മേഘസന്ദേശവും
ഹംസദൂതും
എത്ര പഴകിയെന്നോ
ദൂതുപേറിയിരുന്ന
മണിപ്രവാളങ്ങളും
അഞ്ചലും പുരാതനം.
പ്രണയത്തിന്റെ
പരാഗങ്ങളും പേറി
വിരഹത്തിന്റെ
വിഷാദവും നിറച്ച്
എത്ര സന്ദേശങ്ങള്‍
നമുക്കു ചുറ്റും
വൈദ്യുത കാന്തിക-
തരംഗങ്ങളായ്...
ഒറ്റ മിസ്കോളെങ്കില്‍
അത് കിസ്കോള്‍
രണ്ടെങ്കില്‍
തിരിച്ചും വേണം
മൂന്നെങ്കില്‍
സംസാരിക്കണം
പിണക്കത്തിനും
കോഡുണ്ട്!
ദാ പോകുന്നു
ഒന്ന്, രണ്ട്...
നൂറ്,ആയിരം...
എന്തൊരുവേഗം
തലങ്ങും വിലങ്ങും
ചുറ്റിലും നോക്ക്
ഉച്ഛ്വാസം പോലും
പേറുന്നു ദൂതിനെ.
*തലക്കെട്ടിലെ (അക്ഷര)പിശകുകള്‍ എന്റെ പിഴ ...ആമേന്‍!
ലാ യംക്ന്‍ അല്ല്‌ത്‌സാല്‍ ഹാലിയന്‍ ബിറക്കമല്ലതി തലബ്ത!!
എഴുതിയത് സജീവ് കടവനാട് സമയം November 27, 2007
Subscribe to:
Post Comments (Atom)
12 അഭിപ്രായങ്ങള്‍:
ഒറ്റ മിസ്കോളെങ്കില്‍
അത് കിസ്കോള്‍
രണ്ടെങ്കില്‍
തിരിച്ചും വേണം
മൂന്നെങ്കില്‍
സംസാരിക്കണം
പിണക്കത്തിനും
കോഡുണ്ട്!
ഇന റക്കമല്ലദി തലബ്‌ത്തവൂ കൈറും സഹിഹ.. ഫദല്‍ തഹകദ് റകം സഹിഹാ ഷുക്ക്‌റന്‍...
ആദിമൂ തസ്‌ദീദത്തുല്‍ ഫത്തൂറാ കയിര്‍ മൌജൂദ് ഫില്‍ ഹിദ്‌മ
നന്‍മകള്‍ നേരുന്നു
പ്രണയത്തിന്റെ
പരാഗങ്ങളും പേറി
വിരഹത്തിന്റെ
വിഷാദം കുത്തിനിറച്ച്
എത്ര ദൂതുകള്‍ നമുക്കു ചുറ്റും
തലങ്ങും വിലങ്ങും
വൈദ്യുത കാന്തിക-
തരംഗങ്ങളായ്...
നന്നായീ വരികള്‍..
ഓ:ടോ: എന്താണ്ടാ മന്‍സൂ ഇജ്ജീ എഴുതിപ്പിടിപ്പിച്ചേക്കണത്..മനുസനെ കബൂറാക്കാനക്കൊണ്ട്..;)
കിനാവേ
:)))
ഉപാസന
മന്‍സൂര്‍ ഭായ് : നമഃ
കിനാവേ .. കൊള്ളാം!
മന്‍സൂറെ.. സൗദിയില്‍ ടെലിഫൊണ്‍ബില്‍ സമയത്തടച്ചില്ലെങ്കില്‍, ഡയല്‍ ചെയ്യാന്‍ നേരത്ത് ലവന്‍ പറയുന്ന അറബിയല്ലെ ഈ വെച്ചു കാച്ചിയേക്കുന്നേ? ("ബില്ലടയ്ക്കാതെ വിളിക്കാന്‍ നോക്കുന്നോ. വെച്ചേച്ച് പോടാ" എന്ന്) :) എനിയ്ക്കങ്ങനെ തോന്നി.
അസ്സലാമലൈക്കും!
മൊബൈല്‍ ദൂതം നന്നായി.
പഴങ്ങി എന്ന വാക്ക് സംസാരഭാഷയാണോ !
:)
:)
:)
കൊള്ളാം.. നിഷ്കളങ്കന്റെ കമന്റ്റും കലക്കി!
മന്‍സൂറിന് മറുപടി പറായാന്‍ അറബി പഠിക്കാന്‍ പോയതാ. ന്നെ ക്കൊണ്ടാവൂല. പ്രയാസി ,ഉപാസന, നിഷ്കളങ്കന്‍, നാടോടി, നജീം, മുക്കുവന്‍ നന്ദി. സനല്‍, പഴകലിന്റെ പഴകിയരൂപം(നാടന്‍).
:)
Post a Comment