൌപതി
എന്റ്ഛന്റെ സ്വാര്‍ത്ഥത ശുദ്ധമദ്ദളം
എന്റെ പഞ്ചവര്‍ണക്കിളി... ദീപു
സ്വപ്ന നാട് ജെയിംസ് ബ്രൈറ്റ്
എണ്ണാ,മെല്ലാര്‍ക്കും രാജി ചന്ദ്രശേഖര്‍കുട്ടിക്കവിത
അണ്ണാറക്കണ്ണാ മാമ്പഴംതായോ അപ്പു (കുട്ടിക്കവിത)
ഞൊട്ടയും വെട്ടവും , പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു ജി.മാനു (കുട്ടിക്കവിത)

മറ്റുള്ളവ
സതീഷ് മാക്കോത്തിന്റെ കഥകള്- ഒരു പഠനം, ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്സ്, കുറുമാന്, വിശാലന്, സുജിത്ത്, വിത്സണ്, ബ്ലോഗ് - നാലു ചോദ്യങ്ങള്. - ദുര്യോധനന്
നീലക്കുറിഞ്ഞികള്‍ - ഒരു വായന. സനാതനന്‍
ഒരു വായനാനുഭവം പി.ആര്
ഹാരി പോടര്വായനയുടെ പ്രതിരോധം എതിരന്കതിരവന്
പച്ചക്കൊടി വെള്ളെഴുത്ത്
ചീയല് വല്ല്യമ്മായി
നവാബ് രാജേന്ദ്രന്: രോഷത്തിന്റെ അണയാത്ത നാളം അഞ്ചല്കാരന്
മലമുകളിലെ സുന്ദരിമാര് മൈന
എം. എഫ്. ഹുസൈന്വരയ്ക്കട്ടെ രാം മോഹന് പാലിയത്ത്

ബൂലോകത്തിലെ എല്ലാ‍ സുഹൃത്തുക്കള്‍ക്കും പെരുന്നാളാശംസകള്‍!!!
കിനാവ്.
sajipni@gmail.com

‘ഭക്തന്‍’ - ഒരു നിരീക്ഷണം.

ഒരു കവിത അല്ലെങ്കില്‍ കഥ എത്ര ഭംഗിയിലെഴുതാം എന്നത് എഴുത്തുകാരന്റെ ചിന്തയില്‍ വരുന്നതാണ്. എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച് അതിന് മനോഹാരിത വന്നുചേരുകയും ചെയ്യും. തന്റെ ഭാവനയെ ഉണര്‍ത്തി എഴുത്തിനെ മനോഹരമാക്കുന്നതുപോലെ വായനക്കാരന്റെ ഭാവനയേയും ഉണര്‍ത്താന്‍ എഴുത്തുകാരനു കഴിയുന്നെങ്കില്‍ ആ സൃഷ്ടി എഴുത്തുകാരന്റെ വിജയം തന്നെ. വായനക്കാരന്റെ ഭാവനയെക്കൂടി ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ഒരുപിടി കവിതകളെങ്കിലും സനാതനന്റെ സനാതനത്തിന്റെ താളുകളില്‍ നമുക്ക് കണ്ടെത്താനാകും.

ചില കവിതകള്‍ പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. വായനക്കാരന്റെ ചിന്തകള്‍ക്കനുസരിച്ച് സംവേദിക്കാന്‍ കഴിവുള്ള ഒന്നാണ് ‘ഭക്തന്‍’ എന്ന കവിത.

കമ്പോളമൂല്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന സമൂഹം, സമൂഹത്തെ കീഴടക്കികൊണ്ടിരിക്കുന്ന അധാര്‍മ്മികത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഏത് കോമാളിക്കുമുന്നിലും ഭക്തനാകാന്‍ തയ്യാറുള്ള ജനത (ഈ കോമാളി സാമ്രാജ്യത്വമാകാം, ആള്‍ദൈവമാകാം). ഇത് നാം തന്നെയാണ്. കവി നമുക്ക് നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഗോമാതാ സങ്കല്‍പ്പമാകാം പശുവിനെ അമ്മയായി സങ്കല്‍പ്പിക്കാന്‍ കവിയെ പ്രേരിപ്പിച്ചത്. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്ല്യ അവകാശമാണെന്ന് വാദിക്കുന്നു. ആ അവകാശങ്ങളെ മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതക്കു വേണ്ടി ബലികഴിക്കുന്നു. അവയുടെ സ്വാതന്ത്ര്യം, ഭക്ഷണം, ലൈംഗികത തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്. വരും കാലങ്ങളില്‍ മനുഷ്യനും ഇത്തരം ഒരു ഗതി വന്നാല്‍ എങ്ങിനെയായിരിയ്ക്കുമെന്ന് ആ സങ്കല്‍പ്പം നമ്മെ ചിന്തിപ്പിക്കുന്നന്നു.

ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.

ആണ് വെറും മാംസം മാത്രമാണ്. വംശ നിലനില്‍പ്പിന് ബീജം കുത്തിയെടുക്കാന്‍ വേണ്ടിമാത്രം അഞ്ചോപത്തോ ആണുങ്ങള്‍ മാത്രം മതി സമൂഹത്തില്‍ എന്ന് ഏതെങ്കിലും (ആണ്‍/പെണ്‍)ഭരണാധികാരിക്ക് തോന്നിയാല്‍?

പലരും പല രീതിയിലായിരിക്കും ഈ കവിത വീക്ഷിക്കുന്നത്. ഇവര്‍ ഇങ്ങിനെയൊക്കെയായിരിക്കുമോ ഈ കവിത വീക്ഷിക്കുന്നത്?

1. ‘ഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് സങ്കല്പ പ്രകാരം പശുവിന് അമ്മയ്ക്കു തുല്ല്യമായ സ്ഥാനമാണ്. അതുകൊണ്ടു തന്നെ അമ്മയോട് ചെയ്യാന്‍ പാടില്ലാത്തതൊന്നും പശുവിനോടും ചെയ്യാന്‍ പാടില്ലെന്നാണ് കവിതകൊണ്ട് കവി ഉദ്ദേശിക്കുന്നത്.


2. ‘അഹൈന്ദവ’ വീക്ഷണം.

ഗോമാതാവ് അഥവാ പശു അമ്മയാണ് എന്ന വീക്ഷണക്കാരോടുള്ള എതിര്‍പ്പാണ് കാഞ്ചാ‌ഐലയ്യയുടെ ‘എരുമദേശീയത’. ഏകദേശം അതേ ആശയം തന്നെയാണ് ഈ കവിതയില്‍ കവിക്കുമുള്ളത്.

വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
കവി പശുവിനെ അമ്മയായി സങ്കല്‍പ്പിക്കുന്നു. ഇത് ഗോമാതാവ് എന്ന സങ്കല്പത്തോടുള്ള പരിഹാസമാണ്. പിന്നീട് വരുന്ന വരികളില്‍ അത് വ്യക്തമാകുന്നു. പശു അമ്മതന്നെയാണ് എന്ന് സങ്കല്‍പ്പിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന;

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

തുടങ്ങിയ വരികള്‍ എത്രമാത്രം അരോചകമായിരിക്കും. ഒരു പശുവിനെക്കുറിച്ചാണെങ്കില്‍ ഈ വരികള്‍ കാര്യമായൊന്നും പറയുന്നില്ലായിരിക്കും. പക്ഷേ പശു അമ്മയാണെന്ന് സങ്കല്‍പ്പിക്കുന്നവരോട് ഈ കവിത കയര്‍ക്കുകയല്ലേ ചെയ്യുന്നത്. മാത്രമല്ല നെറികേടിന് കൂട്ടു നിന്നതിന്റെ പ്രതിഫലം പറ്റിയാണ് ‘ഞാന്‍’ അമ്മഭക്തനാകുന്നത്. അതുകൊണ്ടു തന്നെ ഈ കവിത പശു മറ്റുമൃഗങ്ങളെപ്പോലെ വെറും മൃഗമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.

3. ‘നാച്വറലിസ്റ്റ്’ വീക്ഷണം.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ തുല്ല്യ അവകാശമാണ് ഉള്ളത്. എന്നാല്‍ മനുഷ്യന്‍ അവന്റെ ആവശ്യത്തിന് അനുസരിച്ച് പ്രകൃതിയെ തന്നെ മെരുക്കിയെടുത്ത് അവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നു. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നു. മൃഗങ്ങളെ അവന്റെയിഷ്ടത്തിന് കൂട്ടിലടക്കുന്നു. സ്വതന്ത്രമായി ഇണചേരാന്‍പോലും സമ്മതിക്കാതെ മികച്ച വിത്ത് കുത്തിവെക്കുന്ന കൃത്രിമ പ്രജനനരീതി അവയ്ക്കുമേലെ അടിച്ചേല്‍പ്പിക്കുന്നു. ഇതു തന്നെയാണ് പ്രജനനശേഷിയില്ലാത്ത വിത്തുകള് വിതരണം ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവും ചെയ്യുന്നത്. ഈ കവിതയിലൂടെ കവി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ആശയം ഇതാണ്.

4. ‘ഫെമിനിസ്റ്റ്’ വീക്ഷണം

അമ്മയായാലും പശുവായാലും പെണ്‍‌വര്‍ഗ്ഗത്തോടുള്ള ആണ്‍‌വര്‍ഗ്ഗത്തിന്റെ സമീപനമെങ്ങിനെയാണ് എന്ന് കവി വരികളില്‍ വ്യക്തമാക്കുന്നു.ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച് ആണ്‍‌വര്‍ഗ്ഗം കരുത്തുകൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തുന്നു. പെണ്ണ് പലപ്പോഴും ആണിന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന വെറും യന്ത്രം മാത്രമാണ്. അവനോ വിത്തു കുത്തിക്കഴിഞ്ഞാല്‍ സോപ്പും ടവ്വലും കൊണ്ട് കഴുകിത്തുടച്ച് സമൂഹത്തിലേക്കിറങ്ങുന്ന മാന്യനും.

ഇനിയും പലതരത്തിലുള്ള വീക്ഷണങ്ങളുണ്ടായിരിക്കാം ഈ കവിതക്ക്. ഒരുപക്ഷേ ഈ വീക്ഷണമൊന്നും ശരിയെല്ലെന്നുമിരിക്കും. അങ്ങിനെയെങ്കില്‍ ഇത് എന്റെ വീക്ഷണം. എന്റെ മാത്രം വീക്ഷണം.

*വാരഫലത്തിന് വേണ്ടി എഴുതാനിരുന്നതാണ്. വലുതായിപ്പോയതിനാല് പ്രത്യേക പോസ്റ്റായി ഇടുന്നു.

മണ്ണാങ്കട്ട...!!

എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...

തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. ഈ കലയെ പ്രോത്സാഹിപ്പിക്കാന്‍ പണ്ടൊരു കളക്ടര് ഒരു കലാലയം തന്നെ തുടങ്ങിയത് എനിക്ക് അറിയാം. കല അവിടെ നില്‍ക്കട്ടെ, അതല്ലല്ലോ നമ്മുടെ വിഷയം.

കുറച്ച് ചരിത്രം പറയാം. രണ്ടുകൊല്ലമായിക്കാണണം. പുലരാന്‍ നേരത്ത് താമിക്കുട്ട്യേട്ടന്റെ പീട്യേന്ന് ഒരു ചായ, അതൊരു ശീലമാണ്. അഞ്ചെട്ട് പേപ്പറ് മേശക്കുമുകളില്‍ നിരന്ന് കിടക്കുന്നുണ്ടാവും. എല്ലാ വിവരമില്ലാത്തവന്മാരെയും പോലെ ഞാനും പരമാവധി പേപ്പറുകള്‍ വായിച്ച് പരമാവധി വിവരം ഉണ്ടാക്കണം എന്ന് കരുതുന്നവനാണ്. അങ്ങിനെയാണ് ഞാനത് വായിച്ചത്. കാര്യം എന്റെ ഉപജീവനത്തെ ബാധിക്കുന്നതാണ്. അഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ തെങ്ങുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്ന് ഒരു പഠനം ഗ്രാഫോടുകൂടിയത്! മൂന്നാലുകൊല്ലത്തിനകം തെങ്ങുകള്‍ ചരിത്രമാകുമെന്ന്!! എനിക്ക് ആശങ്കയാ‍യി. എങ്ങിനെ ശങ്കിക്കാതിരിക്കും. ഞാനുമൊരു കലാകാരനല്ലേ... പട്ടിണിയായിപ്പോകില്ലേ...രണ്ടു ദിവസം മുമ്പ് കണിയാനും പറഞ്ഞത് ഉത്തരത്തില്‍ എട്ടുകാലിയാണ്, കഷ്ടകാലമാണ് എന്നൊക്കെതന്നെയായിരുന്നു.

എല്ലാവിവരവും, മുറിച്ചെടുത്ത റിപ്പോര്‍ട്ടും ഗ്രാഫും എന്റെ വക ഒരു പഠനവുമടക്കം ഗള്‍ഫിലെ അളിയനൊരു കത്തയച്ചു. അങ്ങിനെ ഞാനിവിടെയെത്തി. ഈ ഗള്‍ഫില്! കെളവനറബിയുടെ പൂന്തോട്ടം നനക്കാനാണ് വന്നത്. അടുക്കളപ്പണിയും കുത്തിയേടത്ത് മുളക്കാത്ത കുരുത്തം കെട്ട പുള്ളാരെ മേയ്ക്കലും നടുവൊടിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കലാവാസന പുറത്തുവരാന്‍ തുടങ്ങിയത്. തോട്ടത്തിലെ അലങ്കാരപ്പനകളില്‍ ആദ്യമൊക്കെ കൊതിയോടെ നോക്കിനിന്നു. പിന്നെ പിന്നെ ആരും കാണാതെ കയറിയിറങ്ങി. രസം കയറിയപ്പോള്‍ മനസ്സിനെ അടക്കി നിറുത്താന്‍ കഴിയാതെയായി. തന്റെ കഴിവ് എങ്ങിനെയെങ്കിലും കെളവനെ ബോധ്യപ്പെടുത്തണമെന്നായി ചിന്ത. കെളവന് തോട്ടങ്ങളുണ്ട്, തോട്ടങ്ങളല്ല ഈന്തപ്പനക്കാടുകള്‍. യന്ത്രമുപയോഗിച്ചാണത്രേ വിളവെടുപ്പ്. യന്ത്രമാകുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനും ആള് വേണം. എനിക്കാകുമ്പോള്‍ പ്രത്യേകിച്ചൊരു ചെലവില്ല. എന്നിലെ കലയും വളരും.

ഒരു വിധം കെളവനെ ബോധ്യപ്പെടുത്തി. വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഞാനും യന്ത്രങ്ങളോടൊപ്പം പണി തുടങ്ങി. ങാ, അവിടെ വച്ചാണല്ലോ നിങ്ങളെ പരിചയപ്പെട്ടത്. അവിടെ വച്ച് എന്റെ കഷ്ടകാലം തുടങ്ങി എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ താന്തോന്നിത്തരങ്ങളാണ് എന്റെ കല എന്ന് മനസ്സിലാക്കാതെ നിങ്ങളെ അക്ഷരം പ്രതി അനുസരിച്ചത് എന്റെ തെറ്റു തന്നെയല്ലേ?

നിങ്ങളെന്റെ കല ആസ്വദിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ ഒന്നുകൂടി നന്നാക്കാന്‍ശ്രമിച്ചു. ആസ്വാദകരുണ്ടാകുമ്പോള്‍ ഏത് കലയാണ് മെച്ചപ്പെടാതിരിക്കുക. എന്റെ ശൈലി ആധുനികത്തിനും ഉത്തരാധുനികത്തിനും ഇടക്കാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി! തുടക്കത്തില്‍ വേഗത്തില്‍ കയറി പിന്നെയൊന്ന് പതുക്കെയാക്കി പിന്നെയും വേഗത്തില്‍ കയറുന്ന ഉത്തരാധുനിക ശൈലിയാണ് എനിക്ക് ചേരുക എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. എനിക്കും വലിയ കലാകാരനാകേണ്ടേ? നടുവ് വിലങ്ങി ആശുപത്രിയിലായപ്പോഴും നിങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വലിയവനാകാന്‍ പലതും സഹിക്കണമെന്ന് മാത്രം ചിന്തിച്ചു.

ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റേന്നു തന്നെ ബാക്കിയുള്ള പനകളില്‍ കയറുവാനുള്ള കല്‍പ്പന തന്നു, കെളവന്‍. ശമ്പളം കട്ടുചെയ്യുമെന്ന ഭീഷണിയും. ഞാന്‍ തളപ്പുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. അവിടെ അക്ഷമനായി നില്‍ക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പൂര്‍ണ്ണമായും വേദനമാറാത്തതുകൊണ്ട് ഞാന്‍ പതുക്കെയാണ് കയറിതുടങ്ങിയത്. മുകളിലേക്കെത്തും തോറും സ്പീഡുകൂടുന്ന ക്ലാസിക്കല്‍ രീതി. എന്റെ മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ മുഖഭാവം കണ്ടപ്പഴേ എനിക്ക് മനസ്സിലായി. നിങ്ങളുടെ മുഖം പ്രസാദപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ഉത്തരാധുനികനാവാന്‍ ശ്രമിച്ചു. നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ അനുസരിക്കാനും. മുകളില്‍നിന്നും താഴേക്ക് ശ്‌ര്‍‌ര്‍‌ര്‍‌റേ...ന്ന് ഊര്‍ന്നിറങ്ങുന്ന രീതി ശരിയല്ലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് പുതിയ രീതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. നിങ്ങളുപറഞ്ഞ പുതിയ രീതിയൊന്ന് പരീക്ഷിക്കാമെന്ന് ഞാനും കരുതി. തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!

ഞാ‍നിവിടെ പുതിയ ലോകത്തേക്കുള്ള വിസയും കാത്ത് കിടക്കുകയാണ്. ആ അപ്പോത്തിക്കിരികള്‍ ആധുനികരീതികളും ഉത്തരാധുനിക രീതികളും എന്നില്‍ പരീക്ഷിക്കുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എനിക്കറിയാം. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കേട്ടോ, അല്ലെങ്കില്‍ ഞാനെന്തിന് നിങ്ങളോട് ദേഷ്യപ്പെടണം...? എങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട് , പറഞ്ഞാല്‍ എന്തെങ്കിലും തോന്നുമോ...? എങ്കിലും പറയാം...പുതിയ ലോകത്തിലെങ്കിലും ഒരു നല്ല പരവനായെങ്കില്‍‍...

വാരഫലം 27/9മുതല്‍3/10/2007 വരെ

പ്രൊഫ. എം എന്‍ വിജയന്‌ ആദരാഞ്ജലികള്‍.. വാരഫലത്തിന്റെ ഈ ലക്കം തുടങ്ങുന്നത് സാരംഗിയുടെ കവിതയില്‍ നിന്നാകട്ടെ. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ശോകമൂകമാക്കികൊണ്ടാണ് പ്രൊഫസര്‍ എം എന്‍ വിജയന്‍ നമ്മെ വിട്ടു പോയത്‌. വിജയന്‍‌മാഷിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരാം.

നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ്, നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ് എന്ന് തുടരെ അഭിപ്രായം കേള്‍ക്കുന്നതിനേക്കാള്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുക അയാളുടെ സൃഷ്ടിയെ കുറിച്ച് വിമര്‍ശനമോ നിരൂപണമോ പഠനമോ ഉണ്ടാകുമ്പോഴാണ്. ബൂലോകസാഹിത്യത്തിന്റെ വളര്‍ച്ചക്കും നല്ല നിരൂപകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. രാജു ഇരിങ്ങലിന്റെ ബ്ലോഗില് മികച്ച നിരൂപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഒരേ ശില്പത്തെ തന്നെ പല രീതിയില് കാണാന്‍ സഹായിക്കുമെന്നതിനാല്‍ കൂടുതല്‍ നല്ല നിരൂപണങ്ങള്‍ നമ്മുടെ സാഹിത്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇരിങ്ങലിനെക്കൂടാതെ സനാതനവായന എന്ന പേരില് സനാതനന്റെ ബ്ലോഗ്ഗിലും നിരൂപണങ്ങളുണ്ടാകാറുണ്ടെങ്കിലും തുടര്‍ച്ചയായി നിരൂപണങ്ങള്‍ നടത്തിക്കൊണ്ട് പോയവാരത്തില്‍ ശ്രദ്ധേയനായ ദുര്യോധനന്‍ എന്ന ബ്ലോഗ്ഗര്‍ ബൂലോകത്തിന് പ്രതീക്ഷ നല്‍കുന്നു. സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന ഈ ദുര്യോധനന്റെ പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം., അഭയം - ഒരു പഠനം. , ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം, ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം. തുടങ്ങിയ പോസ്റ്റുകള്‍ ഈ പ്രതീക്ഷകള് അസ്ഥാനത്താകില്ല എന്നതിന് തെളിവുതന്നെ. സനാതനന്റെ പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍ എന്ന നിരൂപണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബൂലോക സാഹിത്യത്തിലേതല്ലെങ്കിലും മലയാളസാഹിത്യത്തിലെ വിഷയങ്ങളില്‍ നിന്ന്‍ ഒരു പഠനവും പോയ വാരത്തിലുണ്ടായിട്ടുണ്ട്. ദ്രൌപതിയുടെ ഷെല്‍വി-കവിതയുടെ കെടാത്ത കനല്‍ എന്ന പോസ്റ്റ് സ്വയം എരിതീയിലേക്ക് നടന്നുപോയ സാഹിത്യകാരെക്കുറിച്ചുള്ള ദ്രൌപതിയുടെ പഠനങ്ങളുടെ സീരീസില്‍ വരുന്നു.

ഒരു നീണ്ട ഇടവേളക്കു ശേഷമാണ് രാജു ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിന് ലഭിക്കുന്നത്‌. പുഴ മാഗസിനില്‍ ഒരു മാസം മുന്‍പ് കാനേഷുമാരി എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അത് ബൂലോകത്തിന്റേതല്ലല്ലോ. നീണ്ട ഇടവേളക്ക് ശേഷം എഴുതുന്നതായതിനാല്‍ വായനക്കാരന്‍ വളരെ പ്രതീക്ഷിക്കും എന്നത് സ്വാഭാവികം. വായനക്കാരന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കണ്ണുപൊത്തിക്കളി എന്ന കവിതക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പി.എന്‍.ഗോപീകൃഷ്ണന്റെ കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു എന്ന കവിതയിലൂടെ
‘ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന
ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന
ഒരാളെയും
ഒരേ സമയം നേരിടുന്ന തീവണ്ടിയെപ്പോലെയാണ്’ ആണിന്റെ മനസ്സ് എന്ന് കവി പറയുന്നു. ചുറ്റുപാടുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന സംഭവങ്ങളില്‍ ഇടപെടലു നടത്തുന്ന വിശാല മനസ്കന്‍ മാര്‍ക്കു നേരെ വിരലു ചൂണ്ടുന്നു സനാതനന്റെ വിശാല മനസ്കന്‍ എന്ന കവിത. ചൊരുക്ക് , ന്യായവിധി തുടങ്ങിയ മികച്ച കവിതകളും പോയ വാരത്തില്‍ സനാതനന്‍ ബൂലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

മറ്റു കവിതകള്‍

ബാക്കി വയ്ക്കാത്തത്. , ഒരു കുഞ്ഞു കഥ - കഥയാണോ ?, ഒറ്റമരക്കാട് -ആരോ ഒരാള്‍
മട്ട് ചോപ്പ്
ഹൃദ്രോഹം-(ബൂലോക കവിത -ഉമ്പാച്ചി)
നാട്യം. മയൂര
ഞാനും അവളും ഇട്ടിമാളു
എഴുതപ്പെട്ടത് , ഭ്രാന്തി സു
പ്രാര്‍ത്ഥന. ഇത്തിരിവെട്ടം
അ ആ ഇഞ്ഞിപ്പെണ്ണ്
ഉണങ്ങാത്ത മുറിവുകള്‍ സന്തോഷ് നെടുങ്ങാടി
റോഡ് : കവിത സുല്‍
മിന്നലേ മനോജ് കാട്ടാമ്പള്ളി
നീ ഒരു പെണ്ണാണ്! നിമ്മി
ബലി ചന്ദ്രകാന്തം
ഇടവഴി ഇടങ്ങള്‍ (അബ്ദുള്ള വല്ലപ്പുഴ )
മരുഭൂമിയിലെ ഭൂതകാലം സാല്‍ജോ
പെന്‍സില്‍ പുനര്‍ജനി
ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു ഫോളിയോ
ഇരുട്ട്‌ അമൃത വാര്യര്‍
നല്ലനാളെയെത്തേടി...... ജ്യോതി ശങ്കരന്‍
തിരിച്ചറിവുകള്‍ ലത്തീഫ് വന്നേരി
പരസ്പരം. വാണി..
മൃതം അനു
ഓര്‍ക്കസ്ട്ര രാജി ചന്ദ്രശേഖര്‍
കാത്ത്‌ നില്‍ക്കുന്നു ഞാന്‍... ഷാംസ്
ഉത്സവം - കുട്ടിക്കവിത അപ്പു
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ കുട്ടിക്കവിത ജി. മനു

കഥകളില്‍ മുരളി വാളൂരിന്റെ ദൈവവധു എന്ന കഥ ആശയം കൊണ്ടു കഥനരീതികൊണ്ടും മികച്ചു നിന്നു. ഏ.ആര്‍. നജീമിന്റെ മറക്കാനാവാതെ.... , ബാജി ഓടംവേലിയുടെ
നീറുന്ന നെരിപ്പോട് അന്ത്യമൊഴി തുടങ്ങിയ കഥകളും പോയ വാരത്തിലെ മികച്ച കഥകള്‍ തന്നെ. യുദ്ധം തീരുന്നില്ല എന്ന പുതിയ കഥ ബൂലോകത്തിന് തന്ന് കുറച്ചുമണിക്കൂറുകള്‍ക്കകം ബ്ലോഗിനെ തന്നെ മുക്കികളഞ്ഞ് സിമി വീണ്ടും സിമിയിസം എന്തെന്ന് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയതും പോയവാരത്തിന്റെ വിശേഷം തന്നെ. ദ്രൌപതിയുടെ അപരിചിത എന്ന കഥയ്ക്ക് ഉപാസന നല്‍കിയ കമന്റ് “ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ളനല്ല 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.” ആ കഥ അനുവാചകനിലേക്ക് എത്രമാത്രം എത്തി എന്നതിന് തെളിവായി ഈ കമന്റു മാത്രം മതി. ജി മനുവിന്റെ സവാരി ഹരഹര എന്ന കഥ ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത ഒരു മികച്ച കഥ തന്നെ.

മറ്റു കഥകള്‍
ഒരു പൈലറ്റിങ്ങ് ദിനം മെലോഡിയസ്
"ഹെയില്‍ സീനിയേഴ്സ്‌ !!" നാടന്‍
പറക്കുന്ന പാഠപുസ്തകങ്ങള്‍ കാളിയന്‍
ജന്മാന്തരങ്ങള്‍ അഗ്രജന്‍
മലയത്തിപ്പെണ്ണേ ലക്ഷ്മീ...! ഏറനാടന്‍
ഒരെല ചോറു , കുട്ട്യോളെ പട്ടിണിക്കിടരുതു SV Ramanunni
ആനേ വാങ്ങണോ പശൂനെ വാങ്ങണോ? മുരളി മേനോന്‍
ജീവിതം തെന്നാലിരാമന്‍‍
ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും) സുനീഷ് തോമസ് (ഹാസ്യം)
- മൂപ്പന്റെ കോടതി - - ആലപ്പുഴക്കാരന്‍ - ഹാസ്യം
വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!! സണ്ണിക്കുട്ടന്‍(ഹാസ്യം)
ഈ വളവില്‍ ആരും ഹോണടിക്കാറില്ല (നോവലെറ്റ്) ബെര്‍ളി

മറ്റുള്ളവ

മരണത്തിന്റെ സംഗീതം...! ഏ.ആര്‍. നജീം
അമേരിക്കയില്‍ അരയന്മാരുണ്ടോ? One swallow
ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് വര്‍ക്കേഴ്സ് ഫോറം
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കാന്‍ സേതുലക്ഷ്മി

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

വാരഫലം20-26 സെപ്തംബര്‍07

വലിയ ആരവങ്ങളൊന്നുമില്ലാതെയാണ് ബൂലോകത്തിലെ ഒരു വാരം കടന്നു പോയത്. മികച്ച ഏതാനും കഥകളും കവിതകളും വായനക്കാ‍രന് സമ്മാനിക്കപ്പെട്ടിരിക്കുന്നു പോയവാരത്തില്‍.
വിഷ്ണുപ്രസാദിന്റെ കാലിക പ്രസക്തമായ കവിതയാണ്‍ ശൂലം.
ദൈവമേ,ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.നിന്റെ പാലത്തിനെരക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലുംഞങ്ങളാലാവുന്നത് ഞങ്ങള്‍ചെയ്യുന്നു...
രാഷ്ട്രീയ ലാഭത്തിനുവേണ്ടി പണ്ടെന്നോ എഴുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടേയും കഥയുടേയും പേരില്‍ കലാപം സൃഷ്ടിച്ചെടുക്കുന്ന അഭിനവ രാഷ്ടീയ കോമാളികളോട് സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം നിങ്ങളെയെങ്ങനെ സംരക്ഷിക്കുമെന്ന് നേര്‍ത്ത പരിഹാസത്തോടുകൂടി ചോദിക്കുന്നുണ്ട് വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ. ഉള്ളില്‍ വിഷം പേറുന്നവന്‍ കൊല്ലാനോ കൊല്ലപ്പെടാ‍നോ വിധിക്കപ്പെട്ടവനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു വിഷം എന്ന മറ്റൊരു കവിത.
കൈത്തോട്ടില്‍കളഞ്ഞുപോയ പാദസരംപാറമടയ്ക്കുള്ളില്‍ നിന്ന്‌കൈവെള്ളയ്ക്കുള്ളിലൊതുക്കിഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍കൈത്തണ്ടയില്‍ നുള്ളിഅവളെനിക്കൊരു സമ്മാനം തന്നു.. പുത്തലത്ത്‌ വിനോദിന്റെ നിദ്ര പിണങ്ങിപ്പോകുമ്പോള്‍ എന്ന കവിത മനോഹരമായ വര്‍ണ്ണനകളാല്‍ സമ്പുഷ്ടമാണ്. സനാതനന്റെ അള്‍ഷിമേഴ്സ് എന്ന കവിതയും പോയ വാരത്തിലെ മികച്ച കവിതകളില്‍ ഒന്നാണ്. ദൂരം , പ്രൊവോക്ഡ് , പരിണാമം തുടങ്ങിയ മികച്ച കവിതകള്‍ ബൂലോകത്തിന് സമ്മാനിച്ചിരിക്കുന്നു ചിലമ്പിന്റെ തൂലിക.

മറ്റു കവിതകള്‍
ഞാനും നിലാവും കെ.പി.റഷീദ്‌
എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌ സുനില്‍ സലാം
*കൊറിയയിലെ അമ്മൂമ്മേ... കെ എം പ്രമോദ്
സ്വര്‍ഗീയം , കഫ്തീരിയ ഉമ്പാച്ചി
പൊരുള്‍ വിശാഖ്ശങ്കര്‍
അഹംഭാവങ്ങള്‍ മയൂര
സ്വപ്നം ലാപുട
മതിലുകള്‍ സുല്‍
ഡിജിറ്റല്‍ ചിത്രങ്ങള്‍ ആലപ്പുഴക്കാരന്‍
ഒരു “തോന്ന്യാസം“ ശ്രീ
വറുത്ത വിത്തുകള്‍ One Swallow
സ്വപ്നങ്ങള്‍ മൂടുപടം
ബലി ചാന്ത്
വിരല്‍പൂക്കള്‍ അല്‍പ്പത്തിയുമല്‍പ്പനും
മരണം വാതില്‍ക്കല്‍ ഹരിയണ്ണന്‍
Nallaval സഞ്ചാരി
മറവി.... Priyan Alex Rebello
പുതുമഴ പെരുമഴ (കുട്ടിക്കവിത) അപ്പു

ബൂലോകത്തിലെ ആദ്യത്തെ നോവലൈറ്റ് ആയിരിക്കണം ഏ.ആര്‍ നജീമിന്റെ പിന്‍‌വിളി കേള്‍ക്കാതെ...! എന്ന സൃഷ്ടി. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നു ഈ കഥ , നജീമിന്റെ തന്നെ നിറമുള്ള മത്സ്യങ്ങള്‍... എന്ന കഥയും അവതരണം കൊണ്ട് മികച്ചുനിന്ന സൃഷ്ടികളില്‍ പെടുന്നു.
ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന് ബൂലോകത്തെ വിളിച്ചറിയിച്ചിട്ട് പിറ്റേന്നു തന്നെ ആണെഴുത്ത് എന്ന കഥ ബൂലോകത്തിന്‍ സമ്മാനിച്ച് എഴുത്തുകാരന്റെ മനസ് മനസ്സിലാക്കാന്‍ എഴുത്തുകാരനുതന്നെ കഴിയില്ലെന്ന് വീണ്ടും വെളിവാക്കിയിരിക്കുന്നു സിമി. കുറ്റബോധം എന്ന മറ്റൊരു കഥകൂടിയുണ്ട് പോയവാരം സിമിയുടേതായിട്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മലയാളം അറിയാം എന്ന തന്റ്റെ കുറിപ്പുകളിലൂടെ ബാജി ഓടംവേലി.
സമൂഹത്തില്‍ നിലവിലുള്ള ചില പ്രവണതകളെ പരിഹാസരൂപേണ വിമര്‍ശന വിധേയമാക്കുന്നു രാജേഷിന്റെ ദൈവ കൊഴി എന്ന കഥ.
മ്റ്റു കഥകള്‍
മേരി സു
നീലക്കുറിഞ്ഞികള്‍ മയൂര
ഭുവനേശ്വര്‍ രാജേഷ്‌ ആര്‍. വര്‍മ്മ
അവകാശം അനോണി ആന്റണി
അപ്പു. , കുട്ടുകാരന്‍ പാലാ ശ്രീനിവാസന്‍
ജനനവും മരണവും..! കുഞ്ഞന്‍
പി ജെ ജോസഫ് Ice and soda
എന്നാലും എന്റെ കര്‍ത്താവേ... സഹയാത്രികന്‍(ഹാസ്യം)
ഒരു ഗവേഷകയുടെ അന്ത്യം.. കൊച്ചുത്രേസ്യ (ഹാസ്യം)
ശശിയേട്ടനാണ്‌ താരം തെന്നാലിരാമന്‍‍(ഹാസ്യം)



മറ്റുള്ളവ
ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.* രാജീവ്‌ ചേലനാട്ട്‌
റോസ്മേരി പറയുന്നത്, ചിലമ്പ്
നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന് , മരിച്ചു തുടങ്ങാതിരിക്കാന്‍....വെള്ളെഴുത്ത്.
തോമസ് ആല്‍‌വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും ഏവൂരാന്‍
അച്ഛമ്മ പെരിങ്ങോടന്‍
ചില അഞ്ചുമണികള്‍ Visala Manaskan

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

ചിത്രങ്ങളും സ്വപ്നങ്ങളും

രണ്ടു മലകള്‍ക്കിടയില്‍ നിന്ന്
ഉദിച്ചുയരുന്ന സൂര്യന്‍,
മൂന്നാല് മരങ്ങള്‍,
ഒരു വള്ളിക്കുടില്‍,
ഒഴുകുന്ന നദി,
പറക്കുന്ന പറവകളുടെ
നിശ്ചലത.
വരച്ചും മായ്ച്ചും
വരച്ചും മായ്ച്ചും
വര പഠിക്കാന്‍
വരച്ചിരുന്ന ചിത്രം.

പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?

വരണ്ടുണങ്ങിയ മരുഭൂമിയും
ഫ്ലാറ്റുകള്‍ വിഴുങ്ങിയ
നഗരത്തിരക്കു-
മുള്‍ക്കൊള്ളാതെ
മിഴിച്ചു നിന്നു ശീലിച്ചതാലാകാം
ചിത്രത്തിലെ
നിറങ്ങള്‍ക്ക്
മിഴിവുതോന്നാഞ്ഞത്.

അമ്മയിന്നലെയും വിളിച്ചു
‘അതിരിലെ
തത്തമ്മച്ചുണ്ടന്‍ മാവു-
മെരിഞ്ഞിയും കണിക്കൊന്നയും
റോഡു വികസനക്കാര്‍
മുറിച്ചു കൊണ്ടു പോയി
പ്രത്യേക നഗരവികസന-
പദ്ധതിപ്രദേശത്താണ്
നമ്മുടെ വീട്
ഒഴിഞ്ഞു കൊടുക്കണമത്രേ
സുകുമാരേട്ടനും വീട്ടുകാരും
ഫ്ലാറ്റിലേക്ക് മാറി
നീ യെന്നാ വര്വാ...’

ഫ്ലാറ്റും നഗരത്തിരക്കും
ഫ്ലാറ്റാക്കുന്ന
നാട്ടിലേക്കിനിയില്ലെന്നാണ്
നാവില്‍ വന്നത്
അമ്മ തന്‍ സ്നേഹത്തി-
ലലിയാത്ത വാക്കുകള-
റിയാത്ത ഞാനൊന്നും
പറയാതെ നിന്നു.

പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?

ഒരു പുരാണകഥ

ഇന്നലെ
തടിച്ച ചട്ടയുള്ള പുസ്തകത്തിന്റെ
മറവിലിരുന്ന്
അവനെന്റെ നെഞ്ചിലേക്ക് അമ്പെയ്തു.

അവനെ തെറിവിളിച്ച കൂട്ടത്തില്‍
കള്ളനു കഞ്ഞിവെച്ചവനെന്ന്
പുസ്തകത്തേയും
പുലഭ്യം പറഞ്ഞു.

പുരാണത്തെ
അധിക്ഷേപിച്ചെന്ന് പറഞ്ഞ്
ഇന്നും
ഞാനമ്പുകൊണ്ടു.

മറവിലിരുന്ന്
അമ്പെയ്യാനാളുണ്ടായതുകൊണ്ടാ‍ണ്
പുരാണങ്ങളൊക്കെ
പുരാണങ്ങളായതെന്ന്
ചെകുത്താ‍ന്റെ
പുരാണപുസ്തകത്തില്‍
‍പിന്നെയും വായിച്ചു ഞാന്‍.

വാരഫലം 14-20 സെപ്തംബര്‍-07

പോയവാരം കഥകളുടേതായിരുന്നു. മികച്ച നിരവധി കഥകള്‍ ബൂലോകത്തിന്‍ സമ്മാനിച്ചുകൊണ്ടാണ്‍ വാരം കടന്നുപോയത്.

ഹോസ്റ്റലിലെ സഹമുറിയയും കഥയിലെ നായികയും തമ്മിലുള്ള ആഴമേറിയ സൌഹൃദം മനോഹരമായി വിവരിച്ചിരിക്കുന്നു സിജിയുടെ അഭയം എന്ന കഥ
‘മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല’ എന്നോര്‍മ്മിപ്പിച്ച് കോളേജിലെ കുളക്കല്പടവുകളില് കൂട്ടിരുന്ന അന്ന. ‘അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.
ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.
'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം –
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.’ … ബൂലോകത്തുവന്ന മികച്ച സൃഷ്ടികളിലൊന്നാണ് സിജിയുടെ ഈ കഥ. നീളക്കൂടുതല്‍ ഒരിക്കല്‍ പോലും വായനയുടെ ഒഴുക്കിന് തടസമാകുന്നില്ല എന്നത് ഈ കഥയുടെ പ്രത്യേകത തന്നെ.
സിമിയുടെ കടല്‍ എന്ന കഥ മേരിയുടേയും ചാള്‍സിന്റേയും പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സിമിയുടെ തന്നെ പ്രവാചകന്‍ , മയില്‍പ്പീലി, നീലിമ തുടങ്ങിയ കഥകളും പോയവാരത്തിലെ മികച്ചവ തന്നെ.
വേണ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ വേദനാജനകമാണ്. പ്രവാസികള്‍ക്ക് പലപ്പോഴും തന്റെ വേണ്ടപ്പെട്ടവരുടെ മരണം ഒരു ഫോണ്‍ സന്ദേശത്തിലൊതുങ്ങും. ഒന്നും ചെയ്യാനില്ലാതെ ലേബര്‍ക്യാമ്പുകളില്‍ അല്ലെങ്കില്‍ നാല് ചുവരുകളുടെ ഏകാന്തതയില്‍ തേങ്ങുന്ന മനസുമായ്… മോഹന്‍ പുത്തഞ്ചിറയുടെ വെയിൽ എന്ന കഥയുടെ ഇതിവൃത്തം പിതാവിന്റെ മരണവാര്‍ത്തയറിയുന്ന ഒരു പ്രവാസിയുടെ മനോഗതമാണ്.

പ്രവാസിയുടെ ആകുലതകളിലേക്ക് എത്തിനോട്ടം നടത്തുന്ന ബാജി ഓടം‌വേലിയുടെ ജീവന്റെ വില എന്ന കഥ തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നു വെക്കുന്ന ഒരു അച്ഛനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ബാജിയുടെ തന്നെ ഡയറിക്കുറിപ്പുകള്‍ ഉം പോയവാരത്തെ മികച്ച സൃഷ്ടികളില്‍പ്പെടുന്നു. ഈറ്റില്ലം എന്ന ഇട്ടിമാളുവിന്റെ കഥയും അവതരണമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മികച്ച സൃഷ്ടിയാണ്‍.

മറ്റു കഥകള്‍
തുടക്കം വീണ
ദൈവമാതാവിന്റെ വീട് മനു (മഴ നിലാവ്)
ഒരു സ്വപനത്തിന്റെ അന്ത്യം ജിഹേഷ് എടക്കൂട്ടത്തില്‍.
അമ്മ ആഡൂരാന്റെ കുറുങ്കഥ.
ഭ്രമം ചിലമ്പ്.
ദര്‍ശനം സതീഷ് മാക്കോത്ത്.
കൊലപാതകി മനു (മിസ്ഡ് കോള്‍)
ഒരു ബെഗ്ഗറുടെ ജീവിതനിരാശകള്‍ ബെര്‍ളിതോമസ്
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും മുരളി മേനോന്‍
പ്രണയം - കഥ ഇതുവരെ ജോസ്മോന്‍ വാഴയിലിന്റെ തൂലികയില്‍ നിന്നും കഥ പോലെ വായിച്ചുപോകാവുന്ന ജീവിതാനുഭവം.

പോയകാലത്തെ കുറിച്ച് ഒരോര്‍മ്മയുമില്ലെന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുത്തന്‍ സമൂഹത്തെയാണ്‍ വിഷ്ണു പ്രസാദിന്റെ നദി എന്ന കവിതയില്‍ നാം വായിക്കുന്നത്.
‘സ്കൂള്‍ വിട്ടതും കുടകളുടെഒരു കറുത്ത നദി ഒഴുകിപ്പോയി…’
‘…വഴിയരികില്‍ കാത്തുനിന്നവീടുകള്‍ ഓരോ കുമ്പിള്‍കോരിയെടുത്തതുകൊണ്ടാവണംഅത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി…’
നമുക്ക് പരിചിതമായ സിംബലുകളെ കവിഭാവനയുടെ പ്രിസത്തിലൂടെ കടത്തിവിട്ട് മഴവില്ലു പോലെ മനോഹരമാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ.
മറ്റു കവിതകള്‍
ഉഭയം , പാഞ്ചാലി സനാതനന്‍
പിന്നെയാവഴി പോയതേയില്ല ടി.പി.അനില്‍കുമാര്‍
ജ്യാമിതിയുടെ നഗരം, പ്രതിരൂപം സുനീഷ് കെ. എസ്.
ദൈവം - ഒരു സാഡിസ്റ്റ്‌ കുട്ടന്‍സ്‌ S.i.j.i.t.h
ഈ ഓര്‍മ്മകളുടെ ഒരു കാര്യം., തെറ്റിവായിച്ചത് ആരോ ഒരാള്‍
സഹോദരിക്ക്, ഇഷ്ടം ചിലമ്പ്
ഫോട്ടോഷോപ്പ്.. ആര്‍ബി

നദിയുടെ ഓര്‍മ്മ സുനീത ടി.വി.
കറുപ്പും വെളുപ്പും ചന്ദ്രകാന്തം.
മയൂര:- നിശാഗന്ധി.
നാട്ടുവഴി അരുന്ധതി
ക്ഷണം ( കവിത ) ഏ.ആര്‍ നജീം.
വിരഹ പുഷ്പങ്ങള്‍. ശ്രീനാഥ്
താരം കുട്ടിക്കവിത- മനു (മഴത്തുള്ളി)
മറ്റു കുറിപ്പുകള്‍
1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം ദ്രൗപതി, രാമ സേതുവും സേതു സമുദ്രം പ്രോജക്ടും ജിം സിംബാബ്‌വെ: കിരാതവാഴ്ചയ്ക്ക്‌ ഇരയാവുന്നവരുടെ സ്വന്തം രാജ്യം അന്യന്‍, ലോകത്തിലെ ആദ്യത്തെ ചെറുകഥ വെള്ളെഴുത്ത്, നോമ്പിന്റെ ശാസ്ത്രീയത. സ്നേഹസംവാദം.

വാരഫലം 7-13 സെപ്തംബര്‍ ‍07

ബൂലോകത്തില്‍ യുക്തിവാദവും ആത്മീയതയുമൊക്കെ ഏറെ ചര്‍ച്ച ചെയ്താണ് പോയ വാരം പിന്നിട്ടത്. കഴിഞ്ഞ ആഴ്ച്ചയിലെ എന്റെ വായനയില്‍ നിന്നും ഏതാനും ലിങ്കുകള്‍. ഞാന്‍ വിട്ടുപോയവ കമന്റായി പോസ്റ്റുചെയ്യുമെന്ന പ്രതീക്ഷയില്‍ തുടരുന്നു.

ഒറ്റക്കാലുകാരി സൈറയുടെ ദുരന്ത കഥ പറയുന്ന മറ്റൊരു പെരുമഴക്കാലത്ത്... എന്ന ഏ.ആര്‍ നജീമിന്റെ കഥ, കുട്ടന്‍സിന്റെ ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..) , ബാജി ഓടംവേലിയുടെ മുഖമില്ലാത്തവര്‍ , അമൃതവാര്യരുടെ അപ്ലിക്കേഷന്‍, ജിഹേഷിന്റെ പുതിയൊരു ജീവിത്തിലേയ്ക്ക്.. , ജി. മനുവിന്റെ സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല തുടങ്ങിയ തരക്കേടില്ലാത്ത കഥകളുമായാണ് പോയ വാരം കടന്നുപോയത്. വെള്ളെഴുത്തില്‍ പ്രസിദ്ധീകരിച്ച തീവ്രവാദിനി ! എന്ന ലേഖനം വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനങ്ങളില്‍ ഒന്നായിരുന്നു.

വിഷ്ണുപ്രസാദിന്റെ കണ്ണാടിയില്‍ ഒരാളുണ്ട്, യുദ്ധനീതി, ആനയാണ്/ചേനയാണ്, ഒളിച്ച് , സനാതനന്റെ ചെരുപ്പുകുത്തി അപ്പൂപ്പന്‍താടി , രവിശങ്കറിന്റെ താരതമ്യം - കവിത , ജയേഷിന്റെ നിന്റെ , എന്റെ , നസീര്‍ കടിക്കാടിന്റെ സ്മരണകളിരമ്പും.... തുടങ്ങിയ കവിതകളും പോയവാരത്തിലെ വായിക്കപ്പെടേണ്ട മികച്ച സൃഷ്ടികളില്‍ പെടുന്നു.

മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകുന്നില്ല. നേരം പുലരുന്നതേയുള്ളൂ. എഴുന്നേറ്റ് ക്ലബ്ബിന്റെ വരാന്തയില്‍ വന്നു നിന്നു. വന്നു കിടന്നിട്ട് രണ്ടോ മൂന്നോ മണിക്കൂറേ ആയിട്ടുണ്ടാകൂ...ഹാളില്‍ കൂട്ടുകാരൊക്കെ കൂര്‍ക്കം വലിച്ചുകിടന്നുറങ്ങുന്നു. എനിക്കെന്തോ തല പെരുക്കുന്നതുപോലെ. ഉറക്കം വന്ന വഴിയേ തിരിച്ചു പോകുന്നു.

ഇന്ന് സുധീറിന്റെ പെങ്ങളുടെ കല്ല്യാണമാണ്. ഇന്നലെ രാത്രി മുഴുവന്‍ അവന്റെ വീട്ടിലായിരുന്നു. പാട്ടും കൂത്തും വെള്ളവും... സേവയുള്ള ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിയാണ്. അങ്ങിനെയാണ് ഇടക്കിടെ ക്ലബ്ബിനെ ഇടത്താവളമാക്കി തുടങ്ങിയത്. ബാക്കിയുള്ളതുമായി അവിടെയങ്ങു കൂടും. കൂട്ടിന് കൂട്ടുകാരും...

വരാന്തയില്‍ നിന്ന് നോക്കിയാല്‍ മോഹന്‍‌ഹള്ളി കാണാം. മോഹനേട്ടന്റെ വീട് നില്‍ക്കുന്ന സ്ഥലമാണ് മോഹന്‍‌ഹള്ളി. കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍‍. കള്ളിനോടൊപ്പം കഥകളും വിളമ്പും. സംഭവങ്ങളെ ഭാവനയില്‍ ചാലിച്ച്... ഹള്ളികളുടെ കഥകള്‍ കേട്ട് കേട്ട് കൂട്ടുകാര്‍ ആരോ നല്‍കിയതാണ് മോഹന്‍‌ഹള്ളിയെന്ന സ്ഥലനാമം.

ഉച്ചക്ക് ലീവാക്കാമെന്ന് കരുതിയാണ് ഇന്നലെ ഓഫീസില്‍ പോയത്. എന്തെങ്കിലും തിരക്കുണ്ടെങ്കില് വന്നോളും ഓരോ മാരണങ്ങള്. വൈകുന്നേരം അഞ്ചുമണിക്കാണ് ഒഴിവായത്. നേരെ സുധീറിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് മോഹനേട്ടന്റെ വീട്ടിലൊന്ന് കയറി. ചിന്നുവിന് ഒരുമ്മകൊടുക്കാം, മീനേച്ച്യോട് കണവന്റെ വിശേഷങ്ങളും തിരക്കാം...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍.

ഗേറ്റുകടന്ന് മുറ്റത്തെത്തിയപ്പോഴേക്കും ചിന്നുമോള്‍ ഓടിവന്നു. ‘ചുനിമാമാ...’ന്ന് വിളിച്ച് മേല്‍ നിരയിലെ നാലുപല്ലും കീഴ്ചുണ്ടിന് മുകളിലേക്ക് പിടിച്ച് കോപ്രായം കാണിച്ചുനിന്നു. ‘അച്ഛാ ചുനിമാമന്‍...’ ന്ന് പറഞ്ഞ് അകത്തേക്കോടി. അകത്തുനിന്നും ‘സുന്യോ...?’ എന്ന മോഹനേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി.

കട്ടിലിലിരുന്ന് അതിരഹസ്യമായി ‘ഇക്ക്യൊരപകടം പറ്റീടാ...’ ന്ന് പറയുമ്പോഴാ‍ണ് മുഖം ശ്രദ്ധിച്ചത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദയനീയ ഭാവം. എപ്പോഴും ചിരിപ്പിക്കുന്ന കഥകളുമായിവരുന്ന മോഹനേട്ടന്‍ തന്നെയോ... ‘ഞാന്‍ പറഞ്ഞിട്ടില്ലേ അവളെക്കുറിച്ച്...’

കഴിഞ്ഞ തവണത്തെ കഥകളില്‍ അവളുമുണ്ടായിരുന്നു. മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’

അവള്‍ക്കെന്തുപറ്റിയെന്ന ചോദ്യ ഭാവത്തോടെ ഞാനിരുന്നു. ‘മിനിഞ്ഞാന്ന് കാലത്ത്...’ഒന്നു നിര്‍ത്തിയിട്ട് മോഹനേട്ടന്‍ തുടര്‍ന്നു.സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തുനിന്നു. മഞ്ഞ് പതിവിലും കൂടുതലായിരുന്നു. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ കോര്‍ണ്ണറില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ എന്തോ അനങ്ങുന്നു. മഞ്ഞില്‍ കുതിര്‍ന്ന്‍ മങ്ങിയ കാഴ്ച്ച. കയ്യില്‍ കിട്ടിയ വള്ളികളിലും മറ്റും പിടിച്ച് പതുക്കെ ഇറങ്ങി. അടുത്തെത്തി. ഒരു പെണ്‍കുട്ടിയാണ്...അത് അവളാണ്...പെട്ടെന്ന് ഉള്ളിലുണ്ടായ കാളല്‍ ഉച്ഛത്തില്‍ പുറത്തേക്കു വന്നു. ചീറലുകേട്ട് ഒന്നുരണ്ടുപേര്‍ ഓടി വന്നു. ആളുകൂടി. അപ്പോഴേക്കും ചിലര്‍ അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങിനെയൊക്കെയോ ചുരമിറങ്ങി...

ഉറങ്ങുവാന്‍ ഒരു പാഴ്‌ശ്രമം കൂടി നടത്തിനോക്കാമെന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. അപ്പോഴേക്കും സതീഷ് ഉണര്‍ന്നിരുന്നു. ‘ഓന്റ്യൊക്കെ ഒടുക്കത്തെ ഒറക്കം...’ ന്ന് പറഞ്ഞ് ഓരോരുത്തരുടേയും ചന്തിക്കിട്ട് ചവിട്ടാന്‍ തുടങ്ങി. ദിനേശന്‍ ഉണരുന്ന ഓരോരുത്തര്‍ക്കും കണി കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ചുവരിന്റെ ഒരു മൂലയില്‍ പോയി ഞാന്‍ ചുരുണ്ടു. ‘എല്ലാരും ണീച്ചപ്പളാ ഓന്റെ കെട്ത്തം...’ സോഡാ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന സോഡാ തലയിലേക്കൊഴിച്ചു തരുമ്പോള്‍ മണികണ്ഠന്‍ പറയുന്നുണ്ടായിരുന്നു.

മോഹനേട്ടന്റെ വീട്ടിനുമുന്നില്‍ പോലീസുവണ്ടിനില്‍ക്കുന്നെന്ന് വരാന്തയില്‍ നിന്ന കൂട്ടുകാരിലാരോ വിളിച്ചു പറഞ്ഞപ്പോള്‍ ഉള്ളുകാളി. പിന്നെ എണീറ്റ് ഓടുകയായിരുന്നു. മോഹന്‍‌ഹള്ളിക്ക് ആക്രോശങ്ങളുടെ പുലരിക്കാഴ്ച്ച സമ്മാനിച്ചുകൊണ്ടിരുന്നു പോലീസേമാന്മാര്‍. വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

ഞാന്‍:ഒരു കൊളാഷ്

വര്‍ണ്ണങ്ങള്‍
മാറി മാറി ചേര്‍ത്ത്
വിഖ്യാതമായ
പടങ്ങളില്‍ നിന്ന്
മനോഹാരിത
മുറിച്ചൊട്ടിച്ച്
ചിത്രകാരന്‍
എന്റെ പടം വരച്ചു.

‘ദാ, ആ കവിളിലെ
മുറിപ്പാടിലിത്തിരി
ശ്വേതവര്‍ണ്ണം ചാര്‍ത്ത്,
കഴുത്തിലെ
കാളകൂടത്തിനു പകരം
ചന്ദനം ചാര്‍ത്ത്...’

ഞാന്‍ പടത്തെ
തുറിച്ചു നോക്കിയപ്പോള്‍
പടമെന്നെ തുറിച്ചു നോക്കി
മീന്‍‌കാ‍രന്റെ കൂകിവിളി
തെറ്റിദ്ധരിച്ച്
പടം മാറ്റിവരപ്പിച്ചു.

വരച്ചു കഴിഞ്ഞപ്പോള്‍
പടത്തിലേക്കു നോക്കി
ആത്മരതിയില്‍
മുഴുകി ഞാനിരുന്നു
പുരാണത്തിലെ
നാര്‍സിസിനെ പോലെ.

കരുവാളിച്ച
സ്വന്തം മുഖത്ത്
തെറിച്ചുവീണ
ചാന്തു തുള്ളി
തുടച്ചു മാറ്റുമ്പോള്‍
ചിത്രകാരന്‍ പറഞ്ഞു
‘ഇമേജിന്റെ തടവറ
ചാടാന്‍ കഴിയുന്നില്ലെന്ന്
നിനക്കൊരിക്കല്‍
പറയേണ്ടിവരും...’

വാരഫലം 31-6 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

വാരഫലം 31-06 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

കത്തി

എത്ര ജീവനെടുത്തു
ഞാനിതുവരെ
എത്ര ശരീരങ്ങള്‍
കീറി മുറിച്ചു!

അങ്കവാലാട്ടി
തൊടിയില്‍ നടന്ന
പൂന്തലയന്‍ കോഴി,
തോടും കുളവും
കടലും കടന്നെത്തി-
യെത്ര മീനും മൃഗങ്ങളും.

നടുവൊടിഞ്ഞപ്പോള്‍
വിലപേശുന്നെനിക്കിവര്‍
വിലയിലൊത്തപ്പോള്‍
തമിഴത്തിപ്പെണ്ണിന്‍
ചാക്കില്‍
വിലയേതുമില്ലാതെ
കിടന്നു ഞരങ്ങി ഞാന്‍.

കൈവിടില്ല ഞാന്‍
ആശകളൊരിക്കലും
ചെന്നെത്തുമൊരു
കൊല്ലന്റെയാലയില്‍
പുനര്‍ജ്ജനിക്കും
വടിവാളിന്നുടലില്‍ ഞാന്‍
അരിഞ്ഞൊടുക്കിടും
കലാപഭൂമിയില്‍
മികച്ചവനെന്ന്
പറഞ്ഞിടും വരെ.

വാരഫലം 24-30 ആഗസ്റ്റ്-07

പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആ‍ശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍.

ടി.പി അനില്‍കുമാറിന്റെ അവനിപ്പോള്‍ വരാറില്ല എന്ന കവിത പോയവാരത്തിലെ മികച്ച വായനാനുഭവം നല്‍കിയ കവിതകളിലൊന്നായിരുന്നു. സമൂഹത്തിന്റെ ഒത്ത നടുക്ക് ഇരിക്കുമ്പോഴും സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് തന്റേതായ ലോകത്ത് ജീവിക്കുന്ന അവന്‍, സാമൂഹ്യ ജീവിതത്തിലെ ബന്ധനങ്ങളില്ലാതെ ഒരു കരയിലും അടുപ്പിക്കാതെ ജീവിതം തുഴയുന്ന അവന്‍, എല്ലുമുറിയെ പണിയെടുക്കുന്ന അവന്‍... അവനിപ്പോള്‍ എവിടെയാണാവോ? അനില്‍കുമാറിന്റെ തൂലിക, ഗ്രാമ്യമായ ബിംബങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു നല്ല കവിത കൂടി സമ്മാനിച്ചിരിക്കുന്നു ബൂലോകവാസികള്‍ക്ക്.

കെ.എം പ്രമോദിന്റെ കല എന്ന കവിത ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുത്തശ്ശിക്കഥയാണ്. കാ‍ലു നീട്ടിവച്ച് മടിയില്‍ പേരക്കിടാവിനെയിരുത്തി മുത്തശ്ശി കിടാവിനോട് പറയുന്നത് ആമയും മുയലും പന്തയമോടിയ കഥയല്ല, വിപ്ലവകാലഘട്ടത്തിലെ നേര്‍ക്കാഴ്ച്ചകളാണ്. കാവുമ്പായിയും വിമോചന സമരവുമൊക്കെ വരികളില്‍ വരച്ചു വച്ചിരിക്കുന്നു പ്രമോദ് ഈ കവിതയില്‍.

‘അവര്‍ക്ക് പ്രസം‌ഗിക്കാന്‍‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
‍വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.’ സനാതനന്റെ കോളാമ്പി എന്ന കവിത പുതിയകാല കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് പഴയകാല കമ്മ്യൂണിസ്റ്റുകളിലേക്കുള്ള ദൂരം കാണിച്ചുതരുന്നു. സനാതനന്റെ തന്നെ വാതില്‍ എന്ന കവിതയും വായനാസുഖം പകരുന്ന കവിതകളില്‍ ഒന്നാണ്.

