എഴുതിത്തീരാത്ത കവിത

എന്റെ വീട്‌ വാടകക്കാണെന്നറിഞ്ഞപ്പോള്‍
‍അവളൊന്നു ഞെട്ടി.
ജോലിസ്ഥിരമല്ലെന്നു പറഞ്ഞപ്പോള്‍
‍അവളുടെ മുഖം വികൃതമായി.
സത്യം മുഴുവനും പറഞ്ഞപ്പോള്‍
‍അവളെന്നെയുപേക്ഷിച്ചു,
എന്റെ കൊച്ചു കവിത കീറിക്കളഞ്ഞു.

ചോരവറ്റിയപ്പോള്‍
ജോലിതന്നവര്‍പുറം തള്ളി.
വാടക നിന്നപ്പോള്‍
വീട്ടുടമപടിയിറക്കി.
തെരുവില്‍ നിന്നപ്പോള്‍
തെണ്ടികളുംകളിയാക്കി.
കുട്ടികള്‍ കൂകിവിളിച്ചാര്‍ത്തോടിച്ചു,
ഭാണ്ഡത്തിലെ ജീവിതത്താളുകള്‍ ചുട്ടുകരിച്ചു.

ഒടുവില്‍, നിളയെനിക്കഭയമെന്നുകരുതി
ഞാന്‍ ചെന്നു.
പൂഴിമണല്‍പ്പുഴയുടെ കണ്ണീര്‍ച്ചാലില്‍
പുഴയ്ക്കു ബലിതര്‍പ്പണം.
ഇനി കാട്‌, മല-ഭ്രാന്താചലം.
"നീ കല്ലെവിടേക്കുരുട്ടിക്കയറ്റും,
കയറ്റങ്ങളില്ല, ഇറക്കങ്ങളില്ല,
കുന്നില്ല, പാടങ്ങളില്ല,
സമതലം മാത്രം."
പൂര്‍വ്വഭ്രാന്തന്റെ പരിഹാസം.
ഞാന്‍ തിരികെ നടന്നു,
പിഞ്ഞിയ താളുകളില്‍ പിന്നെയുമെഴുതി.

8 അഭിപ്രായങ്ങള്‍:

കിനാവ്‌ said...

ഒരു പുതിയ പോസ്റ്റ്
സത്യം മുഴുവനും പറഞ്ഞപ്പോള്‍
‍അവളെന്നെയുപേക്ഷിച്ചു,
എന്റെ കൊച്ചു കവിത കീറിക്കളഞ്ഞു..

.....ചോരവറ്റിയപ്പോള്‍
ജോലിതന്നവര്‍പുറം തള്ളി.
വാടക നിന്നപ്പോള്‍
വീട്ടുടമപടിയിറക്കി.

......."നീ കല്ലെവിടേക്കുരുട്ടിക്കയറ്റും,
കയറ്റങ്ങളില്ല, ഇറക്കങ്ങളില്ല,
കുന്നില്ല, പാടങ്ങളില്ല,
സമതലം മാത്രം."
പൂര്‍വ്വഭ്രാന്തന്റെ പരിഹാസം.

കവിത നന്നാരുന്നോ?

ittimalu said...

എഴുതി തീരാത്ത കവിത തേടി വന്നതാ.. അപ്പൊഴാ കണ്ടത്.. എഴുതിയിരിക്കുന്നത് പിഞ്ഞിയ താളുകളില്‍ ആണെന്നു.. അതുകൊണ്ടാവുമല്ലെ.. എഴുതിതീരാത്തത്.. ഞാനും വന്നു വായിച്ചു.. ഇഷ്ടമായെന്നു പറഞ്ഞു താള്‍ മടക്കും .. അതിനപ്പുറം ജീവിതത്തില്‍ പിഞ്ഞിയ താളുകളും എഴുതി തീരാത്ത ....

വല്യമ്മായി said...

:)

Anonymous said...

ജീവിതം തന്നെ,എഴുതിത്തീരാത്ത ഒരു കവിത!
താളുകള്‍് പിഞ്ഞിയെങ്കിലും എഴുതിക്കോളു ഇനിയും,എഴുതിത്തീരാത്ത കവിതകള്‍്!

കിനാവ്‌ said...

ഇട്ടിമാളു, വല്ല്യമ്മായി, ആമി
കവിതവായിച്ചതിനും കമന്റിട്ടതിനും നന്ദി.
വല്ല്യമ്മായീ ഇദ് ഇനിക്ക് മന്‍സ്സിലായില്ല ട്ടോ....

പൊന്നാനി said...

കവിത സത്യമോവുതുന്നു
അതേ സത്യം പറഞ്ഞപ്പോള്‍ ....
അതു സത്യം

ചിത്രകാരന്‍ said...

സത്യം മുഴുവനും പറഞ്ഞപ്പോള്‍
‍അവളെന്നെയുപേക്ഷിച്ചു,
എന്റെ കൊച്ചു കവിത കീറിക്കളഞ്ഞു..

say thanks !!
now u r free.
nalla kavitha.

but i feel, there r 2 different compartments in this poetry.
i couldn't link them.sorry, it may be my fault.

കിനാവ്‌ said...

ബക്കര്‍, ചിത്രകാരന്‍ കവിതവായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ചിത്രകാരാ കവിതയിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകളെ തമ്മില്‍ ലിങ്കു ചെയ്യിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കുറ്റക്കാരന്‍ ഞാന്‍ തന്നെ. ക്ഷമിക്കുക.

ഉണ്ടായിരുന്ന സുഖങ്ങളൊക്കെ ഇല്ലാതാകുകയും
ഒടുവില്‍ ഒന്നുമില്ലാതാകുകയും ചെയ്യുമ്പോള്‍
നാം പ്രകൃതിയിലേക്ക് മടങ്ങും. പക്ഷേ ആ സമയത്ത് പ്രകൃതിയാകട്ടെ നമ്മുടെ ചൂഷണത്തിന്റെ ഇരയായി
‘കയറ്റങ്ങളില്ല, ഇറക്കങ്ങളില്ല,
കുന്നില്ല, പാടങ്ങളില്ലാതെ,
സമതലം മാത്ര‘മായിട്ടുണ്ടാകും.
എന്ന ധ്വനിയാണ് ഞാന്‍ കവിതയിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP