Showing posts with label ഫിലിപ്പീന്‍ റോബസ്റ്റ്. Show all posts
Showing posts with label ഫിലിപ്പീന്‍ റോബസ്റ്റ്. Show all posts

ഫിലിപ്പീനി

അവളില്ലായിരുന്നെങ്കില്‍
ഇന്നലെ രാത്രി ഞാന്‍
പട്ടിണിയായേനെ.

അഴകാര്‍ന്ന്
വടിവൊത്തോരുടല്‍
ഒറ്റ നോട്ടത്തിലേ
മോഹമുണര്‍ത്തും നിറം.

നഗ്നമാക്കപ്പെട്ടതിന്‍
ശേഷിപ്പായ്
അവളുടെയുടയാട
ചവറ്റുകൊട്ടക്കരികില്‍

ഡാന്‍സ് ബാറിനരികിലെ
കോള്‍ഡ് സ്റ്റോറില്‍
അവളുടെ വില നല്‍കുമ്പോഴേ
അതിശയപ്പെട്ടിരുന്നു
ഫിലിപ്പീനിലെ പെണ്ണിനേക്കാള്‍
സുന്ദരിയാണല്ലോ
അവിടത്തെ വാഴപ്പഴമെന്ന്.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP