നുണ

ഞാനൊരിക്കലും നുണയെ
നേരില്‍ കണ്ടിട്ടില്ല

വെളുത്ത ഉടുപ്പിനകത്ത്
കല്ലുവെച്ച സത്യങ്ങള്‍
മരിക്കാന്‍ കിടക്കുന്നത്
എന്റെ ഉറക്കറയിലെ
ഇരുപത്തിരണ്ടിഞ്ചിന്റെ
ചൂടാറാപ്പെട്ടിയില്‍
തണുത്തുവിറങ്ങലിക്കുന്ന
കാഴ്ചയായി
വീതിച്ചു നല്‍കിയിട്ടുണ്ട്
വിരുന്നുകാര്‍ക്ക്

കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍

മൂന്നാമത്തെ പെഗ്ഗില്‍
ആരോ വരാനുണ്ടെന്ന്
കാത്തിരുന്നത്
നാലാമത്തെ പെഗ്ഗിനുള്ള
തയ്യാറെടുപ്പാണെന്ന്
ആര്‍ക്കാണറിയാത്തത്

ഇരുട്ടുപെയ്ത മഴയില്‍
ആകാശം
കുത്തിയൊലിച്ചുപോയത്
വിവരിച്ചും വിശകലനം ചെയ്തും
ഞങ്ങളാഘോഷിച്ചത്
മരണത്തെപെറ്റതിന്
തൂങ്ങിചത്ത
തെരുവുപെണ്ണിന്റെ
ഗര്‍ഭത്തിലിരുന്നായിരുന്നു;
…ചിയേഴ്സ്!

20 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍

ശ്രീ said...

കൊള്ളാം മാഷേ.

ഭൂമിപുത്രി said...

ക്രൂരതയാൺ വരികളിൽ..
അതാണല്ലൊ വേണ്ടതും

നിരക്ഷരൻ said...

പതിനൊന്നെണ്ണം ഒന്നിച്ച് വിറ്റെന്നോ ? അതും ചോര്‍ ബസാറില്‍. ഹോള്‍സെയില്‍ ആണല്ലേ ? :)

saju john said...

കൂഴൂര്‍ വിത്സന്റെ ചൊല്‍ക്കവിത കേട്ടതില്‍ പിന്നെയാണു ശരിക്കും കവിതയുടെ ഒരു ഗാഭീര്യം മനസ്സിലായത്...

ഞാനും കിനാവിന്റെ കവിതകള്‍ സ്വപ്നം കാണട്ടെ

ഉപാസന || Upasana said...

:-)

ബാജി ഓടംവേലി said...

കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍

മാണിക്യം said...

....."നുണ"
ആണെന്നറിയാം
അതു കൊണ്ടാണല്ലോ
ഒരിക്കലും നുണയെ നേരില്‍
കാണാന്‍ പറ്റാത്തതും....

പാമരന്‍ said...

!

പകല്‍കിനാവന്‍ | daYdreaMer said...

വെളുത്ത ഉടുപ്പിനകത്ത്
കല്ലുവെച്ച സത്യങ്ങള്‍
മരിക്കാന്‍ കിടക്കുന്നത്
എന്റെ ഉറക്കറയിലെ
ഇരുപത്തിരണ്ടിഞ്ചിന്റെ
ചൂടാറാപ്പെട്ടിയില്‍
തണുത്തുവിറങ്ങലിക്കുന്ന
കാഴ്ചയായി
വീതിച്ചു നല്‍കിയിട്ടുണ്ട്
വിരുന്നുകാര്‍ക്ക്


കിടിലന്‍ സാധനം...!

സജീവ് കടവനാട് said...

ശ്രീ :)

ഭൂമിപുത്രി> കാണുന്നതു മുഴുവന്‍ ക്രൂരതയല്ലെ, എന്തുചെയ്യാന്‍?

നിരൂ > കുറച്ചുകൂടി ബാക്കിയുണ്ട് ഒരെണ്ണം ഏടുക്കണോ

ചെ. ന.ബ്രാ..കോ > നല്ലത്. സ്വപ്നം മാറ്റിക്കാണേണ്ടി വരും :(

ഉപാസന > :)

ബാജി :)

മാണിക്യം > രഹസ്യം പുറത്താക്കിയല്ലെ

പാമു > !!

പകല്‍ കിനാവന്‍ > നന്ദി, വായനക്ക്.

Nachiketh said...

ഇരുട്ടുപെയ്ത മഴയില്‍
ആകാശം
കുത്തിയൊലിച്ചുപോയത്
വിവരിച്ചും വിശകലനം ചെയ്തും
ഞങ്ങളാഘോഷിച്ചത്
മരണത്തെപെറ്റതിന്
തൂങ്ങിചത്ത
തെരുവുപെണ്ണിന്റെ
ഗര്‍ഭത്തിലിരുന്നായിരുന്നു...

പുലി..........

ദീപക് രാജ്|Deepak Raj said...

നുണ പറഞ്ഞു തീര്‍ന്നു... ഇപ്പോള്‍ സത്യം പറയാന്‍ തുടങ്ങി..

Anonymous said...

:-)

aneeshans said...

എത്ര തവണ മരിക്കും. ഓരോ ഗ്ലാസ്സും നിറഞ്ഞൊഴിയുമ്പോഴോ !

നുണ

സജീവ് കടവനാട് said...

ബിജ്വേട്ടാ വായനക്കൊരു പുഞ്ചിരി, ആ പുലി ഞാനൊന്നു തിരുത്തി കഴുതപ്പുലി എന്നാക്കി. :)

ദീപക് രാജ് > അപ്പൊ ഇനിമുതല്‍ സത്യം മാത്രമാകും അല്ലേ :)

അനീഷേ എത്രമരിച്ചിട്ടും ഓരോ ഗ്ലാസിനു മുന്നിലും എഴുന്നിരിക്കും, അപ്പൊ പിന്നെ എന്താ ചെയ്യാ? സത്യം!

nandakumar said...

നാലാമത്തെ പെഗ്ഗില്‍ മൂന്നാമത്തെ ഐസ് ക്യൂബ് വീഴുമ്പോഴേക്കും നുണകളെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകണം...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓരോ പെഗ്ഗിലും വീഴുന്ന ഐസ് ക്യൂബിനൊപ്പം എന്റെ ഓരോ സ്വപ്നങ്ങളും അലിഞ്ഞില്ലാതവുന്നത് കണ്ട് എനിക്ക് സന്തോഷം തോന്നാറുണ്ട്. പിന്നെ, തെരുവു പെണ്ണിന്റെ യെന്നല്ല, ഒരു പെണ്ണിന്റേയും ഗര്‍ഭപാത്രത്തിലിരുന്നാഘോഷിക്കാതിരിക്കാന്‍ നുണയെ നേരില്‍കാണാത്ത കവിക്ക്/കവിതക്ക് കഴിയണം.

എല്ലാം വലിയ ഒരു നുണ!

സജീവ് കടവനാട് said...

അതെ നന്ദകുമാര്‍, അപ്പോഴേക്ക് അടുത്ത നുണ പറയാറാകും, അടുത്ത പെഗ്ഗ് ഒഴിക്കാറാകും.
രാമചന്ദ്രന്‍, സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുന്നത് കണ്ട് സന്തോഷിക്കരുത്. എല്ലാം വലിയ നുണ തന്നെ!

Sabu Kottotty said...

:):);)

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP