നീട്ടിയും കുറുക്കിയും
നീ പറഞ്ഞതൊക്കെ
ഞാനറിഞ്ഞു.
നീട്ടാതെ കുറുക്കാതെ
ഞാന്‍ പറഞ്ഞത്
അറിയാത്ത ഭാവം നിന്നില്‍.
മറന്നുവോ നീ;
മതിലിനപ്പുറം
മാവിലേക്കുയരുന്ന
തോട്ടിക്കോലറ്റത്ത്
പച്ചയോ ചോപ്പോ തൂക്കി
നല്കുമടയാളം,
ചാഞ്ഞുകിടന്ന
ചില്ലയില്‍ തൂങ്ങി
കയ്യിലൊതുക്കിയ
മാമ്പഴമധുരം
മാമ്പഴമണമൂറും
ചുണ്ടാല്‍ പകര്‍ന്നത്.
അമ്പലവഴിയിലെ
ചെമ്പകമരമെന്നും
കൊഴിയാതൊരു പൂവ്
കാത്തുവച്ചു, കൈയ്യെത്താ-
ദൂരത്തെ ചെമ്പകമിറുക്കാന്‍
തോളേറ്റിയെത്ര... നീയോര്‍ക്കുന്നീലേ
ജീവിതച്ചൂളതന്‍ ചൂടിനാല്‍
നാമെത്ര മാറിയിട്ടുണ്ടെ-
ന്നറിയാതല്ല, കത്തിക്കരിഞ്ഞ
കാലം വെറുമോര്‍മ്മ, യെങ്കിലും
‘സൌഹൃദ‘മെന്ന വിളിയാലൊതുക്കല്ലേ
മധുരം നിറഞ്ഞൊരാ പൂക്കാലമത്രയും.
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
3 അഭിപ്രായങ്ങള്‍:
അമ്പലവഴിയിലെ
ചെമ്പകമരമെന്നും
കൊഴിയാതൊരു പൂവ്
കാത്തുവച്ചു, കൈയ്യെത്താ-
ദൂരത്തെ ചെമ്പകമിറുക്കാന്‍
തോളേറ്റിയെത്ര... നീയോര്‍ക്കുന്നീലേ
ഒരു കവിത പോസ്റ്റുന്നു.
നന്നായിട്ടുണ്ട്
ജീവിതച്ചൂളതന്‍ ചൂടിനാല്‍
നാമെത്ര മാറിയിട്ടുണ്ടെ-
ന്നറിയാതല്ല, കത്തിക്കരിഞ്ഞ
കാലം വെറുമോര്‍മ്മ....
മുംസി കവിത വായിച്ചതിനും കമന്റിയതിനും നന്ദി
Post a Comment