പ്രൊഫ. എം എന്‍ വിജയന് ആദരാഞ്ജലികള്‍.. വാരഫലത്തിന്റെ ഈ ലക്കം തുടങ്ങുന്നത് സാരംഗിയുടെ കവിതയില്‍ നിന്നാകട്ടെ. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ശോകമൂകമാക്കികൊണ്ടാണ് പ്രൊഫസര്‍ എം എന്‍ വിജയന്‍ നമ്മെ വിട്ടു പോയത്. വിജയന്‍മാഷിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരാം.
നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ്, നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ് എന്ന് തുടരെ അഭിപ്രായം കേള്‍ക്കുന്നതിനേക്കാള്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുക അയാളുടെ സൃഷ്ടിയെ കുറിച്ച് വിമര്‍ശനമോ നിരൂപണമോ പഠനമോ ഉണ്ടാകുമ്പോഴാണ്. ബൂലോകസാഹിത്യത്തിന്റെ വളര്‍ച്ചക്കും നല്ല നിരൂപകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. രാജു ഇരിങ്ങലിന്റെ ബ്ലോഗില് മികച്ച നിരൂപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഒരേ ശില്പത്തെ തന്നെ പല രീതിയില് കാണാന്‍ സഹായിക്കുമെന്നതിനാല്‍ കൂടുതല്‍ നല്ല നിരൂപണങ്ങള്‍ നമ്മുടെ സാഹിത്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇരിങ്ങലിനെക്കൂടാതെ സനാതനവായന എന്ന പേരില് സനാതനന്റെ ബ്ലോഗ്ഗിലും നിരൂപണങ്ങളുണ്ടാകാറുണ്ടെങ്കിലും തുടര്‍ച്ചയായി നിരൂപണങ്ങള്‍ നടത്തിക്കൊണ്ട് പോയവാരത്തില്‍ ശ്രദ്ധേയനായ ദുര്യോധനന്‍ എന്ന ബ്ലോഗ്ഗര്‍ ബൂലോകത്തിന് പ്രതീക്ഷ നല്‍കുന്നു. സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന ഈ ദുര്യോധനന്റെ പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം., അഭയം - ഒരു പഠനം. , ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം, ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം. തുടങ്ങിയ പോസ്റ്റുകള്‍ ഈ പ്രതീക്ഷകള് അസ്ഥാനത്താകില്ല എന്നതിന് തെളിവുതന്നെ. സനാതനന്റെ പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍ എന്ന നിരൂപണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബൂലോക സാഹിത്യത്തിലേതല്ലെങ്കിലും മലയാളസാഹിത്യത്തിലെ വിഷയങ്ങളില്‍ നിന്ന്‍ ഒരു പഠനവും പോയ വാരത്തിലുണ്ടായിട്ടുണ്ട്. ദ്രൌപതിയുടെ ഷെല്‍വി-കവിതയുടെ കെടാത്ത കനല്‍ എന്ന പോസ്റ്റ് സ്വയം എരിതീയിലേക്ക് നടന്നുപോയ സാഹിത്യകാരെക്കുറിച്ചുള്ള ദ്രൌപതിയുടെ പഠനങ്ങളുടെ സീരീസില്‍ വരുന്നു.
ഒരു നീണ്ട ഇടവേളക്കു ശേഷമാണ് രാജു ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിന് ലഭിക്കുന്നത്. പുഴ മാഗസിനില്‍ ഒരു മാസം മുന്‍പ് കാനേഷുമാരി എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അത് ബൂലോകത്തിന്റേതല്ലല്ലോ. നീണ്ട ഇടവേളക്ക് ശേഷം എഴുതുന്നതായതിനാല്‍ വായനക്കാരന്‍ വളരെ പ്രതീക്ഷിക്കും എന്നത് സ്വാഭാവികം. വായനക്കാരന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കണ്ണുപൊത്തിക്കളി എന്ന കവിതക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പി.എന്‍.ഗോപീകൃഷ്ണന്റെ കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു എന്ന കവിതയിലൂടെ
‘ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന
ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന
ഒരാളെയും
ഒരേ സമയം നേരിടുന്ന തീവണ്ടിയെപ്പോലെയാണ്’ ആണിന്റെ മനസ്സ് എന്ന് കവി പറയുന്നു. ചുറ്റുപാടുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന സംഭവങ്ങളില്‍ ഇടപെടലു നടത്തുന്ന വിശാല മനസ്കന്‍ മാര്‍ക്കു നേരെ വിരലു ചൂണ്ടുന്നു സനാതനന്റെ വിശാല മനസ്കന്‍ എന്ന കവിത. ചൊരുക്ക് , ന്യായവിധി തുടങ്ങിയ മികച്ച കവിതകളും പോയ വാരത്തില്‍ സനാതനന്‍ ബൂലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
മറ്റു കവിതകള്‍
ബാക്കി വയ്ക്കാത്തത്. , ഒരു കുഞ്ഞു കഥ - കഥയാണോ ?, ഒറ്റമരക്കാട് -ആരോ ഒരാള്‍
മട്ട് ചോപ്പ്
ഹൃദ്രോഹം-(ബൂലോക കവിത -ഉമ്പാച്ചി)
നാട്യം. മയൂര
ഞാനും അവളും ഇട്ടിമാളു
എഴുതപ്പെട്ടത് , ഭ്രാന്തി സു
പ്രാര്‍ത്ഥന. ഇത്തിരിവെട്ടം
അ ആ ഇഞ്ഞിപ്പെണ്ണ്
ഉണങ്ങാത്ത മുറിവുകള്‍ സന്തോഷ് നെടുങ്ങാടി
റോഡ് : കവിത സുല്‍
മിന്നലേ മനോജ് കാട്ടാമ്പള്ളി
നീ ഒരു പെണ്ണാണ്! നിമ്മി
ബലി ചന്ദ്രകാന്തം
ഇടവഴി ഇടങ്ങള്‍ (അബ്ദുള്ള വല്ലപ്പുഴ )
മരുഭൂമിയിലെ ഭൂതകാലം സാല്‍ജോ
പെന്‍സില്‍ പുനര്‍ജനി
ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു ഫോളിയോ
ഇരുട്ട് അമൃത വാര്യര്‍
നല്ലനാളെയെത്തേടി...... ജ്യോതി ശങ്കരന്‍
തിരിച്ചറിവുകള്‍ ലത്തീഫ് വന്നേരി
പരസ്പരം. വാണി..
