ഏഷ്യാനെറ്റിലെ
സന്തോഷ് ജോര്ജ്
‘കാമറയും കൊണ്ട്
ടിവിയിലേക്ക്
പ്രവേശിച്ചു.’
‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
ഹൈവേയുടെ ഡിവൈഡറില്
മുളച്ചുപൊന്തിയ കൂറ്റന് വേലി
അധിനിവേശത്തിന്റെ
അഹങ്കാരതിലകമായ്
കാമറ ചൂണ്ടികാട്ടി.
അത് ഇസ്രയേലിനെ
പലസ്തീനില് നിന്ന്
അടര്ത്തിയെടുത്തു,
അത് ഒന്നിച്ചു നിന്ന
ഒരു ജനതയുടെ
ഹൃദയത്തെ
രണ്ടു പൊളികളാക്കി.
‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
വഴിയരികില്
വെടികൊണ്ട് തുളവീണതും
പാതി തകര്ന്നതുമായ
കെട്ടിടങ്ങള്,
ചരിത്രവും പുരാണവും
ഇഴചേര്ന്ന
വിശുദ്ധസ്മാരകങ്ങള്,
യാസര് അരാഫത്തിന്റെ
ഉയര്ന്നുകൊണ്ടിരിക്കുന്ന
പുതിയ സ്മാരകം.
‘അബ്ബാസ്
ചാവുകടലിന്റെ
തീരത്തൊരിടത്ത്
കാറ് ഒതുക്കി നിറുത്തി...‘
സഞ്ചാരികളുടെ
തിരക്കുള്ള
ചാവുകടല് കാഴ്ചകള്.
ഒന്നിനേയും മുക്കികൊല്ലാന്
കെല്പില്ലാത്ത ചാവുകടല്!
വെള്ളത്തിനുമുകളില്
പൊങ്ങിക്കിടക്കുന്ന
ടൂറിസ്റ്റിന്റെ മടിയിലിരുന്ന്
കിന്നരിക്കുന്ന
പൂച്ചക്കണ്ണുള്ള
സുന്ദരി.
വെള്ളത്തിനുമുകളില്
പൊങ്ങിക്കിടന്ന്
ജീവിതം
ആസ്വദിക്കുന്ന
സഞ്ചാരികള്,
ചാവുകടലിലെ ചെളി
ദേഹമാകെ വാരിതേച്ച്
സ്വയം ചികിത്സിക്കുന്ന
ജീവിതാസ്വാദകര്.
സഞ്ചാരി
കാമറ ഓഫു ചെയ്തിട്ടും
ചാവുകടലിലെ
അലകളടങ്ങിയില്ല.
അത് പിന്നെയും
പതുക്കെ പതുക്കെ
ചുവക്കാന് തുടങ്ങി.
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
12 അഭിപ്രായങ്ങള്:
ഒന്നിനേയും മുക്കികൊല്ലാന്
കെല്പില്ലാത്ത ചാവുകടല്!
വെള്ളത്തിനുമുകളില്
പൊങ്ങിക്കിടക്കുന്ന
ടൂറിസ്റ്റിന്റെ മടിയിലുന്ന്
കിന്നരിക്കുന്ന
പൂച്ചക്കണ്ണുള്ള
സുന്ദരി.
വെള്ളത്തിനുമുകളില്
പൊങ്ങിക്കിടന്ന്
ജീവിതം
ആസ്വദിക്കുന്ന
സഞ്ചാരികള്,
ചാവുകടലിലെ ചെളി
ദേഹമാകെ വാരിതേച്ച്
സ്വയം ചികിത്സിക്കുന്ന
ജീവിതാസ്വാദകര്.
ഏഷ്യാനെറ്റിലെ സന്തോഷ് ജോര്ജ്ജ് കാമറയും കൊണ്ട് ടിവിയിലേക്ക് പ്രവേശിച്ചു എന്നതില് കവിതയേക്കാള് വളര്ന്നു നില്ക്കുന്ന ചില നേര്ക്കാഴ്ചകളുണ്ട്.
വെള്ളത്തിനുമുകളില്
പൊങ്ങിക്കിടന്ന്
ജീവിതം
ആസ്വദിക്കുന്ന
സഞ്ചാരികള്,
ചാവുകടലിലെ ചെളി
ദേഹമാകെ വാരിതേച്ച്
സ്വയം ചികിത്സിക്കുന്ന
ജീവിതാസ്വാദകര്.
അത് ചുളുചുളാ കുത്തുന്നുണ്ടുമുണ്ട്
കണ്ടതുപോലെ കാണാത്തതിലേയ്ക്ക്...
നേര്ക്കാഴ്ചയിലേയ്ക്ക്...
കവിതയിലൂടെ ചാവുകടല് തീരത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന് കവിക്കു കഴിയുന്നുണ്ട്.
ഈ ചാവു കടലില് ചാടിയാല് അപ്പോ ചാവില്ല അല്ലെ മാഷേ
കാഴ്ചകള് തന്നെ കവിതകള് അല്ലേ..പക്ഷേ ഈ കാഴ്ചകള് കണ്ണിനെ കുത്തി നോവിക്കുന്നു
സനല്,ജ്യോനവന്, പ്രിയ, ലേഖേച്ചി, അനൂപ്, ശെഫി- നന്ദി.
കാഴ്ചകള് അവസാനിക്കുന്നിടത്തുനിന്നുള്ള കിനാവ്. വ്യത്യസ്തമായിരിക്കുന്നു. ഇതൊന്ന് നോക്കൂ
വായിച്ചു നജൂസേ, വായിച്ചു. സിസ്റ്ററെപ്പോലെ ഒരു മരവിപ്പ് എന്നിലേക്കും.
Good Work, Best Wishes...!!!
Post a Comment