ആവശ്യമുണ്ട്
ഉടനെഴുതിത്തുടങ്ങുന്ന കവിതയിലേക്ക്
ചുറുചുറുക്കുള്ളൊരു തലക്കെട്ട്
പുകഞ്ഞുകൊണ്ടേയിരിക്കുന്ന ആശയം
തലയെടുപ്പുള്ള വാക്കുകള്
ആകര്ഷണീയമായൊരു ശൈലിയെന്നിവ.
ഉപമയുല്പ്രേക്ഷ മറ്റലങ്കാരങ്ങള്
സന്ധി-സമാസങ്ങളെന്നിവ യോഗ്യത
വൃത്തവും പ്രാസവുമുണ്ടെന്നാകിലത്
അധികയോഗ്യതയായ് പരിഗണിക്കപ്പെടും
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
23 അഭിപ്രായങ്ങള്:
ഒരു ചെറിയ പരസ്യം
എത്ര കിട്ടും..ശമ്പളം മറ്റലവന്സുകള് ?? :)
പാര്ട്ട് ടൈം ആണോ ഫുള് ടൈം ആണോ? അവിടെ ഇരുന്നു ബ്ലോഗ്ഗിങ് ആന്ഡ് ചാറ്റിങ് നടക്കുമോ എന്തോ :)
ആവശ്യം ന്യായം തന്നെ. പക്ഷേ എന്തു കിട്ടുമെന്ന് അറിയട്ടെ ആദ്യം...
;)
ഇതൊക്കെയുള്ളവരെ കിട്ടാന് അല്പ്പം ബുദ്ധിമുട്ടാണ്, എന്നാലും ഞാന് ആലോചിച്ചു പറയാം :)
:)
മിതമായ തോതില് അത്യാകര്ഷകമായ തലക്കെട്ടുകള് തയ്യാറാക്കി കൊടുക്കപ്പെടുന്ന ബൂലോഗത്തിലെ ഒരേയൊരു വിശ്വസ്ത സ്ഥാപനം.
അഗ്രജന് & അഗ്രജന് തലക്കെട്ട് വ്യാപാരം
ബ്ലോഗന്നൂര് -1
ഹഹ..
ചുള്ളിക്കാടന് വിജയയെ പരിണയിച്ചതുപോലെ എന്തെങ്കിലും ഓപ്ഷന് ആലോചിക്കേണ്ടി വരും. വൃത്തവും പ്രാസവും വരെ ഉള്ള ഒരാളെ അറിയാാം. പ്രായം ലേശം കൂടുതലാ എന്നാലും... ചോദിച്ചുനോക്കട്ടേ........
ഒരു നറുക്കിന് എന്നേക്കൂടീ ചേര്ക്കണേ.....
എനിയ്ക്ക് അപേക്ഷിക്കണമെന്നുണ്ട്. പക്ഷെ അകാലവാര്ദ്ധക്യം ആയിപ്പോയി.
ഇവിടുത്തെപ്പോലെ അവിടെയും പറ്റുമൊ..?
ചാറ്റിങ്ങ് ബ്ലോഗിങ്ങ് ഓര്ക്കുട്ടിങ്ങ്... ഹിഹി..
സനല്> ആദ്യം ഇന്റര്വ്യൂ അറ്റന്റുചെയ്യണം. ബാക്കിയൊക്കെ കമ്പനി രഹസ്യം. :(
ഷാരു> ഫുള്ടൈമുനും പാര്ട്ട്ടൈമിനും അവസരമുണ്ട്. ബ്ലോഗിങ്ങിനേയും ചാറ്റിങ്ങിനേയും ബെയ്സ്ചെയ്താണീ കമ്പനിയുടെ നിലനില്പ്പ് തന്നെ! :)
ശ്രീയേ കിട്ടുന്നതില് പാതി ഷെയര്ചെയ്യാമെന്നാണ് കരാര്. :)
നജൂസേ, പെട്ടെന്ന് പറയണേ, ഒഴിവുകള് പരിമിതം.]
വല്ല്യമ്മായി :( :)
അഗ്രൂ, ഹഹ, തലേക്കെട്ടല്ല പറഞ്ഞത്. :)
916ന്റെ പരിശുദ്ധിയാണ് ഈ കമ്പനീടെ മുഖമുദ്ര? ഹാള്മാര്ക്കുണ്ടോ?
നിലാവേ,നിശേ... പെണ്കുട്ട്യോളിങ്ങനെ അടക്കൊതുക്കല്ല്യാണ്ടെ ചിരിക്ക്യാന്നൊക്കെ വെച്ചാല്...? കാലം പോയൊരു പോക്കെ...
മനു :) ഒന്നെടുത്താല് മറ്റൊന്ന് ഫ്രീയാണോ ഉദ്ദേശിച്ചത്. ഹും, പിന്നെ കണ്ടോളാം. (കസ്തൂരി മണക്കുന്നല്ലോ കാറ്റേ... നീ വരു...)
ബാജിയേട്ടാ, നാട്ടിലെ ചിട്ടിക്കമ്പനിയെ ഒരുവിധം പൊളിയാറാക്കിയിട്ടാണ് ഇങ്ങോട്ടുവന്നതെന്ന് അറിയില്ലേ?
എതിരന്ചേട്ടാ:) ഉം കോട്ടക്കലാര്യവൈദ്യശാലേല് അകാലവാര്ദ്ധക്യത്തിനും മരുന്നുണ്ടത്രേ...
മിന്നാമിന്ന്യേ എന്തും നടക്കാം...
തലകെട്ടുകളെക്കുറിച്ചായതു കൊണ്ട് ഞാനൊന്നും മിണ്ടില്ലേ!
തലക്കെട്ട് കഴിഞ്ഞിട്ട് താഴോട്ടുള്ളതൊന്നും നോക്കീല്ലേ പേരക്കേ...
തലേക്കെട്ടും താലികെട്ടും തമ്മില് ആകെ വളരെച്ചെറിയ വ്യത്യാസമേയുള്ളൂ എന്ന് കീമാന്.
മാനവേ പേരക്കയിപ്പോള് തലക്കെട്ടെന്നു കേട്ടാലേ ഞെട്ടും. പഴേ തലക്കെട്ടു വിവാദം തന്നെ. അപ്പൊ പിന്നെങ്ങനാ താഴോട്ടു നോക്കുക.
ബുഹഹഹാാാാ
തലകെട്ട് മാത്രം മതിയോ? ഒരു കവിത മുഴുവന് ആയി എടുക്കാമെങ്കില് തലകെട്ട് ഫ്രീ ആയി തരാം.
ആവശ്യമുണ്ടോ? :)
ഒരു പെരിനു നുറു രൂപ വെച്ചു തരുമോ ??
പ്രിയാഉണ്ണീ, വാല്മീകി, പോങ്ങുമ്മൂടന്, നവരുചിയന് :) :) :) :)
പറഞ്ഞു പറ്റിക്കരുത്....
സസ്നേഹം,
ശിവ.
കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില് ഇത് മൊത്തം വൃത്തത്തിലാക്കാമായിരുന്നു.:)
ஷிவகுமார் പറ്റിച്ചെന്നൊക്കെ പറഞ്ഞാല് ബാക്കിയുള്ളവരെന്തു കരുതും?
പ്രമോദേ, ശൊ, ഇത് വിഷമവൃത്തത്തിലെഴുതിയതാണെന്ന് മനസിലായില്ല അല്ലേ? :)
Post a Comment