മൃതം അനു
ഓര്‍ക്കസ്ട്ര രാജി ചന്ദ്രശേഖര്‍
കാത്ത് നില്‍ക്കുന്നു ഞാന്‍... ഷാംസ്
ഉത്സവം - കുട്ടിക്കവിത അപ്പു
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ കുട്ടിക്കവിത ജി. മനു
കഥകളില്‍ മുരളി വാളൂരിന്റെ ദൈവവധു എന്ന കഥ ആശയം കൊണ്ടു കഥനരീതികൊണ്ടും മികച്ചു നിന്നു. ഏ.ആര്‍. നജീമിന്റെ മറക്കാനാവാതെ.... , ബാജി ഓടംവേലിയുടെ
നീറുന്ന നെരിപ്പോട് അന്ത്യമൊഴി തുടങ്ങിയ കഥകളും പോയ വാരത്തിലെ മികച്ച കഥകള്‍ തന്നെ. യുദ്ധം തീരുന്നില്ല എന്ന പുതിയ കഥ ബൂലോകത്തിന് തന്ന് കുറച്ചുമണിക്കൂറുകള്‍ക്കകം ബ്ലോഗിനെ തന്നെ മുക്കികളഞ്ഞ് സിമി വീണ്ടും സിമിയിസം എന്തെന്ന് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയതും പോയവാരത്തിന്റെ വിശേഷം തന്നെ. ദ്രൌപതിയുടെ അപരിചിത എന്ന കഥയ്ക്ക് ഉപാസന നല്‍കിയ കമന്റ് “ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ളനല്ല 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.” ആ കഥ അനുവാചകനിലേക്ക് എത്രമാത്രം എത്തി എന്നതിന് തെളിവായി ഈ കമന്റു മാത്രം മതി. ജി മനുവിന്റെ സവാരി ഹരഹര എന്ന കഥ ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത ഒരു മികച്ച കഥ തന്നെ.
മറ്റു കഥകള്‍
ഒരു പൈലറ്റിങ്ങ് ദിനം മെലോഡിയസ്
"ഹെയില്‍ സീനിയേഴ്സ് !!" നാടന്‍
പറക്കുന്ന പാഠപുസ്തകങ്ങള്‍ കാളിയന്‍
ജന്മാന്തരങ്ങള്‍ അഗ്രജന്‍
മലയത്തിപ്പെണ്ണേ ലക്ഷ്മീ...! ഏറനാടന്‍
ഒരെല ചോറു , കുട്ട്യോളെ പട്ടിണിക്കിടരുതു SV Ramanunni
ആനേ വാങ്ങണോ പശൂനെ വാങ്ങണോ? മുരളി മേനോന്‍
ജീവിതം തെന്നാലിരാമന്‍
ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും) സുനീഷ് തോമസ് (ഹാസ്യം)
- മൂപ്പന്റെ കോടതി - - ആലപ്പുഴക്കാരന്‍ - ഹാസ്യം
വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!! സണ്ണിക്കുട്ടന്‍(ഹാസ്യം)
ഈ വളവില്‍ ആരും ഹോണടിക്കാറില്ല (നോവലെറ്റ്) ബെര്‍ളി
മറ്റുള്ളവ
മരണത്തിന്റെ സംഗീതം...! ഏ.ആര്‍. നജീം
അമേരിക്കയില്‍ അരയന്മാരുണ്ടോ? One swallow
ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് വര്‍ക്കേഴ്സ് ഫോറം
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കാന്‍ സേതുലക്ഷ്മി
എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

1 അഭിപ്രായങ്ങള്‍:
നീറുന്ന നെരിപ്പോട്
Post a Comment