രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ പങ്കാളി
തെല്ലമര്‍ഷത്തോടെ
ബാറ്ററിവീക്കാണെന്ന്
പല്ലിറുമ്മി പ്രസ്താവിച്ച്
ആപ്പീസിലേക്കിറങ്ങി.
പ്രഭാതത്തില്‍ നിന്ന്
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന്‍ പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്നം കണ്ടു.
മഞ്ഞുരുകി
മലയുടെ വേര്‍പ്പുചാലായൊലിച്ച്
മലയന്റെ, പുലയന്റെ കുടിനീരായി
സമുദ്രത്തിലലിയുന്ന
നാണംകുണുങ്ങിപെണ്ണൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്നം കണ്ടു.
നഗരത്തില്‍ നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗപാതയൊരിക്കല്‍
നിശ്ചലമാകുന്നത് സ്വപ്നം കണ്ടു.
സ്വപ്നം കണ്ട്
സ്വപ്നം കണ്ടുറങ്ങവേ
ഉറക്കറപ്പങ്കാളി
വിരസമായ ആവര്‍ത്തനത്തിന്റെ
ഒരു ജോലിദിനം കൂടി പിന്നിട്ട്
കിടപ്പറയില്‍ തിരിച്ചെത്തി.
കയ്യിലെ കൊച്ചു ബാറ്ററി
തിരിച്ചും മറിച്ചും സ്ഥാപിച്ചു.
അനക്കമില്ലെന്നുറപ്പാക്കി
പതുക്കെയെന്നെപൊക്കിയെടുത്ത്
പാതയരികിലെ
അളിഞ്ഞുനാറുന്ന
കുപ്പത്തൊട്ടി യിലേക്കെറിഞ്ഞ്
പതിയെ തിരിഞ്ഞു നടന്നുപോയ്.
അലറാം
എഴുതിയത് സജീവ് കടവനാട് സമയം March 13, 2008
വിഭാഗം കവിത
Subscribe to:
Post Comments (Atom)
11 അഭിപ്രായങ്ങള്‍:
നഗരത്തില്‍ നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗപാതയൊരിക്കല്‍
നിശ്ചലമാകുന്നത് സ്വപ്നം കണ്ടു
ആദ്യത്തെ അലര്‍ച്ച എന്റെ വക ആയിക്കോട്ടേ
കണ്ണില്ലാത്തവനേ
കാതില്ലാത്തവളേ
മൂക്കില്ല്ലാത്തവനേ
നാക്കില്ലാത്തവളേ
കയ്യില്ലാത്തവനേ
കാലില്ലാത്തവളേ
തവളേ
തവളേ
പിന്നെ വേറൊന്നു കൂടിയുണ്ട്.പ്രവാസികള്‍ മാത്രമല്ല വാസികളും അലറുന്നുണ്ടെന്നതിന് തെളിവ്
ദാ ഇവിടെ ഉണ്ട് http://prathibhasha.blogspot.com/2008/01/blog-post_4189.html
നിശ്ചലമായാല്‍ ചിലതൊക്കെ കുപ്പത്തൊട്ടിയില്‍ തന്നെ എത്തും അല്ലേ. എന്നും നിശ്ചലമായിരിക്കുന്ന വിരസതയുടെ ദൈവങ്ങളെ എവിടെയോ (lapuda.blogspot.com) കണ്ടു. കുപ്പത്തൊട്ടിയില്ലാത്തവര്‍. മൌനികളും.
രണ്ടുമത്തങ്ങാത്തലയന്മാരും കൂടെ മത്സരിച്ചെഴുത്. മനുഷ്യനെ വട്ടാക്കാന്‍. !
കലക്കികിനാവേ....
കുപ്പതൊട്ടികളിലേക്ക് നമ്മളെ വലിച്ചെറിയാതെ നോക്കണം.
ഗുപ്തന് അടിവര
കത്തിച്ച് കളയാത്തത് ഭാഗ്യം!
കുപ്പത്തൊട്ടിയിലെറിയപ്പെട്ടവര്‍ക്കോ എറിയാന്‍ പാകത്തിനായവര്‍ക്കോ സമര്‍പ്പിക്കാമായിരുന്നു :)
ഞാനിപ്പോഴാണു ഈ ബ്ളോഗ് കാണുന്നത് വൈകിയതില്‍
ക്ഷമിക്കണം ..
നല്ല അവതരണം ....
കുപ്പ തോട്ടികളിലെക്ക് വലിചെരിയപ്പെടും മുന്പ് നമ്മുക്കലാരം കിനാവേ
ഇഷ്ടമായി മാഷേ.
:)
കിനാവേ.. നന്നായി കവിത..
സനല്‍, മനു, നജൂസ്, ദീപു, ലേഖേച്ചി, സുബൈര്‍, ശെഫി, ശ്രീ, നിലാവുള്ളനിശ: നന്ദി.
Post a Comment