വൈറസ്

ചില മുന്നറിയിപ്പുകളെ
കപടസ്നേഹത്തിന്റെ
മുറുമുറുപ്പുകളെന്ന്
അവഗണിച്ചാണ്
പുതിയ ശീലങ്ങളിലേക്ക്
തോന്ന്യാസപ്പെട്ടത്.

ചില തോന്ന്യാസങ്ങളുടെ
ആനന്ദമൂര്‍ച്ചകള്‍-
ക്കിടെയിലാകണം
ചിലതൊക്കെ തിരിച്ചും
കടന്നുകൂടപ്പെട്ടത്.

പ്രതിരോധകങ്ങളെ
നിര്‍വ്വീര്യമാക്കിയാ‍കണം
വേരുപായിച്ചത്.

ആകെപ്പടര്‍ന്നിനി
വയ്യെന്നു വന്നപ്പോ‍ള്‍
അഭയമിരന്ന
ശാസ്ത്രവും കൈവിട്ടു

എത്രപെട്ടെന്നാണ്
തരിപ്പണമായത്
എന്റെ കമ്പ്യൂട്ടറിനകത്തെ
ആവാസ വ്യവസ്ഥ.

10 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

ചില തോന്ന്യാസങ്ങളുടെ
ആനന്ദമൂര്‍ച്ചകള്‍-
ക്കിടെയിലാകണം
ചിലതൊക്കെ തിരിച്ചും
കടന്നുകൂടപ്പെട്ടത്.

ചിതല്‍ said...

ചില മുന്നറിയിപ്പുകളെ
കപടസ്നേഹത്തിന്റെ
മുറുമുറുപ്പുകളെന്ന്
അവഗണിച്ചാണ്
പുതിയ ശീലങ്ങളിലേക്ക്
തോന്ന്യാസപ്പെട്ടത്

നെല്ലിക്ക ആദ്യം കയിക്കും, പിന്നെയും കയിക്കും,,,, അല്ലേ അതായിരിക്കും ഈ മുറു മുറുപ്പ്...

ജ്യോനവന്‍ said...

നല്ല വരികള്‍‍ കിനാവേ.
ആവാസവ്യവന്ഥ എന്നത് അവസരോചിതവും സുന്ദരവുമായ പ്രയോഗമായി തോന്നി.

ആന്റീ വൈറസ് :)

ഭൂമിപുത്രി said...

സ്വന്തം ഇക്കോളജി ആദ്യമെ ശ്രദ്ധിയ്ക്കാതെ..

ഹാരിസ് said...

ഒന്നും വെറുതെ കിട്ടില്ല ഈ ലോകത്ത്.എന്തെങ്കിലുമൊക്കെ പകരം കൊടുത്തെ ഒക്കൂ.

പാമരന്‍ said...

കമ്പ്യൂട്ടര്‍ വൈറസ്സോ എയ്ഡ്സ്‌ വൈറസ്സോ?? ;)

എയ്ഡ്സ്‌ ആണെന്നു വിചാരിച്ചാല്‍ മനോഹരമായ മറ്റൊരു രണ്ടാം വായന കാണുന്നുണ്ട്‌.

നന്നായി ..

yousufpa said...

ശാസ്ത്രം ജയിച്ചു,മനുഷ്യന്‍ തോറ്റു.

രസമുള്ള കവിത...

ബാജി ഓടംവേലി said...

നല്ലൊരു കമ്പ്യൂട്ടറായിരുന്നു...
ആവാസ വ്യവസ്ഥ തകര്‍ന്നാല്‍ പിന്നെ...
മൊത്തം ഡിലേറ്റു ചെയ്‌ത്..
ഒന്നു കൂടി ഫോര്‍‌മാറ്റു ചെയ്യേണ്ടി വരും...
കവിത കൊള്ളാം....

Rare Rose said...

തോന്ന്യാസങ്ങളുടെ തള്ളിക്കയറ്റത്തില്‍ വേരുകളാഴ്ത്തി എല്ലാം തകിടം മറിക്കുന്ന വൈറസ്..സ്നേഹത്തിന്റെ മുന്നറിയിപ്പുകളെല്ലാം കാപട്യമാണെന്നു തോന്നുന്ന നിമിഷങ്ങള്‍..‍വൈറസിനും പുതിയ മുഖം നല്‍കുന്ന പോസ്റ്റ്....കൊള്ളാട്ടോ കിനാവെ......വായിക്കുന്തോറും പുതിയ അര്‍ത്ഥങ്ങള്‍ തരുന്നു.... :)

സജീവ് കടവനാട് said...

ചിതല്‍ :)മധുരമുള്ള നെല്ലിക്കയും വരും:)
ജ്യോനവന്‍ :) ആവാസ വ്യവസ്ഥയില്‍ കയറിപ്പിടിച്ചതിന് ഒന്നുകൂടി :)
ഭൂമിപുത്രീ :) നമ്മുടെ ഇക്കോളജി :)
ഹാരിസ് :) അതെ
പാമരന്‍ :) ഇനിയുമില്ലേ വൈറസുകള്‍?
അത്ക്കന്‍ :)
ബാജിയേട്ടന്‍ :) മൊത്തം പോക്കാണെന്നാ കേട്ടേ....
റെയര്‍റോസേ :) നന്ദി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP