പര്‍ദ്ദ

വലയ്ക്കുള്ളിലൂടെ നോക്കുമ്പോള്‍
ലോകമെത്ര മങ്ങിയതെന്നോ
എന്റെ ഇരുണ്ട പര്‍ദ്ദ പോലെ
ഇരുണ്ട ലോകം!

സുറുമ തിളങ്ങുന്ന കണ്ണുകള്‍,
ആഭരണത്തില്‍ പൊതിഞ്ഞോരുടല്‍,
മഹറുറപ്പിച്ച്‌ കച്ചോടം, നിക്കാഹ്‌.
എനിക്കീ പര്‍ദ്ദയുടെ തടവറ.


സുറുമകലങ്ങിയ കണ്ണുകള്‍
വലക്കുള്ളിലെ മീനിനെപ്പോലെ
മക്കനയില്‍ പിടിപ്പിച്ച വലക്കുള്ളില്‍.
ഒന്നുപുറത്തുചാടാന്‍ കഴിഞ്ഞെങ്കില്‍!

എങ്കിലും, കൂറ്റന്‍ മതില്‍ക്കെട്ടിന്‍
തടവറ ചാടാറുണ്ടിടക്കെന്റെ കണ്ണുകള്‍
തേടാറുണ്ട്‌ അനന്തമിപ്പാതയോരത്ത്‌
ഒരു നിഴല്‍തുണ്ടെങ്കിലും നിന്റെതായ്‌.

ക്ലാസ്സ്‌റൂമിന്റെ കലപില-
വര്‍ണ്ണങ്ങളില്‍ സഖാവേ,
നിന്റെ പുറകിലെ
നീണ്ട നിരയില്‍ ഞാനും.

ഒരുപുതിയ ലോകം വരുമെന്ന്,
വിപ്ലവം ജയിക്കുമെന്ന് നീ.
നമ്മുടേതുമാത്രമായ ലോകംസ്വപ്നംകണ്ട്‌
നിന്റെമടിയില്‍ തലചായ്ച്‌ ഞാന്‍.

ഇനിയൊരിക്കല്‍ നാം കാണുമെങ്കിലി-
പ്പഴയ സഖാവിനൊരു ചോദ്യമുണ്ട്‌
വിപ്ലവം ജയിക്കുമോ?
എനിക്കു പുതിയൊരു ലോകം സാദ്ധ്യമോ?

12 അഭിപ്രായങ്ങള്‍:

കിനാവ്‌ said...

ഒരു കൊച്ചു കവിത ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു.
സജി

കെവി said...

ഇഷ്ടായി

ibnu subair said...

പൊന്നാനിയില്‍ നിന്നും വേറൊരു വിത്തുകൂടി...അല്ലേ?

ബയാന്‍ said...

പ്രണയനൈരാശ്യം.
qw_er_ty

ഇത്തിരിവെട്ടം said...

സ്വാഗതം സുഹൃത്തേ... സുസ്വാഗതം.

സെറ്റിംഗ്സിനായി

ഇവിടെ നോക്കൂ
ഇവിടെയും

കിനാവ്‌ said...

കെവി ,ibnu subair, ബയാന്‍ ,ഇത്തിരിവെട്ടം അഭിപ്രായങ്ങള്‍ കുറിച്ചതിന് ഒരുപാടു നന്ദി.
ഇബ്ന് വിത്ത് എന്നുദ്ദേശ്ശിച്ചത് എന്തെന്നു മനസ്സിലായില്ല. ഇവിടെ വിത്തൊക്കെ ഞങ്ങള്‍ എടുത്ത് ഉണ്ടുകഴിഞ്ഞു. ഇനി വിത്തില്ല കേട്ടോ.
ബയാനേ ഇത് പ്രണയനൈരാശ്യമൊന്നുമല്ല.
ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഞങ്ങള് ‘കുരുവീ‘ ന്ന് വിളിക്കും.കോളേജു മുഴ്ഹുവന്‍ പാറി പറക്കണ കുരുവി. കുറച്ചു കാലത്തിനു ശേഷം അവളെ കണ്ടതിങ്ങനെ. ഒരു ചെറിയ flashback, അത്രേ ള്ളൂ.

വല്യമ്മായി said...

നല്ല വരികള്‍.പിന്മൊഴി സെറ്റ് ചെയ്തില്ലേ,നമ്മളും ആ നാടിനടുത്തുഹ് തന്നെയാട്ടോ

കിനാവ്‌ said...

വല്ല്യമ്മായീ...
അറിയാം, തൃശ്ശൂരുകാരി, തൃശ്ശൂര്‌ല്‌ എവിടെയെന്നറിയില്ല.
പൂരങ്ങള്‍ തുടങ്ങും മുമ്പ്‌ ഇങ്ങ്‌ പോരുന്നോ? വായിച്ചതിനും കമെന്റിട്ടതിനും നന്ദി.

ചിത്രകാരന്‍ said...

കിനാവില്‍ ഒരു വിപ്ല്വത്തിന്റെ വിത്തുണ്ട്‌, ഭൂമിയുണ്ട്‌, വെള്ളമുണ്ട്‌, വെളിച്ചമുണ്ട്‌, ആകാശമുണ്ട്‌ !!!!
തീര്‍ച്ചയായും സഖാവിന്റെ വിപ്ലവം ജയിക്കും !!!
കിനാവിനെ കാണാനായതില്‍ ചിത്രകാരന്‍ സന്തൊഷിക്കുന്നു.

കിനാവ്‌ said...

ചിത്രകാരാ,
വിത്ത് മോണ്‍സാന്റോ(അങിനെ തന്നെയല്ലേ, ഒരു ഓര്‍മ്മക്കുറവ്) കമ്പനിയുടേതാണ്. അമേരിക്കന്‍. പുനരുല്പാദനശേഷിയില്ല. പിന്നെ കവിതയില്
“വിപ്ലവം ജയിക്കുമോ?
എനിക്കു പുതിയൊരു ലോകം സാദ്ധ്യമോ?“
എന്നു ചോദിച്ചത് മാറ്റമുണ്ടാകുമോ എന്ന അര്‍ത്ഥത്തിലാണ്. ജയിച്ചാല്‍ കൊള്ളാം അല്ലേ?

Anonymous said...

pinchu kunjungale polum balalsankam cheyyunnavar ulla kazhukan maarude ee naattil njaan ethra surakshitha
ee pardakullil...
purathu chaadenda enikku..

കിനാവ് said...

അനോണീ, പര്‍ദ്ദയിട്ടവരെ ബലാത്സംഗം ചെയ്യില്ലെന്നാരാ പറഞ്ഞേ? ഉദാ:വേണോ?

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP