വര്ണ്ണങ്ങള്
മാറി മാറി ചേര്ത്ത്
വിഖ്യാതമായ
പടങ്ങളില് നിന്ന്
മനോഹാരിത
മുറിച്ചൊട്ടിച്ച്
ചിത്രകാരന്
എന്റെ പടം വരച്ചു.
‘ദാ, ആ കവിളിലെ
മുറിപ്പാടിലിത്തിരി
ശ്വേതവര്ണ്ണം ചാര്ത്ത്,
കഴുത്തിലെ
കാളകൂടത്തിനു പകരം
ചന്ദനം ചാര്ത്ത്...’
ഞാന് പടത്തെ
തുറിച്ചു നോക്കിയപ്പോള്
പടമെന്നെ തുറിച്ചു നോക്കി
മീന്കാരന്റെ കൂകിവിളി
തെറ്റിദ്ധരിച്ച്
പടം മാറ്റിവരപ്പിച്ചു.
വരച്ചു കഴിഞ്ഞപ്പോള്
പടത്തിലേക്കു നോക്കി
ആത്മരതിയില്
മുഴുകി ഞാനിരുന്നു
പുരാണത്തിലെ
നാര്സിസിനെ പോലെ.
കരുവാളിച്ച
സ്വന്തം മുഖത്ത്
തെറിച്ചുവീണ
ചാന്തു തുള്ളി
തുടച്ചു മാറ്റുമ്പോള്
ചിത്രകാരന് പറഞ്ഞു
‘ഇമേജിന്റെ തടവറ
ചാടാന് കഴിയുന്നില്ലെന്ന്
നിനക്കൊരിക്കല്
പറയേണ്ടിവരും...’
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
6 അഭിപ്രായങ്ങള്:
ആരാണു നാര്സീസ്? ...:(
പ്രിയ കുഞ്ഞന്, നാര്സിസ് ഗ്രീക്ക് (അതോ റോമനോ)പുരാണത്തിലെ ഒരു ദേവതയാണ്. നദിയില് കണ്ട സ്വന്തം നിഴലില് അനുരക്തയായവള്. സ്വന്തം നിഴലുനോക്കി ജീവിതകാലം മുഴുവന് ചിലവഴിച്ചവള്.
വായനക്ക് നന്ദി.
:)
നന്ദി ശ്രീ.
കിനാവേ, ആഴമുള്ള കവിത. അവസാനത്തെ ഖണ്ഡിക കലക്കി.
നാര്സിസസ് ഗ്രീക്ക് ദേവനാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില് കഥകളുണ്ട്.
-സിമി
നന്ദി സിമി, അഭിപ്രായത്തിനും ലിങ്കിനും.
Post a Comment