ത്രില്ലാണത്രേ
കണ്ടുപിടിക്കുമ്പോഴത്തെ
പരുങ്ങല്
പ്രാണനൊളിപ്പിക്കാനുള്ള
പരക്കം പാച്ചില്
പിന്തുടരുന്നത്
പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്
പിന്നെയും പിന്നെയും
പറഞ്ഞു ചിരിക്കുന്നത്
ത്രില്ലാണത്രേ...
ബലൂചിയിലെ
കുന്നിന്ചെരുവില്
മേയാനിറങ്ങും വരേക്കും
ഇരുളുറങ്ങുന്ന കൂരക്കുള്ളില്
ഒരു മൂന്നു വയസുകാരി
കുഴിയിലേക്കു കാലുനീട്ടിയ
ദ്രാവിഡത്തിന്റെ*
അലകും വക്കും വായിലിട്ട്
കലപില ചവച്ചുകൂട്ടുന്നുണ്ടാകും.
കളിക്കിടയില്
എന്തോ ഓര്ക്കുമ്പോലെ
ഒന്നു നിറുത്തിയിട്ട്
അമ്മയെ അനുകരിച്ച്
‘വെള്ളിയാഴ്ചയായിട്ടും
ഒന്നു വിളിച്ചില്ലല്ലോ’
എന്ന് സങ്കടപ്പെടുന്നുണ്ടാകും.
ജനാലകളും വാതിലുകളുമൊക്കെ
ശരിക്ക് അടച്ചില്ലേ എന്ന്
വീണ്ടു വീണ്ടും നോക്കുമ്പോഴും
മുട്ടുകാലില് മുഖം പൂഴ്ത്തി
കുനിഞ്ഞ്
ഒരേ ഇരിപ്പുതന്നെ.
വേണ്ട,
ഇരിക്കട്ടെ അയാള്
സങ്കടപ്പെടട്ടെ ഭാര്യയും കുഞ്ഞും
കഷ്ടകാലമാണ്
മനസലിവു തോന്നി
വല്ലവിട്ടുവീഴ്ചയും ചെയ്താല്
അശ്രദ്ധകൊണ്ടു വല്ലതും
വിട്ടുപോയെന്നാല്
ഞാനിരിക്കേണ്ടിവരും നാളെ
നമസ്കാരമുറിക്കകത്ത്
മുട്ടുകാലില് മുഖം പൂഴ്ത്തി
വെള്ളവും വെളിച്ചവുമില്ലാതെ
ഏതെങ്കിലുമൊരു കേസു ചാര്ത്തി
പോലീസിലെത്തിക്കും വരെ.
ത്രില്ലാണത്രേ
പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്...
പറ്റിച്ചതാണ്
പണം പിടുങ്ങുന്ന
ഇടനിലക്കാരന്
കള്ളരേഖകള്
സത്യം പറഞ്ഞപ്പോള്
ഏജന്റുമില്ല പണവുമില്ല
തിരിച്ചു പോകുന്നത്
ഓര്ക്കാനേ വയ്യ
അങ്ങിനെയാണ്
കമ്പനി ചാടിയത്
ത്രില്ലാണത്രേ
കണ്ടുപിടിക്കുമ്പോഴത്തെ
പരുങ്ങല്
പ്രാണനൊളിപ്പിക്കാനുള്ള
പരക്കം പാച്ചില്...
*ബ്രാഹി ഭാഷ
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
5 അഭിപ്രായങ്ങള്:
കളിക്കിടയില്
എന്തോ ഓര്ക്കുമ്പോലെ
ഒന്നു നിറുത്തിയിട്ട്
അമ്മയെ അനുകരിച്ച്
‘വെള്ളിയാഴ്ചയായിട്ടും
ഒന്നു വിളിച്ചില്ലല്ലോ’
എന്ന് സങ്കടപ്പെടുന്നുണ്ടാകും.
പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്...
..........
മഴ അലറിക്കരഞ്ഞ ഒരു ഇരുട്ടിലാണ്
എണ്ണമില്ലാത്ത രാത്രികള് നെയ്ത
സ്വപ്നങ്ങള് പെറുക്കി വെച്ചു
മണ് വിളക്കിന്റെ മുന് വെളിച്ചത്തില് നിന്നും
നഗരത്തിന്റെ ചുവന്ന പിന് വെളിച്ചത്തിലേക്ക്
സ്വയം ചിതറി കനകം വിരിയുന്ന മണല് പാടം
തേടി ജീവിതം പറന്നു പോയത്...!!
ത്രില്ലാണത്രേ..."കല്ലീവല്ലി"
:):)
വാചാലതയ്ക്കിടയിലും
മനസ്സില് കൊളുത്തിവലിക്കുന്നു അക്ഷരങ്ങള്...
പകല്കിനാവന് പോസ്റ്റിനെ വെല്ലുന്ന കമന്റ്
പിന് വെളിച്ചത്തിലേക്ക്
സ്വയം ചിതറി കനകം വിരിയുന്ന മണല് പാടം
തേടി ജീവിതം പറന്നു പോയത്...!!
...മണല് പാടം
തേടി ജീവിതം പറന്നു പോയത്...!!
ഹോ!
ഹന്ലല്ലത്ത് നന്ദി.
:)
Post a Comment