“മഴ പ്രണയമാണ്”
നാഗക്കാവിനപ്പുറം
തോട്ടിലേക്ക് ചാഞ്ഞുനിന്ന
കാമുകന് തെങ്ങിനുമീതെ*നീയിരുന്നു.
കാമുകിതെങ്ങിനുമീതെ
നിന്റെ ചുണ്ടനക്കങ്ങളില്‍
സ്വപ്നം നെയ്ത് ഞാന്‍.
നമുക്കിടയില്‍
മുറിഞ്ഞുമുറിഞ്ഞു പെയ്ത വാക്കുകള്‍
മുറിഞ്ഞു മുറിഞ്ഞു പെയ്ത ചാറ്റല്‍മഴ.
“മഴ പ്രണയമാണ്....”, പിന്നെയും നീ....
‘കേരളത്തില്‍ കനത്തമഴ’യെന്ന്
പത്രം പറഞ്ഞപ്പോള്‍
കജൂറുപഴുക്കുന്ന കടുത്ത ചൂടില്‍*
മഴക്കുളിരു കൊതിച്ചു.
മഴ വിശേഷങ്ങള്‍ക്ക്
നിന്നെ വിളിച്ചപ്പോള്‍
നിനക്ക് പനി.
വിശേഷങ്ങളില്‍ നിറയെ
പനി!
(പല പേരിലുള്ളവ....),
ദുരിതം!!
(വെള്ളത്തില്‍ മുങ്ങിയുമൊലിച്ചും).
ഒടുവില്‍ നീ പറഞ്ഞു
“മഴ പ്രളയമാണ്....”
“മഴ പ്രളയമാണ്....” പിന്നെയും നീ...
*പിന് കുറി:1 മറ്റു മരങ്ങളൊക്കെ ആകാശത്തെ ലക്ഷ്യം വച്ച് വളര്‍ന്നപ്പോള്‍ കാമുകന് തെങ്ങ് തോട്ടിനപ്പുറത്തെ ഓരുപാടങ്ങളില് പ്രതിഫലിച്ച നീലാകാശം ലക്ഷ്യമാക്കി. കൂടെ കാമുകി തെങ്ങും.
2ഈ കൊടും ചൂടിലാണത്രേ ഈത്തപ്പഴം പാകമാകുന്നത്.
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
3 അഭിപ്രായങ്ങള്‍:
നമുക്കിടയില്‍
മുറിഞ്ഞുമുറിഞ്ഞു പെയ്ത വാക്കുകള്‍
മുറിഞ്ഞു മുറിഞ്ഞു പെയ്ത ചാറ്റല്‍മഴ.
“മഴ പ്രണയമാണ്....”, പിന്നെയും നീ....
??
ഉറുമ്പ്, അരീക്കോടന്‍ വായിച്ചതിന് നന്ദി. അരീക്കോടാ ഒന്ന് തെളിച്ചു പറ.
Post a Comment