കളിത്തോക്ക്

വിക്രമനും മുത്തുവും
തുരുതുരാ വെടിപൊഴിച്ചെന്നെ
ബോധം കെടുത്തിയിട്ടുണ്ട്
സ്കൂൾ വരാന്തയിൽ
കളിത്തോക്കുകൊണ്ട്.

തോക്കെന്നല്ല
എല്ലാ ആയുധങ്ങളുമെനിക്ക്
ഭയമാണ്.
ഭയം, ഭീതി
ഭീതി, ഭയം

‘ടിഷ്യും ടിഷ്യും’ എന്ന്
ഇരട്ട വിരൽ ചൂണ്ടി
പിന്നീടെല്ലാവരും
പരിഹസിക്കുമ്പോഴും
ഭയമായിരുന്നു

എതിരഭിപ്രായത്തിന്റെ
നെറ്റിയിൽ
‘ടിഷ്യും ടിഷ്യും’
അധികാരവും ആയുധവും
തോളില്‍ കൈകോര്‍ത്ത്
വിക്രമനും മുത്തുവും


എല്ലാ ആയുധങ്ങളുമെനിക്ക്
ഭയമാണ്‌
തീപിടിച്ചേക്കാവുന്ന
വെടിമരുന്നു ശാലകളാണെങ്ങും

കള്ളത്തോക്കു ചൂണ്ടി
പരിഹസിക്കുമ്പോള്‍
സ്കൂളിലെ
കത്തിയമരുന്ന
ഊട്ടുപുരയില്‍നിന്ന്
പൊള്ളലോടെ വലിച്ചെടുത്ത
കൂട്ടുകാരെപ്പോലെ
ഭയമാണെനിക്ക്

ഭയം, ഭീതി
ഭീതി, ഭയം
അതാണിപ്പോൾ
എന്റെ അടയാളം!


Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP