ഇന്നലെ
തടിച്ച ചട്ടയുള്ള പുസ്തകത്തിന്റെ
മറവിലിരുന്ന്
അവനെന്റെ നെഞ്ചിലേക്ക് അമ്പെയ്തു.
അവനെ തെറിവിളിച്ച കൂട്ടത്തില്
കള്ളനു കഞ്ഞിവെച്ചവനെന്ന്
പുസ്തകത്തേയും
പുലഭ്യം പറഞ്ഞു.
പുരാണത്തെ
അധിക്ഷേപിച്ചെന്ന് പറഞ്ഞ്
ഇന്നും
ഞാനമ്പുകൊണ്ടു.
മറവിലിരുന്ന്
അമ്പെയ്യാനാളുണ്ടായതുകൊണ്ടാണ്
പുരാണങ്ങളൊക്കെ
പുരാണങ്ങളായതെന്ന്
ചെകുത്താന്റെ
പുരാണപുസ്തകത്തില്
പിന്നെയും വായിച്ചു ഞാന്.
നിന്റെ പച്ച കണ്ണുകൾ
-
വയലറ്റ് പൂക്കൾ വിരിഞ്ഞ നദിക്കരയിൽ കരിമഷി കലങ്ങി കറുത്ത നിന്റെപച്ച
കണ്ണുകൾ.അങ്ങകലെ വസന്തതിന്റെ വെയിൽ വീണ ചെങ്കുത്തായ പർവ്വത ശിഖരത്തിന്റെ
കണ്ണാടിയിൽ തെളിഞ...
13 അഭിപ്രായങ്ങള്:
ഇന്നലെ
തടിച്ച ചട്ടയുള്ള പുസ്തകത്തിന്റെ
മറവിലിരുന്ന്
അവനെന്റെ നെഞ്ചിലേക്ക്അമ്പെയ്തു
അമ്പു കൊള്ളുന്നത് നല്ലതല്ലേ.. ഒളിഞ്ഞുള്ള അമ്പാണെങ്കില് അതു ശ്രീരാമനായിരിക്കും, വി കെ ശ്രീരാമനല്ലാട്ടൊ, ഭഗവാന് ശ്രീരാമന്..രാമ രാമ പാഹിമാം.. രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം..
ചെകുത്താന്റെ പുണ്യപുരാണ പുസ്തകത്തിന്റെ ഒരു കോപ്പി
(ഓദര് സൈന് ചെയ്തത്)
എവിടന്നാ കിട്ട്യാ..!
ന്നാ.. പ്പൊ
ന്റെ ചിന്ത്യാന്നൂട്ടിക്കോ!
കിനാവേ നന്നായിട്ടുണ്ട്. അമ്പുകള് പണ്ടേ അങ്ങനാ. ഒളിയമ്പുകളാ കൂടുതല് നോവുന്നത് അല്ലേ.
കാലിക പ്രസക്തിയുണ്ടെങ്കിലും കവിതയില് ജീവനുണ്ടോന്ന് ഒരു സംശയം.
പുരാണങ്ങളൊക്കെയും പുരാണങ്ങളാവുന്നത് ശിഖണ്ഡികളുടെ അമ്പുകൊണ്ടാണെന്ന് പറയുന്നതിലെ യുക്തി മനസ്സിലായതുമില്ല.
എന്നിരുന്നാലും
ചരിത്രമില്ലാത്ത രാമന് പുറകില് നിന്ന് അമ്പെയ്താണ് ബാലിയെ കൊന്നത്
ഭീഷ്മരെ കൊന്നതും അര്ജ്ജുനനെ മറയാക്കിതന്നെ.
അതു കൊണ്ടു കൂടിയാണൊ പുരാണങ്ങളൊക്കെയും പുരാണമായത്??
ഇന്നിന് റെ പുരാണം ഏത് ശിഖണ്ഡിയുടെ തലയില് കെട്ടിവയ്ക്കുനാണ് കിനാവ് മുതിരുന്നത്?
മദ്യപാനിയായ അഭിനവ രാമനിലോഅതോ ശിഖണ്ഡികളില് ഉത്തമനായ പുതിയ ശിഖണ്ഡിമാരിലോ
ഉത്തരം പ്രതീക്ഷിക്കുന്നു
സ്നേഹപൂര്വ്വം
ഇരിങ്ങല്
വായിച്ചു വായിച്ചു
ആലോചിച്ചു ആലോചിച്ചു
എന്റെ കുഴപ്പമാ എന്റെ കുഴപ്പം മാത്രം
കിനാവേ,
കവിത നന്നായി.
വന്നവര്ക്കും വായിച്ചവര്ക്കും നന്ദി.
കുഞ്ഞന്: ഇത് കൂരമ്പായിപ്പോയി.
കരീം മാഷ്: പുരാണമല്ലേ. ഓദര് സൈന് ചെയ്യ്വാന്നൊക്കെ പറഞ്ഞാല് ബുദ്ധിമുട്ടല്ലേ?
സിമി: ഒളിയമ്പുകൊണ്ടിട്ടുണ്ട് അല്ലേ....:):)
ബാജിച്ചേട്ടാ ആലോചിച്ചല്ലോ അതുമതി.
വിഷ്ണുമാഷേ http://prathibhasha.blogspot.com/2007/09/blog-post_21.htmlശൂലംഇതിലും നന്നായി.
ഇരിങ്ങല്; മറവിലിരുന്ന് അമ്പെയ്ത ചരിത്രം പുരാണങ്ങളില് തന്നെയുണ്ടെന്ന് സമ്മതിച്ചുകൊണ്ട് മാഷ് തുടങ്ങിയത് നന്നായി. ഇരുളും വെളിച്ചവുമുണ്ട് പുരാണങ്ങളിലെന്നല്ലേ അതിനര്ഥം. പക്ഷേ ഇന്ന് നോക്കൂ വെളിച്ചത്തേക്കാള് ഇരുളല്ലേ അവ ചൊരിയുന്നത്. ഏതോ കാലത്ത് അത് ഒരു പക്ഷേ ഉപകരിച്ചിരുന്നിരിക്കാം. ചുരുങ്ങിയത് 90 കള്ക്ക് ശേഷമുള്ള കാലഘട്ടത്തിലെങ്കിലും നന്മയേക്കാള് കൂടുതല് തിന്മയേ അതിന്റെ മറപറ്റി ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ പുരാണത്തിലെ പാലത്തിന്റെ പേരിലും അരും കൊലകള് നടക്കുന്നു. മറ്റു വല്ല സൃഷ്ടികളുമായിരുന്നെങ്കില് എന്നേ നിരോധിച്ചേനെ.
ഇന്നിന്റെ പുരാണം പുരാണമാകണമെങ്കില് കുറച്ചുകൂടി കാലം ആവശ്യമാണ്. ആ പുരാണത്തില് ബാബറിപ്പള്ളി പൊളിച്ചത് ദൈവാവതാരങ്ങളായിരുന്നെന്നും ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായെന്നും ഗുജറാത്ത് രണ്ടാം കുരുക്ഷേത്രമാണെന്നുമൊക്കെ എഴുതിവക്കില്ല എന്ന് ആര് കണ്ടു. ഒളിയമ്പെയ്യാന് ആളുണ്ടാവുമെന്നതില് സംശയമില്ല. അത് പുതിയ പുരാണമാകുമെന്നതിലും.
ഒതുക്കത്തില് ഒരു കവിത.അമ്പുകളും അങ്ങനെയല്ലേ മെലിഞ്ഞിട്ട് എന്നാല് ലക്ഷ്യഭേദിയായവ.മാരകമായവ.
നന്നായി
നന്ദി സാനാതനന് മാഷേ.
ഇരിങ്ങലിന് ആ വിശദീകരണം കൊട്ക്കണ്ടായിരുന്നു
കവിതേല് ഒരു കടങ്കഥ കടിക്കൂന്നതൊരു രസാ
അമ്പിന് മൂര്ച്ചിണ്ട്
നന്ദി ചോപ്പേ, ആ വിശദീകരണം കവിതയെ വിശദീകരിക്കലായോ? സോറി.
അംബെയ്യാതിരിക്കാനും, അംബു കൊള്ളാതിരിക്കാനുമായി വര്ത്തമാനത്തിന്റെ വെയിലത്തു നടക്കാന് കഴിഞ്ഞെങ്കില് !!!
Post a Comment