വാക്കുകളൊക്കെ കടപ്പെട്ടിരിക്കുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!
ഉലയിലുരുക്കി പഴുപ്പിച്ചെടുക്കുന്ന,
തച്ചുകൂര്‍പ്പിക്കുന്ന മുനയുള്ള വാക്കുകള്‍
തേച്ചുമിനുക്കുമ്പോള്‍ നോവായറിയുന്നു
അറ്റ വിരലറ്റം ചെന്നിറം ചാര്‍ത്തുന്നു.
കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍
ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന് നിണമാദ്യം...
വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!
ശില്പം
എഴുതിയത് സജീവ് കടവനാട് സമയം October 21, 2007
Subscribe to:
Post Comments (Atom)

11 അഭിപ്രായങ്ങള്‍:
കിനാവേ, നന്നായിട്ടുണ്ട്.
ചൈതന്യലബ്ധിക്ക് നിണമൊഴുക്കീടേണം
ജീവന്റെ ചൂടുള്ള ശില്പി തന് നിണമാദ്യം
ഈ വരികള്‍ കുറച്ചൂടെ നന്നാക്കാമോ എന്നു നോക്കൂ. നിണം ആവര്‍ത്തന(വിരസം).
കിനാവ്...
ലളിതമാം വരികളില്‍
കവിത..അഴകുളവളായി തീരുന്നു..
പിന്നെ സിമി പറഞപോലെ...ഒന്നു ശ്രദ്ധിച്ചാല്‍
മനോഹരമാവും....
നന്മകള് നേരുന്നു
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍
നന്നായിട്ടുണ്ട്.
"വാക്കുകളൊക്കെ പകുത്തെടുത്തീടുന്നു
വാക്കാലുയിര്‍കൊണ്ട ബിംബങ്ങളാലത്രേ!"
നല്ല വരികള്‍...
കിനാവേ നല്ല വരികള്‍...
:)
കൊള്ളാം
:)
• വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
കോവിലകങ്ങളില്‍ പൂജിതമാകുന്നൂ
ചേതനയില്ലാതിരുളാര്‍ന്നവാക്കുകള്‍
ഒരു ദുരന്തം തന്നെയാണിത്.
നല്ല കവിത
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. വൈല്‍ഡ് ക്യാറ്റേ കുത്തിട്ട് വാക്ക് ചേര്‍ത്താല്‍ കുത്തുവാക്കാകുമോ?:)
ശില്പം
നന്നായി...
അഭിനന്ദനങ്ങള്‍
Post a Comment