ആ പട്ടി ആരായാലെന്താ?

മേശക്കുമേലെ
ആഞ്ഞൊന്നടിച്ച്
കസേര
അടക്കമേതുമില്ലാതെ
പിന്നോട്ടു വലിച്ചിട്ട്
വളഞ്ഞ വാല്
അല്പം വശത്തോട്ട്
ചെരിച്ചുവെച്ച്
പത്രാധിപന്
അഭിമുഖമായിരുന്നു
ഒരു മുഷിഞ്ഞ പട്ടി.

വാ പൊളൊച്ചിരുന്ന
പത്രാധിപന്
എഴുതിയെടുക്കാന്‍
ആംഗ്യം കൊടുത്ത്
നീളത്തിലും വട്ടത്തിലും
മോങ്ങാന്‍ തുടങ്ങി
ഓടയുടെ നാറ്റമുള്ള
ചാവാലി പട്ടി.

പട്ടികളുടെ ഭാഷ
വശമില്ലാത്തതിനാലോ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറിവരുന്ന ചില
കുഴമറിച്ചിലുകളിലെ
സത്യവും മിഥ്യയും
തിരിച്ചറിയാനുള്ള
വകതിരിവില്ലാത്തതിനാലോ
വാ പൊളിച്ച് അതേ ഇരിപ്പ്
പത്രാധിപസുഹൃത്ത്.

എന്നിരിക്കിലും,
തുടര്‍ന്നു വന്ന ലക്കത്തിലും
അതിന്റെ പിറ്റേതിന്റെ
പിറ്റേ ലക്കത്തിലും വന്നു
സമാനതകളില്ലാത്ത
ഒരു ആറുഖണ്ഡം മോങ്ങല്‍...

18 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

പട്ടികളുടെ ഭാഷ
വശമില്ലാത്തതിനാലോ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറിവരുന്ന ചില
കുഴമറിച്ചിലുകളിലെ
സത്യവും മിഥ്യയും
തിരിച്ചറിയാനുള്ള
വകതിരിവില്ലാത്തതിനാലോ
വാ പൊളിച്ച് അതേ ഇരിപ്പ്
പത്രാധിപ സുഹൃത്ത്.

കുഞ്ഞന്‍ said...

കിനാവ് മാഷെ..

ഇതൊനൊരു തേങ്ങ ഞാനുടക്കുന്നു..((((ഠോ)))

ശരിക്കും ഒര്‍ജിനല്‍ പട്ടിതന്നെയാണൊ? അതൊ വാലൊളിപ്പിച്ചു നടക്കുന്ന ഇരുകാലിയൊ.?

നജൂസ്‌ said...

എനിക്ക്‌ മനസ്സിലായി ആ പട്ടിയെ...
പാവം പത്രാതിപ.

ജിജ സുബ്രഹ്മണ്യൻ said...

പട്ടി എന്നു വിളിക്കാന്‍ പാകത്തിനു അത്ര ഗുരുതരമായ തെറ്റാണോ പത്രാധിപ ചെയ്തത് ?

അനില്‍@ബ്ലോഗ് // anil said...

ഈയിടെ പട്ടികള്‍ അവിടവിടെ അലഞ്ഞു നടക്കുന്നുണ്ടു.

smitha adharsh said...

പട്ടി ചരിതം നന്നായി..

ഗുപ്തന്‍ said...

ഹഹഹ കിനാവേ.. അദൊക്കെയാണ്.. :))

യാരിദ്‌|~|Yarid said...

കിനാവെ.. മനസ്സിലായിഷ്ടാ.;)

നന്ദ said...

ഹ ഹ.. എന്നാലും ആറുകണ്ടം മോങ്ങല്‍ അച്ചടിച്ചു വന്നല്ലോ, ഇനിയെന്തു വേണം!

ലേഖാവിജയ് said...

കുഴമറിച്ചിലുകളിലെ
സത്യവും മിഥ്യയും
തിരിച്ചറിയാനുള്ള
വകതിരിവില്ലാത്തതിനാലോ
വാ പൊളിച്ച് അതേ ഇരിപ്പ്
പത്രാധിപസുഹൃത്ത്...

ഞാനും.

ഞാന്‍ പച്ചക്കരടി said...

പട്ടിയെ കിട്ടി! പട്ടിയെ കിട്ടി!!!!
ദാ ഇവനാണ് ആ പട്ടി

എന്നാലും നമ്മുടെ കവിത പോയ ഒരു പോക്കേ! അധ:പതനം. അധ:പതനം.

മാംഗ്‌ said...

കൊല്ലു ഇതിനേക്കാളും നല്ലതു അതാ

പാമരന്‍ said...

:)

കാപ്പിലാന്‍ said...

:)

ശെഫി said...

ഹ ഹ ഹ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കിനാവേ - പട്ടിചരിതം നന്നായി പിന്നെ ‘വരിയുടച്ച വാക്കുകള്‍’ എന്ന ആപ്തമായ തലക്കെട്ടും..

സജീവ് കടവനാട് said...

കവികള്‍ പരസ്പരം പട്ടീ...പട്ടീ എന്നു വിളിച്ചുകളിച്ചപ്പോള്‍ തോന്നിയ ഒരും വെറും തോന്നല്‍... :)

മാംഗേ ഇതുകൊണ്ടൊന്നും ചാകില്ല അല്ലേ, ഇയാള്‍ എന്തൊരു മനുഷ്യനാ?
കരട്യേ അദ്ദന്നെ.

എല്ലാര്‍ക്കും :)

Ranjith chemmad / ചെമ്മാടൻ said...

ഓടയുടെ നാറ്റമുള്ള ചാവാലിപ്പട്ടികള്‍!!!!!!!!!!

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP