മൂന്ന് മാസം മുമ്പാണ്
ഞാന് ചത്തതെന്ന്
എഴുതിവച്ചിരിക്കുന്നത്
നീ കണ്ടതല്ലേ മണ്ടാ...?
പക്ഷിപനിയാണ്
ഇറച്ചീം മുട്ടേം
ഇറക്കുമതി നിരോധിച്ചെന്ന്
പത്രതലക്കെട്ട്
നീ കണ്ടതല്ലേ മണ്ടാ...?
ഒറ്റക്കാണ്...
തിന്നുതീര്ക്കാന്
നാലുദിനമെങ്കിലും വേണം
സ്റ്റൌവില് നിന്ന് ഫ്രിഡ്ജിലേക്ക്
ഫ്രിഡ്ജില്നിന്ന് സ്റ്റൌവിലേക്ക്...
നീ ചെയ്യുന്നതെന്തെന്ന്
നീ അറിയുന്നില്ലേ മണ്ടാ...?
മൂന്നോനാലോ കൊല്ലത്തിലൊരിക്കല്
രണ്ടോ മൂന്നോ മാസം
വീട്ടുകാരനാകുമ്പോഴെങ്കിലും
ജീവിതമെന്തെന്നൊരിക്കലെങ്കിലും
നീ ചിന്തിച്ചിട്ടുണ്ടോ മണ്ടാ...?
ഗ്ലഗ്ല്ഗ്ലഗ്ല്ഗ്ലയെന്ന്
ഫ്രീസുചെയ്ത കോഴി
കറിപാത്രത്തിലെ തിളക്കൊപ്പം
പിന്നെയുമോരോന്ന്
വിളിച്ചുകൂവിക്കൊണ്ടേയിരുന്നു.
നിന്റെ പച്ച കണ്ണുകൾ
-
വയലറ്റ് പൂക്കൾ വിരിഞ്ഞ നദിക്കരയിൽ കരിമഷി കലങ്ങി കറുത്ത നിന്റെപച്ച
കണ്ണുകൾ.അങ്ങകലെ വസന്തതിന്റെ വെയിൽ വീണ ചെങ്കുത്തായ പർവ്വത ശിഖരത്തിന്റെ
കണ്ണാടിയിൽ തെളിഞ...
12 അഭിപ്രായങ്ങള്:
മൂന്നോനാലോ കൊല്ലത്തിലൊരിക്കല്
രണ്ടോമൂന്നോ മാസത്തിന്
വീട്ടുകാരനാകുമ്പോഴെങ്കിലും
ജീവിതമെന്തെന്ന് ഒരിക്കലെങ്കിലും
നീ ചിന്തിച്ചിട്ടുണ്ടോ മണ്ടാ...?
കോഴിയുടെ വിലാപങ്ങള്
സുന്ദരം, പാവം
:)
ഉപാസന
കിനാവെ നല്ല ചോദ്യം..!
മറ്റുള്ളവരോടും ചോദിക്കാം..
സ്വയവും ചോദിക്കാം..
എന്നിട്ടു കോഴിയെവിടെ മണ്ടാ..:)
ചോദ്യം കൊള്ളാം..കിനാവെ..
പ്രയാസി മാമൊ......
മച്ചമ്പിക്ക് മനസ്സിലായില്ലെ കിനാവ് പറഞ്ഞത് കോഴി കഴിക്കരുതെന്നാ.
മ..രു മ്വാനെ സജി..
ഞാന് കിനാവിന്റെ കമന്റിനാ മറുപടി കൊടുത്തത്..!
അല്ലാതെ നിനക്കല്ല..! അതായത് കോഴിക്കല്ലാ..ന്നു..;)
കോഴി:
ഒക്കെക്കേട്ടിട്ടും
നീയവസാനമെന്റെ
കാലു കടിച്ചു പറിച്ചല്ലോ മണ്ടാ...
നാളെ പനി പിടിച്ചാല്
ഞാന് മിണ്ടിയില്ലെന്ന്
പറയല്ലേ ട്ടോ മണ്ടാ...
:)
പപ്പൂസിന്റെ കമന്റു കലക്കി.
:)
മൂന്ന് മാസം പഴക്കമുള്ള ഫ്രോസന് ചിക്കണ് ദിവസവും ചൂടാക്കിക്കഴിക്കാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു.
മണ്ടനാണെന്ന് അറിയില്ലായിരുന്നു മിടുക്കാ..!
..
സംഭവം കൊള്ളാം
ശ്രീജിത്തേ, ഗള്ഫ്പ്രവാസികളിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യാനാണ് ശ്രമിച്ചത്. കുറച്ച് പ്രായമുള്ളൊരു മലയാളിയെ പരിചയപ്പെട്ട് ഊരും പേരുമൊക്കെ പറഞ്ഞുകഴിഞ്ഞാല് പിന്നെ ഞാന് ചോദിക്കുക എത്രകാലമായി ഗള്ഫില് എന്നാണ്. 25ഉം30ഉം വര്ഷമൊക്കെ പറഞ്ഞാല് ജീവിതത്തില് സംതൃപ്തനാണോ എന്ന് ചോദിക്കും. കുട്ടികളുടെ വിദ്യഭ്യാസം, അവരുടെ വിവാഹം അങ്ങിനെ അവര് കഥകള് പറയാന് തുടങ്ങും. അതായത് തനിക്കു ചുറ്റുമുള്ളവര്ക്കൊക്കെ ഏതാണ്ടൊക്കെ സംതൃപ്തി, അതുതന്നെ എന്റെ സംതൃപ്തി എന്ന്. 25ഉം30ഉംകൊല്ലത്തിനിടക്ക് എട്ടോ പത്തോ മാസം മാത്രം കുടുംബത്തോടൊപ്പം ചെലവിടുന്ന ഇവരുടെയൊക്കെ പോക്കറ്റില് വലിയ ഒരു പൊതിയുമുണ്ടാകും, മരുന്നിന്റെ. മണ്ടാ നീയും ഇതൊക്കെ തന്നെയല്ലേ തുടരുന്നതെന്ന് സ്വയം ചോദിക്കും. മൂന്ന് മാസം മുമ്പ് ചത്ത കോഴി എന്റെ ഭക്ഷണമാകാന് വേണ്ടി ഐസുകട്ടക്കിടയില് ജീവനില്ലാതെ ജീവിക്കുന്നു, അതാണ് പ്രവാസം. ഭവിഷ്യത്തുകളൊക്കെ അറിയാമെങ്കിലും ഞാനും തീറ്റ തുടരുന്നു.പപ്പൂസേ നിനക്ക് കരിനാക്കാണല്ലോടാ. വായിച്ച എല്ലാവര്ക്കും നന്ദി.
കൊള്ളാം...
ഹരിശ്രീ നന്ദി.
Post a Comment