ആല്‍കമിസ്റ്റ് ലെ ഉമ്പാച്ചിയുടെ കൂട്ടുകാരംഗീകരിക്കാത്ത നേരും അമൃതാവാര്യരുടെ തെറ്റ്‌ ഉം അമ്പലപ്പുഴ ശിവകുമാറിന്റെ പഴനീരാണ്ടി യും നല്ല വായനാനുഭവങ്ങള്‍ തരുന്നു. ദേവസേനയുടെ ഫ്രോക്ക്‌ - സാരി - അമ്മ എന്ന കവിതയുടെ പുന:പ്രസിദ്ധീകരണവും ശ്രദ്ധാര്‍‍ഹമായി.

കാറ് ആക്സിഡന്റില്‍ മരിച്ച സൈറയെ വിഷാ‍ദാത്മകമായി വരച്ചിടുന്നു പടിപ്പുര മടക്കയാത്ര എന്ന കഥയിലൂടെ. പോയവാരത്തിലെ മികച്ച കഥ മടക്കയാത്ര തന്നെ. സാരംഗിയുടെ കൂടുമാറ്റം..(കഥ) വും മനുവിന്റെ ജഡം , സിമിയുടെ അട്ട തുടങ്ങിയ കഥകള്‍ മികച്ചവയായിരുന്നു.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സുനീഷ്‌തോമസ് എഴുതിയ ഭാരതപര്യടനം (അധുനാധുനികം) , ജി.മനുവിന്റെ കഹാനീ...ഇത്‌ കഹാനീ കീ കഹാനീ... , മയൂരയുടെ ഐ ലവ് കോച്ചിപ്പിടി. തുടങ്ങിയവ തരക്കേടില്ലാത്ത രചനകളായിരുന്നു. നല്ല രചനകളുടെ ഒരു പുതിയ ആഴ്ച ആശംസിച്ചുകൊണ്ട്....

ഓണാശംസകള്‍

കാണം വിറ്റുണ്ടൂ
പോയൊരോണം
മാനം വിറ്റുണ്ണണ-
മീ യോണം.
വയ്യ,
ഉണ്ണുന്നോര്‍ക്ക്
ഉണ്ണാത്തോരുടെ
ഓണാശംസകള്‍!

വാരഫലം 16-23 ആഗസ്റ്റ്-07

പരിമിതികളില്‍ നിന്നുകൊണ്ട് ഒരു എളിയ ശ്രമം.

ടി.പി.അനില്‍കുമാറിന്റെ മരങ്കൊത്തി എന്ന കവിതക്ക് രാജുഇരിങ്ങല്‍ എഴുതിയ മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത എന്ന നിരൂപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ വാരത്തിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ബൂലോകത്തും നല്ല കവിതകളും നിരൂപണങ്ങളുമുണ്ടാകുന്നു എന്നതിന് ഉത്തമമായ തെളിവായിരുന്നു ഇരിങ്ങലിന്റെ പഠനങ്ങളുടെ ചുവട് പിടിച്ചു നടന്ന സംവാദം. ടി.പി അനില്‍ കുമാറിന്റെ തന്നെ ഒഴിവുകാലം എന്ന കവിത പണ്ട് ഒരോണക്കാലത്ത് കവിയില്‍ വിഷമമുണ്ടാക്കിയ മൂന്നു സ്ത്രീകളുടെ ചിത്രം വരച്ചിടുന്നു.

അഹമഹമിഹയ എന്ന ബ്ലോഗില്‍ കിച്ചന്‍സ് എഴുതിയിരിക്കുന്ന കളികള്‍ എന്ന കവിതക്ക് കവി തന്നെ എഴുതിയ കമന്റ് വായിക്കാം “കിളിരൂരെ പെണ്‍കുട്ടിയുടെ കുഞ്ഞ് അമ്മിഞ്ഞപാലിന്റെ മണമില്ലാത്ത ആദ്യപിറന്നാള് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പങ്കിട്ടു (ആഘോഷിച്ചു എന്നു പറയാന് മനസാക്ഷി അനുവദിക്കുന്നില്ല) എന്നു കേട്ടപ്പോ‍ള് തുടങ്ങിയ ഒരു നോവാണിത്.” ആ നോവ് കേരളത്തില്‍ വളരുന്ന ഓരോ പെണ്‍കുഞ്ഞിനുമുള്ള മുന്നറിയിപ്പായി കവിയില്‍ നിന്നും പുറത്തുവരുന്നു.
ചേര്‍ന്നും പിരിഞ്ഞുംഭ്രാന്ത് പിടിപ്പിക്കുന്നമാളങ്ങളില്‍‍അവ നിന്നെവഴി തെറ്റിക്കും,സുഖസഞ്ചാര വഴികളില്‍‍പുളഞ്ഞ് ചേര്‍ന്ന്അവ നിന്നെ ദംശിക്കും.

ജോര്‍ജ് മാത്യുവിന്റെ നേര്‍ക്കാഴ്‌ചകള്‍ എന്ന കവിതയും കഴിഞ്ഞ ആഴ്ച്ചയിലെ കവിതകളില്‍ വായിക്കപ്പെടേണ്ടതു തന്നെ.
മൗനം
മനസ്സുകളുടെ ഭാഷയാണെന്ന്
വ്യാകരണമൊട്ടുമേ വേണ്ടാത്ത
ആദിയിലെ വികാരവിനിമയമാണെന്നു
നീ പറഞ്ഞില്ലേ.. തുടങ്ങിയ നല്ല വരികള്‍ കൊണ്ട് വായനക്കാരനിലേക്കടുക്കുന്നു ഈ കവിത.

സനാതനന്റെ കരയുന്ന കല്ലുകള്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു കവിത.
കുടജാദ്രിയില്‍
‍കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
‍അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര്‍ വാര്‍ക്കുന്നത്.
സൌപര്‍ണ്ണികത്തേയും കുന്തിപ്പുഴയേയും നെയ്യാറിനേയും മനോഹരമായി വരച്ചിടുന്ന കവി ഒടുവില്‍-
കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന് - പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ മായാതെ പതിയുന്നു ഇതിലെ വരികള്‍.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി എഴുത്ത് നിര്‍വഹിച്ചിരുന്ന സാന്റോസിന്റെ വ്യത്യസ്തമായ ശൈലി ജോണി എന്ന കഥ യില്‍ തെളിയുന്നു. “ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത്‌ അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത്‌ എനിക്ക്‌ ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്‌.നെഞ്ചത്തടിച്ച്‌ കരയുന്ന അമ്മച്ചിയെ കാണാം.മയങ്ങാനുള്ള ഇഞ്ചക്ഷന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന ലീനയെ കാണാം.ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം. പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.കാഴ്ച മങ്ങുന്നത്‌ പോലെ.” വായിച്ചു തീരുമ്പോള്‍ വായനക്കാരന്റേയും കാഴ്ച മങ്ങുന്നതുപോലെ തോന്നും.

“ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും.” ഒരിക്കല്‍ കൂടി അവള്‍‌...... എന്ന മാണിക്യത്തിന്റെ കഥ കഴിഞ്ഞയാഴ്ചയില്‍ ബ്ലോഗില്‍ വന്ന രചനകളില്‍ മികച്ചു നിന്ന ഒന്നാണ്.

ബ്ലോഗു സാഹിത്യത്തിലെഹാസ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ വേറിട്ടു നില്‍ക്കുന്ന അനുഭവമാണ് കൊച്ചുത്രേസ്യയുടെ ഒരു ബൈക്കും കുഞ്ഞാങ്ങളയും.. , മനുവിന്റെ ഓണമല്ലേ പൌലോച്ചാ നമുക്ക്‌ ഓലപ്പന്തു കളിക്കാം... തുടങ്ങിയ പോസ്റ്റുകള്‍ വായനക്കാരന് നല്‍കുന്നത്.
കൂടാതെ ജിമ്മി ജോണിന്റെ പാച്ചുവിനെത്തേടി... , അഗ്രജന്റെ അണ്ണാച്ചി യും തരക്കേടില്ലാത്ത വായനാനുഭവം തരുന്നു.

വായനക്കാരന് വായനാസുഖമുള്ള ഒരു പിടി സൃഷ്ടികള്‍ നല്‍കിയ പോയവാരത്തേക്കാള്‍ മികച്ചതാകട്ടെ വരാനിരിക്കുന്ന വാരം എന്നാശംസിക്കുന്നതോടൊപ്പം സമൃദ്ധമായ ഓണാശംസകളും നേരുന്നു.

Related Posts with Thumbnails

Blog Archive

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP