ഊണിലും ഉറക്കിലും
ഉണ്ടായിരുന്നതാണു സര്‍
പൊന്നാനിയില്‍
പന്ത്രണ്ടു ശതമാനം പോളിങ്ങെന്ന്
വെളുക്കുമ്പൊഴേ
ടിവിയില്‍ സ്ക്രോളു കണ്ടിട്ടും
ഒന്നും തോന്നുന്നില്ല സര്‍
മത്സരങ്ങളില്‍
സ്പിരിറ്റു ചേര്‍ക്കാറുള്ളവനാണു സര്‍
ഉറക്കച്ചടവു വിടാതെ
കിടക്കപ്പായില്‍ കിടന്ന്
നൈറ്റുഡ്യൂട്ടിക്കാരന്‍
സൂര്യദേവന്‍
പ്രതീക്ഷയെവിടെയെന്ന്
അരോചകമായ
ചിറികോട്ടലിനൊപ്പം
ഷൂവിലെ പൊടിതട്ടി
പെട്രൊഡോളറിനു
കുഴിയെടുക്കാന്‍
പതിവുകവാത്ത്
ഉണ്ടായിരുന്നതാണു സര്‍
ഊണിലും ഉറക്കിലും
വന്നവരുടേയും
വരാനുള്ളവരുടേയും
കണക്കുനിരത്തി
പോളിങ്ങിന്റെ നിരക്കിനൊപ്പം
ഇത്ര ഇത്ര പെട്ടികളില്‍
വീണെന്ന് കൃത്യം
തിട്ടപ്പെടുത്തിവെക്കും.
പണ്ട്,
ഇലയെണ്ണിയപ്പോള്‍
അച്ചുമ്മാന്‍(ആന)
ജയിച്ചതും
ജാഥ വിളിച്ചതും
അങ്ങിനെയാണ്
ഓ, അല്ലെങ്കില്‍
എന്തിനു പറയണം
ഭൂതകാലത്തില്‍
ജീവിക്കുന്നവനെന്ന
ചീത്തപ്പേരു കേള്‍ക്കാന്‍
ഒട്ടും തോന്നുന്നില്ല സര്‍
ചൊറിഞ്ഞുപൊട്ടിക്കാനൊന്നുമില്ല സര്‍.
ഉണ്ടായിരുന്നതാണു സര്‍
പൊന്നാനിയില്‍
പന്ത്രണ്ടു ശതമാനം പോളിങ്ങെന്ന്
വെളുക്കുമ്പൊഴേ
ടിവിയില്‍ സ്ക്രോളു കണ്ടിട്ടും
ഒന്നും തോന്നുന്നില്ല സര്‍
മത്സരങ്ങളില്‍
സ്പിരിറ്റു ചേര്‍ക്കാറുള്ളവനാണു സര്‍
ഉറക്കച്ചടവു വിടാതെ
കിടക്കപ്പായില്‍ കിടന്ന്
നൈറ്റുഡ്യൂട്ടിക്കാരന്‍
സൂര്യദേവന്‍
പ്രതീക്ഷയെവിടെയെന്ന്
അരോചകമായ
ചിറികോട്ടലിനൊപ്പം
ഷൂവിലെ പൊടിതട്ടി
പെട്രൊഡോളറിനു
കുഴിയെടുക്കാന്‍
പതിവുകവാത്ത്
ഉണ്ടായിരുന്നതാണു സര്‍
ഊണിലും ഉറക്കിലും
വന്നവരുടേയും
വരാനുള്ളവരുടേയും
കണക്കുനിരത്തി
പോളിങ്ങിന്റെ നിരക്കിനൊപ്പം
ഇത്ര ഇത്ര പെട്ടികളില്‍
വീണെന്ന് കൃത്യം
തിട്ടപ്പെടുത്തിവെക്കും.
പണ്ട്,
ഇലയെണ്ണിയപ്പോള്‍
അച്ചുമ്മാന്‍(ആന)
ജയിച്ചതും
ജാഥ വിളിച്ചതും
അങ്ങിനെയാണ്
ഓ, അല്ലെങ്കില്‍
എന്തിനു പറയണം
ഭൂതകാലത്തില്‍
ജീവിക്കുന്നവനെന്ന
ചീത്തപ്പേരു കേള്‍ക്കാന്‍
ഒട്ടും തോന്നുന്നില്ല സര്‍
ചൊറിഞ്ഞുപൊട്ടിക്കാനൊന്നുമില്ല സര്‍.