പുഴുകുന്ന ചൂടിലേക്ക്
ബസിറങ്ങി
‘ന്ന’ എന്നെഴുതി
തൂണുകളില്
ഉയര്ത്തി നിറുത്തിയ
ബസ്റ്റാന്റിലെ
ഇരിപ്പിടത്തിലേക്ക്
നടക്കുമ്പോഴാണ് കണ്ടത്
മിനാ സല്മാന്
റൂട്ട് - 3എന്ന്
ബോര്ഡെഴുതിവെച്ച
തൂണില്
ചാരി നില്ക്കുന്നൂ
കണ്ണാടിയിലെന്നും കാണുന്ന
സ്വന്തം രൂപം.
കയ്യിലെ കവറില്
ഇന്റര്വ്യൂ ചെയ്തവന്റെ
പരിഹാസം
ഫയല് ചെയ്തതാകാം
വലത്തോട്ടു ചീകിവെക്കുന്ന മുടി
കണ്ണാടിയിലേതുപോലെതന്നെ
ഇടത്തോട്ടു ചീകിവെച്ചിട്ടുണ്ട്.
ശങ്ക തീര്ക്കാന്
ഇടത്തേകൈയ്യൊന്നു
വലത്തേക്ക് കുടഞ്ഞു നോക്കി
കുടയുന്നില്ല
വലത്തേ കൈ
ഇടത്തേക്ക്,
വലത്തേ കാലൊന്നു
മുന്നോട്ടുവെച്ചു
വെക്കുന്നില്ല രൂപം
ഇടത്തേ കാല്
മുന്നോട്ട്.
അടുത്തു ചെന്ന് തുറിച്ചുനോക്കി
കണ്ണാടിയിലെ
എന്നെപ്പോലെ തന്നെ
ഞാനല്ലേ എന്ന് ചോദിച്ചു*
കൈ പിടിച്ചു കുലുക്കി.
പിടി തരാത്ത ഭാഷയില്
‘നെല്ലിക്കാത്തളം’
മണ്ടയെ തണുപ്പിക്കുമെന്നോ മറ്റോ
പറഞ്ഞായിരിക്കണം
ഓടിത്തുടങ്ങിയ ബസിലേക്ക്
ചാടിക്കയറി
സ്കൂട്ടായി പാവം.
* (കട്: ‘ഞാനല്ലേ എന്ന് ചോദിച്ചില്ല’ ലതീഷ്മോഹന്)
ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത
-
തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള
സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക
രസകരമാണ്. ...
9 അഭിപ്രായങ്ങള്:
പത്മരാജന്റെ “അപരന്” ഓര്മ്മ വന്നു
:-) കൊള്ളാം
ഇന്ന് ബ്ലോഗില് കത്തുകയാണല്ലോ എല്ലാവരും..ഗുപ്തന്റെ കഥ വായിച്ചിട്ടു വന്നേയുള്ളു..ഇതാ ഇവിടെ..ഹ്!
കൊള്ളാമല്ലോ..!
ഇന്നു നിറഞ്ഞു.
എല്ലാവരും അവനവനെക്കൊണ്ട് പൊറുതിമുട്ടിത്തുടങ്ങി :))
പുടയൂര് ഇടക്ക് ചില ഓര്മ്മകളുണ്ടാകുന്നത് നല്ലതല്ലേ, കാന്താരിക്കുട്ടി പാമരന്> കൊള്ളാമല്ലേ... സനല് കത്തലുകഴിഞ്ഞില്ലല്ലോ, ദാ "ഇതോ?. ഹാരിസ് വയറുനിറഞ്ഞല്ലേ..:) ഗുപ്ത്> എന്തുചെയ്യാന്...
സമാധാനമായിട്ട് ഇനി കണ്ണാടീം നോക്കേണ്ട :)
ശരിക്കും പോയൊന്ന് കണ്ണാടീല് നോക്കൂ. പ്രതിബിംബം എസ്കേപ്പായോന്ന് അറിയാലോ... നേരം പുലരുമ്പോഴേ ബ്ലോഗിലുണ്ടല്ലേ... പ്രതീക്ഷക്കു വകയുണ്ടോ?
Post a Comment