മേശക്കുമേലെ
ആഞ്ഞൊന്നടിച്ച്
കസേര
അടക്കമേതുമില്ലാതെ
പിന്നോട്ടു വലിച്ചിട്ട്
വളഞ്ഞ വാല്
അല്പം വശത്തോട്ട്
ചെരിച്ചുവെച്ച്
പത്രാധിപന്
അഭിമുഖമായിരുന്നു
ഒരു മുഷിഞ്ഞ പട്ടി.
വാ പൊളൊച്ചിരുന്ന
പത്രാധിപന്
എഴുതിയെടുക്കാന്‍
ആംഗ്യം കൊടുത്ത്
നീളത്തിലും വട്ടത്തിലും
മോങ്ങാന്‍ തുടങ്ങി
ഓടയുടെ നാറ്റമുള്ള
ചാവാലി പട്ടി.
പട്ടികളുടെ ഭാഷ
വശമില്ലാത്തതിനാലോ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറിവരുന്ന ചില
കുഴമറിച്ചിലുകളിലെ
സത്യവും മിഥ്യയും
തിരിച്ചറിയാനുള്ള
വകതിരിവില്ലാത്തതിനാലോ
വാ പൊളിച്ച് അതേ ഇരിപ്പ്
പത്രാധിപസുഹൃത്ത്.
എന്നിരിക്കിലും,
തുടര്‍ന്നു വന്ന ലക്കത്തിലും
അതിന്റെ പിറ്റേതിന്റെ
പിറ്റേ ലക്കത്തിലും വന്നു
സമാനതകളില്ലാത്ത
ഒരു ആറുഖണ്ഡം മോങ്ങല്‍...
ആ പട്ടി ആരായാലെന്താ?
എഴുതിയത് സജീവ് കടവനാട് സമയം September 06, 2008 18 അഭിപ്രായങ്ങള്‍
Subscribe to:
Posts (Atom)