രണ്ടു മലകള്ക്കിടയില് നിന്ന്
ഉദിച്ചുയരുന്ന സൂര്യന്,
മൂന്നാല് മരങ്ങള്,
ഒരു വള്ളിക്കുടില്,
ഒഴുകുന്ന നദി,
പറക്കുന്ന പറവകളുടെ
നിശ്ചലത.
വരച്ചും മായ്ച്ചും
വരച്ചും മായ്ച്ചും
വര പഠിക്കാന്
വരച്ചിരുന്ന ചിത്രം.
പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?
വരണ്ടുണങ്ങിയ മരുഭൂമിയും
ഫ്ലാറ്റുകള് വിഴുങ്ങിയ
നഗരത്തിരക്കു-
മുള്ക്കൊള്ളാതെ
മിഴിച്ചു നിന്നു ശീലിച്ചതാലാകാം
ചിത്രത്തിലെ
നിറങ്ങള്ക്ക്
മിഴിവുതോന്നാഞ്ഞത്.
അമ്മയിന്നലെയും വിളിച്ചു
‘അതിരിലെ
തത്തമ്മച്ചുണ്ടന് മാവു-
മെരിഞ്ഞിയും കണിക്കൊന്നയും
റോഡു വികസനക്കാര്
മുറിച്ചു കൊണ്ടു പോയി
പ്രത്യേക നഗരവികസന-
പദ്ധതിപ്രദേശത്താണ്
നമ്മുടെ വീട്
ഒഴിഞ്ഞു കൊടുക്കണമത്രേ
സുകുമാരേട്ടനും വീട്ടുകാരും
ഫ്ലാറ്റിലേക്ക് മാറി
നീ യെന്നാ വര്വാ...’
ഫ്ലാറ്റും നഗരത്തിരക്കും
ഫ്ലാറ്റാക്കുന്ന
നാട്ടിലേക്കിനിയില്ലെന്നാണ്
നാവില് വന്നത്
അമ്മ തന് സ്നേഹത്തി-
ലലിയാത്ത വാക്കുകള-
റിയാത്ത ഞാനൊന്നും
പറയാതെ നിന്നു.
പാറൂട്ടി വാശി പിടിച്ചതും
ചിത്രം വീണ്ടും വരച്ചതും
സ്വപ്നം കണ്ടതെന്തേയാവോ?
നിന്റെ പച്ച കണ്ണുകൾ
-
വയലറ്റ് പൂക്കൾ വിരിഞ്ഞ നദിക്കരയിൽ കരിമഷി കലങ്ങി കറുത്ത നിന്റെപച്ച
കണ്ണുകൾ.അങ്ങകലെ വസന്തതിന്റെ വെയിൽ വീണ ചെങ്കുത്തായ പർവ്വത ശിഖരത്തിന്റെ
കണ്ണാടിയിൽ തെളിഞ...
8 അഭിപ്രായങ്ങള്:
‘അതിരിലെ
തത്തമ്മച്ചുണ്ടന് മാവു-
മെരിഞ്ഞിയും കണിക്കൊന്നയും
റോഡു വികസനക്കാര്
മുറിച്ചു കൊണ്ടു പോയി
പ്രത്യേക നഗരവികസന-
പദ്ധതിപ്രദേശത്താണ്
നമ്മുടെ വീട്
ഒഴിഞ്ഞു കൊടുക്കണമത്രേ...
ഇതിവൃത്തം ഇഷ്ടായി..:)
നന്നായിട്ടുണ്ട്.
:)
കിനാവേ,കവിത നന്നായിട്ടുണ്ട്.
പാറൂട്ടി വാശി പിടിച്ചപ്പോള്
ചിത്രം വീണ്ടും വരച്ചത്
സ്വപ്നം കണ്ടതെന്തേയാവോ
-ഈ വരികള്ക്ക് എന്തോ കുഴപ്പമുണ്ട്.
കവിത എന്നു പറഞ്ഞാല് ഇങ്ങനെ വേണം.
നേരെ വാ ... നേരെ പോ
നല്ല മനസ്സിലാകുന്ന ഭാഷ.
നന്നായിരിക്കുന്നു.
കുഞ്ഞന്,ശ്രീ,വിഷ്ണുമാഷ്,ബാജിയേട്ടന് നന്ദി.
വിഷ്ണുമാഷേ മാഷുടെ പഴയ ഒരു വാക്കില്ലേ ബ്ലോഗ് നോട്ടുപുസ്തകമാണെന്നത്.മാഷ് പറഞ്ഞ വരിയൊന്ന് തിരുത്തിയെഴുതിയിട്ടുണ്ട്. ശരിയായോന്ന് അറിയില്ല. തെറ്റ് ചൂണ്ടികാണിച്ചു തന്നതിന് ഒരുപാട് നന്ദി.
കുറേയേറെ പ്രശ്നങ്ങള് തോന്നുന്നു.
ഒന്നാമത്തെ കാര്യം അതു വെറും പറച്ചില് എന്നതലത്തില് നിന്നും മുകളിലേക്ക് പോയില്ല എന്നതാണ് എന്നു തോന്നുന്നു.ഒരു പക്ഷേ ഇത് ആശയം മനസ്സില് വന്നപ്പോഴേ ധൃതിപിടിച്ചെഴുതിയതാവും.വളരെ നന്നാക്കാമായിരുന്നു.ധൃതിയാണു കാരണമെങ്കില് സൂക്ഷിച്ചാല് ശരിയാകും.
നിങ്ങളെന്നെ കവിയാക്കും!!!!!
Post a Comment