വിഭാഗീയത

നാലാം നിലയിലെ
നാനൂറ്റിപ്പന്ത്രണ്ടാം
നമ്പറ് ഫ്ലാറ്റില്‍ നിന്ന്
പാക്കിസ്താനിപ്പെണ്ണ്
കണ്ണെറിഞ്ഞു.

അതുവഴി പോകേണ്ട-
തില്ലാതിരുന്നിട്ടും
അതുവഴി പോയത്
ഉണക്കാനിട്ട്
താഴെവീണ പൈജാമ
അവള്‍ക്കെടുത്തു-
കൊടുക്കാനായിരുന്നില്ല.

പടവുകള്‍ കയറി
അവള്‍ക്കരികില്‍
കിതച്ചു നിന്നത്
ക്ഷീണിതനായതാലല്ല.

സ്വീകരണമുറിയില്‍
കുടിച്ച പാനീയത്തിന്
മധുരം കുറവാണെന്ന്
തോന്നിയത്
അവള്‍
കണ്മുന്നിലിരുന്നതാലാകാം.

എന്നിട്ടും,
ഒച്ചവച്ച്
മുറിയിലേക്കു കയറിവന്ന
പാക്കിസ്താനി യുവാവ്
അവളുടെ കഴുത്തിനു പിടിച്ചപ്പോള്‍
ആരുമറിയാതെ മുങ്ങിയത്
ഭയം കൊണ്ടായിരുന്നില്ല.

7 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

ഒച്ചവച്ച്
മുറിയിലേക്കു കയറിവന്ന
പാക്കിസ്താനി യുവാവ്
അവളുടെ കഴുത്തിനു പിടിച്ചപ്പോള്‍
ആരുമറിയാതെ മുങ്ങിയത്
ഭയം കൊണ്ടായിരുന്നില്ല.

കുഞ്ഞന്‍ said...

അമ്പട ഭയങ്കരാ‍....പച്ചകളുടെ ഇടിക്ക് കവിതാസുഖം കിട്ടില്ലാട്ടോ... ജാഗ്രത!!!

നന്നായിട്ടുണ്ട്...:)

ഞാന്‍ ഇരിങ്ങല്‍ said...

താങ്കളുടെ മറ്റു കവിതകളുടെ അത്രയും നിഷ്കളങ്കത ഈ കവിതയ്ക്ക് തോന്നിയില്ലെന്ന് പറയുമ്പോള്‍
കവിത മോസമെന്ന് അര്‍ത്ഥമില്ല
എങ്കിലും അളവെടുത്തെഴുതുന്നതിനെ പ്രോത്സാഹിപ്പിക്കാനും വഴിയില്ല

വരികളൊക്കെയും നല്ലതെങ്കിലും മിഴിവു വന്നില്ലെന്ന് തോന്നിയാല്‍ എന്‍ റെ വായനയുടെ കുറ്റമായിരിക്കാം ഒന്നു കൂടെ വായിച്ച് വീണ്ടും വരാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് said...

കുഞ്ഞന്‍ വന്നതിനും വായിച്ചതിനു കമന്റിയതിനും നന്ദി.
ഇരിങ്ങലുമാഷേ നമ്മള് നേരമ്പോക്കിന് എഴുതിയതാണേയ്.എങ്കിലും വായനക്ക് പരിഗണിച്ചതിന് നന്ദി. പിന്നെ കവിത എന്നതിനേക്കാള്‍ കുറച്ച് ആശയങ്ങള്‍ (ഇസങ്ങള്‍), അല്ലെങ്കില്‍ വേണ്ട അങ്ങിനെയൊന്നുമില്ല.

SHAN ALPY said...

ആ പേരതിന് വേണ്ടായിരുന്നു

സജീവ് കടവനാട് said...

ഷാന്‍,
ഒച്ചവച്ച്
മുറിയിലേക്കു കയറിവന്ന
പാക്കിസ്താനി യുവാവ്
അവളുടെ കഴുത്തിനു പിടിച്ചപ്പോള്‍
ആരുമറിയാതെ മുങ്ങിയത്
ഭയം കൊണ്ടായിരുന്നില്ല.

പിന്നെന്തുകൊണ്ടായിരുന്നു? ലിംഗം, മതം, ജാതി, ദേശം?

മന്‍സുര്‍ said...

എഴുത്തു ഒന്നു കൂടി നന്നാക്കാമായിരുന്നു...പ്രിയ സ്നേഹിതാ
ആശയം നല്ലത് പക്ഷേ വിവരണം മികവായില്ല..
എന്‍റെ ഈ ചെറിയ അറിവില്‍ മനസ്സില്‍ തോന്നിയത് പറഞു...


മന്‍സൂര്‍

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP